ഭോപ്പാൽ: ബലാത്സംഗ പ്രതി അടക്കം രണ്ട് തടവുകാർ ജയിൽ ചാടി. ഭോപ്പാലിൽ നിന്ന് 153 കിലോമീറ്റർ തെക്ക് കിഴക്കായി ദേവാസ് ജില്ലയിലെ ജയിലിൽ നിന്നാണ് ശനിയാഴ്ച രാത്രി പ്രതികൾ രക്ഷപ്പെട്ടത്. ഉദയ് നഗർ നിവാസികളായ ഛോട്ടെ ലാൽ, മുകേഷ് എന്നീ രണ്ട് ജയിൽ തടവുകാരാണ് ജയിലിലെ മതിലിൽ പുതപ്പിന്റെ സഹായത്തോടെ ചാടിയതെന്ന് ചെയ്തതായി പൊലീസ് പറഞ്ഞു.

ബലാത്സംഗക്കേസിൽ പ്രതിയായ ഛോട്ടേലാലിനെ ഓഗസ്റ്റ് 26 നാണ് ജയിലിൽ അടച്ചതെന്നും ഓഗസ്റ്റ് 21 നാണ് മുകേഷിനെ ജയിലിലെത്തിച്ചതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ദേവാസ് സൂര്യകാന്ത് ശർമ പറഞ്ഞു. ഇരുവരും പുതപ്പ് പല കഷണങ്ങളായി മുറിച്ച് ഒരു കയർ ഉണ്ടാക്കി സബ് ജയിലിന്റെ മതിൽ ചാടി കടക്കുകയായിരുന്നു.

ജയിൽ അധികൃതരുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ പിടികൂടാൻ നിരവധി പൊലീസ് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

നേരത്തെ, ഓഗസ്റ്റ് രണ്ടാം വാരത്തിൽ, 17 അടി മതിൽ ചാടി അയൽ ജില്ലയായ ദേവാസിലെ ഇൻഡോറിലെ മറ്റൊരു സബ് ജയിലിൽ നിന്ന് നാല് പ്രതികൾ രക്ഷപ്പെട്ടിരുന്നു. എന്നാൽ നാലുപേരെയും ഗ്രാമവാസികളുടെ സഹായത്തോടെ ജയിലിനു പുറത്ത് വച്ച് ജയിലിലെ ഉദ്യോഗസ്ഥർ പിടികൂടി. നാല് പ്രതികളും ഒരു വ്യവസായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ടതാണെന്ന് പൊലീസ് പറഞ്ഞു.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) ഇന്ത്യയുടെ ജയിൽ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2018 ൽ മധ്യപ്രദേശിൽ നിന്നുള്ള 14 പേർ ഉൾപ്പെടെ 673 തടവുകാർ രക്ഷപ്പെട്ടുവെന്നും അതിൽ 113 പേർ തടവു ശിക്ഷ അനുഭവിക്കെ രക്ഷപ്പെട്ടതായും 560 പേർ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്. ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടവരിൽ 52 പേർ ജയിലിനുള്ളിൽ നിന്നാണ് രക്ഷപ്പെട്ടത്.