തിരുവനന്തപുരം: സിനിമയ്ക്കും, ടൂറിസത്തിനും അനന്തസാധ്യതകളുള്ള തിരുവനന്തപുരത്തെ പ്രമുഖ സിനിമ ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിക്ക് 10 ബില്യൺ യുഎസ് ഡോളർ പ്രോജെക്ടയ ഇൻഡിവുഡ് തുടക്കം കുറിച്ചു.

ട്രാവൻകൂർ ട്രഷേർസ് (അനന്തവിസ്മയം) എന്ന പേരിൽ ഇൻഡിവുഡ് ഫിലിം ടൂറിസം അവതരിപ്പിക്കുന്ന ടൂർ പാക്കേജിൽ നഗരത്തിലെ പ്രമുഖ സിനിമ, ടൂറിസം കേന്ദ്രങ്ങളായ രാജ്യത്തെ ഒരേയൊരു ഡ്യൂവൽ 4 കെ തീയേറ്ററായ ഏരീസ് പ്ലെക്‌സ്, ഏരീസ് വിസ്മയാസ് മാക്‌സ് സ്റ്റുഡിയോ, ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ ലോകത്തെ ഏറ്റവും നീളം കൂടിയ ഏരീസ് ഗിന്നസ് ചുണ്ടൻ വള്ളം, മാജിക് പ്ലാനെറ്റ്, ഷൂട്ടിങ് ലൊക്കേഷനുകൾ തുടങ്ങിയവയാണ് കാണികൾക്കായി ഒരുക്കുന്നത്.

ലക്ഷ്യം ആഗോള ബ്രാൻഡിങ്

സിനിമ നമ്മുടെ ജീവിതത്തിലും സംസ്‌കാരത്തിലും അവിഭാജ്യമായ ഘടകമാണ്. സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, മതപരമായ വേർതിരിവുകളെ മറികടന്നു രാജ്യത്തെ ഒന്നിപ്പിക്കുന്നത്തിൽ സിനിമയ്ക്ക് പ്രഥമ സ്ഥാനമുണ്ട്. സിനിമയും വിനോദസഞ്ചാര മേഖലയും സംയോജിപ്പിച്ച് സംസ്ഥാനത്തിന് ഉപകാരപ്പെടുന്ന പുതിയൊരു വിപണി സൃഷ്ടിക്കാനാണ് ഇൻഡിവുഡിന്റെ ശ്രമം.

ഈ സംരംഭം സിനിമ, ഹോട്ടൽ, ടൂറിസം രംഗത്തുള്ള സ്ഥാപനങ്ങൾക്കും, വ്യാപാരികൾക്കും ഗുണകരമാകും ഹോളിവുഡ് സംവിധായകനും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ സിഇഓയും ചെയർമാനുമായ സോഹൻ റോയ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ തിങ്കളാഴ്ച നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

'4 കെ നിലവാരത്തിൽ ബാഹുബലി കാണാൻ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പോലും ആളുകൾ തിരുവനന്തപുരത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ 4 കെ സിനിമ ടൂറിസം പ്രചരിപ്പിക്കുന്നത്തിന്റെ ഭാഗമായി ഒരു വർഷത്തേക്ക് ഒരു ഷോ ബാഹുബലിക്ക് മാത്രമായി മാറ്റി തീരുമാനിച്ചിരിക്കുകയാണ്. ഏരീസ് പ്ലെക്‌സ് ഒരു തുടക്കം മാത്രമാണ്. ഇൻഡിവുഡ് പ്രോജക്ടിന്റെ ഭാഗമായി 2020 ഓടെ രാജ്യമാകമാനം 4കെ നിലവാരത്തിലുള്ള 2000 മൾട്ടിപ്‌ളെക്‌സുകൾ സജ്ജമാക്കാനാണ് പദ്ധതി. തിരുവനന്തപുരം നഗരത്തിന്റെ ആഗോള ബ്രാൻഡിങ്ങും, 4 കെ സിനിമ ടൂറിസം പ്രചാരണവുമാണ് ഇൻഡിവുഡ് ഫിലിം ടൂറിസം ലക്ഷ്യമിടുന്നതെന്ന് ഇൻഡിവുഡ് സ്ഥാപക ഡയറക്ടറും കൂടിയായ സോഹൻ റോയ് പറഞ്ഞു.

നൂതന പദ്ധതികൾ അത്യാവശ്യം

മലയാള സിനിമയ്ക്കും ടൂറിസത്തിനും ഉണർവ് പകരുന്ന പദ്ധതികൾ അനിവാര്യമാണെന്ന് കെടിഡിസി ചെയർമാൻ എം വിജയകുമാർ പറഞ്ഞു. 'മലയാള സിനിമ പുതിയ വിപണികൾ കണ്ടെത്തുന്നതിനോടൊപ്പം, നൂതന മാർക്കറ്റിങ് പദ്ധതികൾക്കും ശ്രദ്ധ കൊടുക്കണം. മാത്രമല്ല അത്തരം പദ്ധതികൾ സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കം കൂട്ടുകയും ചെയ്യും. അന്തർദ്ദേശീയചലച്ചിത്രോത്സവം പോലെയുള്ള മേളകൾ ടൂറിസം രംഗത്തിന് ഊർജ്ജം നൽകുന്ന പദ്ധതികളാണ്. അതെ പോലെ സിനിമയും ടൂറിസവും സമന്വയിപ്പിക്കുന്ന പദ്ധതികൾക്ക് സംസ്ഥാന സർക്കാർ പ്രോത്സാഹനം നൽകും. ഇൻഡിവുഡിന്റെ ട്രാവൻകൂർ ട്രഷേർസ് പദ്ധതിക്ക് സംസ്ഥാന സർക്കാർ പൂർണ പിന്തുണയും പ്രോത്സാഹനവും നൽകും,' അദ്ദേഹം അഭിപ്രായപ്പെട്ടു

ജനങ്ങളുടെ ഇടയിൽ സ്വാധീനമുള്ള രണ്ട് മേഖലകളായ ടൂറിസവും സിനിമയും ഒന്നിക്കുമ്പോൾ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും കേരള സ്‌റേറ്റ് കോ-ഓപ്പറേറ്റീവ് ടൂറിസം ഫെഡറേഷൻ ലിമിറ്റഡ് (ടൂർ ഫെഡ്) മാനേജിങ് ഡയറക്ടർ ഷാജി മാധവൻ പറഞ്ഞു. 'സിനിമയുടെയും ടൂറിസത്തിന്റെയും ഉന്നമനത്തിന് ടൂർ ഓപ്പറേറ്റർസ്, ഹോട്ടലുകൾ, വ്യാപാരികൾ തുടങ്ങി എല്ലാവരും മുന്നോട്ട് വരണം. ഇൻഡിവുഡ് ഫിലിം ടൂറിസം മികച്ച ഒരു വിപണിയാണ് അവതരിപ്പിക്കുന്നത്. ഇത് ടൂറിസ്റ്റുകൾക്ക് പ്രയോജനപ്രദമാകാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കും,' അദ്ദേഹം പറഞ്ഞു.

ഇൻഡിവുഡ് ടൂറിസത്തിന്റെ വെബ്സൈറ്റ് കെടിഡിസി ചെയർമാൻ എം വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം ആസ്ഥാനമായ ഏരീസ് എസ്സ്റ്ററാഡോയാണ് വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്. ഇൻഡിവുഡ് ഫിലിം കാർണിവൽ-2017 ന്റെ ലഘുലേഖയുടെ പ്രകാശനവും ചടങ്ങിൽ നടന്നു.

രാവിലെ ബാഹുബലി രണ്ടാം ഭാഗത്തിന്റെ പ്രത്യേക പ്രദർശനം രാജ്യത്തെ ഒരേയൊരു ഡ്യൂവൽ 4കെ തീയേറ്ററായ ഏരീസ് പ്ലെക്‌സ് ഓഡി വണ്ണിൽ നടത്തി. ടൂറിസം, വിദ്യാഭ്യാസം, ഐടി രംഗത്തെ പ്രമുഖരും മാധ്യമപ്രവർത്തകരും പങ്കെടുത്തു.

അനന്തവിസ്മയങ്ങളുമായി ഇൻഡിവുഡ്

ഒരു വർഷം മുഴുവനും ബാഹുബലി സിനിമ 4 കെ നിലവാരത്തിൽ കാണാൻ സാധിക്കുമെന്നതാണ് ഇൻഡിവുഡ് ഫിലിം ടൂറിസം ട്രാവൻകൂർ ട്രഷേർസ് (അനന്തവിസ്മയം) എന്ന പേരിൽ അവതരിപ്പിക്കുന്ന ടൂറിന്റെ പ്രധാന ആകർഷണം.

ഏരീസ് പ്ലെക്‌സിൽ നിന്നുമാണ് സിനിമ ടൂറിസത്തിന്റെ യാത്ര ആരംഭിക്കുക. രാവിലെ 7:45 ന് ഡ്യൂവൽ 4 കെ നിലവാരമുള്ള സിനിമ പ്രദർശനം (ബാഹുബലി), സിനിമയെ ആഴത്തിൽ അടുത്തറിയാൻ ഏരീസ് വിസ്മയാസ് മാക്‌സ് സ്റ്റുഡിയോ സന്ദർശനം, നടൻ മോഹൻലാലിന് ലഭിച്ച സ്മരണികളുടെ പ്രദർശനം, മറ്റൊരു ദൃശ്യ വിസ്മയമായ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ച ലോകത്തെ ഏറ്റവും നീളം കൂടിയ ഏരീസ് ഗിന്നസ് ചുണ്ടൻ വള്ളം, മാന്ത്രികതയുടെ കാഴ്ചകൾ നിറഞ്ഞ മാജിക് പ്ലാനെറ്റിൽ യാത്ര പൂർത്തിയാകും. ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര ടൂറിസം രംഗത്തെ വിദഗ്ദ്ധന്മാരുമായി സംവദിക്കാനുള്ള അവസരവും ലഭ്യമാകും.

കമ്പനികൾക്കും, ബിസിനസ്സുകാർക്കും ഒരു ഷോ മുഴുവനായും ബുക്ക് ചെയ്യാനുള്ള കോർപ്പറേറ്റ് ബുക്കിങ്, സാമൂഹ്യ ഉത്തരവാദിത്ത (സിഎസ്ആർ) ഫണ്ട് ഉപയോഗിച്ചുള്ള ചാരിറ്റി ഷോകൾ എന്നിവയ്ക്കും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. സ്‌കൂളുകൾക്കും കോളേജുകൾക്കും കൂട്ടമായി സിനിമ കാണാനുമുള്ള അവസരം ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക;
ശിറ്യംീീറളശഹാീtuൃശാെ.രീാ/ൃേമ്മിരീൃലൃേലമൗെൃല/െ

സിനിമ രംഗത്തു പ്രവർത്തിക്കുന്ന പ്രൊഫെഷനലുകളെ ഒരു കുട കീഴിൽ കൊണ്ടുവരാനുള്ള ശ്രമമാണ് ഇൻഡിവുഡ്. ഇന്ത്യൻ സിനിമയെ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ആഗോളതലത്തിലേക്ക് എത്തിക്കുകയാണ് ഇൻഡിവുഡിന്റെ ലക്ഷ്യം. 2000 ശതകോടീശ്വരമാരും ഇന്ത്യൻ കമ്പനികളുമാണ് ഇൻഡിവുഡ് കൺസോർഷ്യത്തിൽ ഉള്ളത്.

10,000 പുതിയ 4 കെ പ്രോജെക്ഷൻ മൾട്ടിപ്ലെക്‌സ് സ്‌ക്രീനുകൾ, 1,00,000 2 കെ ഹോം തീയേറ്റർ പ്രോജെക്ടറുകൾ, സിനിമ സ്റ്റുഡിയോകൾ, ആനിമേഷൻ/വിഎഫ്എക്‌സ് സ്റ്റുഡിയോകൾ, അന്താരാഷ്ട്രനിലവാരത്തിലുള്ള സിനിമ സ്‌കൂളുകൾ എന്നിവയാണ് ഇൻഡിവുഡ് പ്രൊജക്റ്റ് ലക്ഷ്യമിടുന്നത്. 2018 വർഷാവസാനത്തോട് കൂടി രാജ്യം മുഴുവൻ പ്രവർത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി.