ന്യൂഡൽഹി: അണ്വായുധങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ കൈമാറിയത്. ഇരുപത്തിയേഴാമത്തെ തവണയാണ് ആണവ വിവരങ്ങൾ ഇരുരാജ്യങ്ങളും തമ്മിൽ കൈമാറുന്നത്. 1988 ഡിസംബർ 31ന് ഒപ്പുവച്ച കരാർ പ്രകാരമാണിത്.

ആണവ വിവരങ്ങൾ വർഷാവർഷം പരസ്പരം കൈമാറുമെന്നാണ് ഈ കരാറിലെ ധാരണ്. കരാറുപ്രകാരം 1991 ജനുവരി 27നാണ് ആദ്യമായി ഇരുരാജ്യങ്ങളും ആണവ വിവരങ്ങൾ കൈമാറിയത്. എല്ലാ വർഷവും ജനുവരി ഒന്നിനു വിവരങ്ങൾ കൈമാറാനായിരുന്നു ധാരണ. ഇതുപ്രകാരം 1992 മുതൽ ജനുവരി ഒന്നിനാണ് ഇരുരാജ്യങ്ങളും വിവരങ്ങൾ ആദ്യം കെമാറുന്നത്.