- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതത്തിന്റെ പരിഗണനകളൊന്നുമില്ലാതെ എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇ-വിസ; അടിയന്തര നടപടിയുമായി ഇന്ത്യ; വിസ ആവശ്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കാനും നിർദ്ദേശം; ഇന്ത്യയുടെ ഇടപെടൽ താലിബാൻ ഭരണമേറ്റെടുത്ത് നാൽപ്പത്തിയെട്ട് മണിക്കുറിനുള്ളിൽ
ന്യൂഡൽഹി: അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്ത് നാൽപ്പത്തിയെട്ട് മണിക്കുറിനുള്ളിൽ ഇന്ത്യയിലേക്ക് വരാനാഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർക്ക് വിസ അനുവദിച്ച് ഇന്ത്യ.മതത്തിന്റെ പരിഗണനകളൊന്നുമില്ലാതെ എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇ-വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്ന് സർക്കാർ വ്യക്തമാക്കി. ന്യൂഡൽഹിയിലായിരിക്കും വിസാ നടപടികൾ പൂർത്തിയാക്കുക.
അഫ്ഗാനിലെ ഇന്ത്യയുടെ ദൗത്യം പൂർത്തിയായി കഴിഞ്ഞ് ഇ-വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു. ആറുമാസത്തേക്കായിരിക്കും വിസാ കാലാവധി. അഫ്ഗാൻ പൗരന്മാരുടെ വിസാ അപേക്ഷകളിന്മേൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുമ്പോഴും വിസ അനുവദിക്കുമ്പോഴും സുരക്ഷാ പ്രശ്നങ്ങൾ പരിശോധിക്കും. എല്ലാ അഫ്ഗാൻ പൗരന്മാർക്കും അവരുടെ മതം പരിഗണിക്കാതെ വിസയ്ക്ക് അപേക്ഷിക്കാം-ഉദ്യോഗസ്ഥർ അറിയിച്ചു.
അഫ്ഗാനിസ്താനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിസ വ്യവസ്ഥകൾ അവലോകനം ചെയ്തു വരികയാണ്. ഇ-എമർജൻസി എക്സ്-മിസ്ക് വിസ എന്നാണ് പുതിയ വിഭാഗത്തിൽപ്പെട്ട ഇലക്ട്രോണിക് വിസ അറിയപ്പെടുകയെന്ന്
വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു.
താലിബാനിൽനിന്നും രക്ഷനേടാനായി കാബൂൾ വിമാനത്താവളത്തിലെത്തിയ ഒട്ടേറെപ്പേർ സൈനിക വിമാനങ്ങളുടെ ചിറകിൽ കയറിയിരുന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെയും വിമാനം പറന്നുയർന്നപ്പോൾ താഴേക്ക് പതിക്കുന്നതിന്റെയും വീഡിയോ വൈറലായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ