ന്യൂഡൽഹി: ഇന്ത്യ സ്വയം നിർമ്മിച്ച വിമാനത്തിൽ ഇനി പറക്കാൻ തയ്യാറായി ഇരുന്നോളൂ. തദ്ദേശീയമായി ഹിന്ദുസ്ഥാൻ എയർനോട്ടിക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച വിമാനങ്ങൾ ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ യാത്രക്കാരെ എടുക്കാൻ കേന്ദ്ര ഗവൺമെന്റ് അനുവാദം നൽകി.

ആദ്യ ഘട്ടത്തിൽ ഡോർണിയർ 228 ആണ് ഇതിനായി ഉപയോഗിക്കുന്നത്. 19 സീറ്റിങ് കപ്പാസിറ്റിയുള്ള വിമാനം ഇപ്പോൾ പ്രതിരോധ വകുപ്പിന്റെ കീഴിലാണുള്ളത്. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായുള്ള ഈ തീരുമാനം വൻ വിജയമാകുമെന്നാണ് നിരീക്ഷകർ പറയുന്നത്.

ഇതിനോട് ഈ തദ്ദേശീയ നിർമ്മാണ വിമാനം നേപ്പാളിനും ശ്രീലങ്കയ്ക്കും വിൽക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. അത്യാധുനിക സൗകര്യമുള്ള വിമാനം മലിനീകരണ നിയന്ത്രണ സംവിധാനവും മികച്ച യാത്ര സൗകര്യവുമുള്ള വിമാനമാണ് ഡോർണിയർ 228.