- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി നയതന്ത്രജ്ഞന്റെ ഫ്‌ലാറ്റിൽ നേപ്പാളി സ്ത്രീകൾക്ക് നേരിടേണ്ടി വന്നത് അതിക്രൂര ലൈംഗിക പീഡനമെന്ന് മെഡിക്കൽ റിപ്പോർട്ട്; പരിക്ക് ഭേദമാകാൻ തന്നെ മാസങ്ങളെടുക്കുമെന്നാണ് ഡോക്ടർമാർ
ന്യൂഡൽഹി: സൗദി അറേബ്യൻ നയതന്ത്രജ്ഞന്റെ ഫ്‌ലാറ്റിൽ വച്ച് നേപ്പാൾ സ്വദേശികളായ അമ്മയ്ക്കും മകൾക്കും ഏറ്റുവാങ്ങേണ്ടി വന്നത് അതിക്രൂരമായ ലൈംഗിക പീഡനമെന്ന് മെഡിക്കൽ റിപ്പോർട്ട്. പീഡനത്തിന്റെ പരുക്കിൽ നിന്നും ഇവർ പൂർണ്ണ മോചിതരാകാൻ മാസങ്ങളെടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാ വിധത്തിലും പീഡനം നടത്തിയെന്നാണ് മെഡിക്കൽ സംഘത്തി
ന്യൂഡൽഹി: സൗദി അറേബ്യൻ നയതന്ത്രജ്ഞന്റെ ഫ്‌ലാറ്റിൽ വച്ച് നേപ്പാൾ സ്വദേശികളായ അമ്മയ്ക്കും മകൾക്കും ഏറ്റുവാങ്ങേണ്ടി വന്നത് അതിക്രൂരമായ ലൈംഗിക പീഡനമെന്ന് മെഡിക്കൽ റിപ്പോർട്ട്. പീഡനത്തിന്റെ പരുക്കിൽ നിന്നും ഇവർ പൂർണ്ണ മോചിതരാകാൻ മാസങ്ങളെടുക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാ വിധത്തിലും പീഡനം നടത്തിയെന്നാണ് മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട്.
മകളുടെ ഇടത് കൈത്തണ്ടയിൽ കത്തികൊണ്ടുള്ള മുറിവ് ഉണ്ടെന്നും അമ്മയുെട തലയോട്ടിയിൽ ചതവുകൾ ഉണ്ടെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടാണ് മെഡിക്കൽ സംഘം തയ്യാറാക്കിയത്. ലൈംഗികാവയവങ്ങൾക്ക് ഏറെ മുറിവു പറ്റിയിട്ടുള്ളത് മകൾക്കാണ്. നാൽപതും ഇരുപതും വയസുള്ള സ്ത്രീകളുടെ മാറിടങ്ങളിലും രഹസ്യഭാഗത്തും ചതവിന്റെ അടയാളങ്ങളുണ്ട്. സൗദി അറേബ്യൻ നയതന്ത്രജ്ഞന്റെ ഫ്‌ലാറ്റിൽ ഈയിടെ വീട്ടുജോലിക്കെത്തിയ സ്ത്രീയാണു ഫ്‌ലാറ്റിൽ രണ്ടു സ്ത്രീകളെ പാർപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്നു സന്നദ്ധ സംഘടന മുഖേന പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസാണ് ഇവരെ ഗുഡ്ഗാവിലെ സൗദി എംബസി വാടകയ്‌ക്കെടുത്ത ഫ്‌ലാറ്റിൽ നിന്നും മോചിപ്പിച്ചത്.
അതിനിടെ വീട്ടുവേലയ്ക്കു കൊണ്ടുവന്ന നേപ്പാളി സ്ത്രീകളെ സൗദി എംബസിയിലെ ഉദ്യോഗസ്ഥൻ തടങ്കലിൽ വച്ച് പീഡിപ്പിച്ച സംഭവം നേപ്പാളിനെയും സൗദിയെയും പിണക്കാതെ പരിഹരിക്കാൻ ഇന്ത്യ ശ്രമം തുടങ്ങി. നയതന്ത്ര പരിരക്ഷയുള്ളതിനാൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കരുതെന്ന നിലപാടിലാണ് സൗദി. പരാതിയിൽ പൊലീസ് എംബസിയിൽ അന്വേഷിക്കാൻ ചെന്നതിലും ഉദ്യോഗസ്ഥനെതിരെ കേസെടുത്തതിലും സൗദി അറേബ്യ അതൃപ്തി അറിയിച്ചിരുന്നു. നേപ്പാളുമായുള്ള ബന്ധത്തെ ബാധിക്കാതെ വിഷയം ഒത്തുതീർപ്പാക്കാനാണ് ഇന്ത്യയുടെ നീക്കം.
സൗദിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ഭാവിയും ഗൾഫ് മേഖലയിൽ സൗദി നൽകുന്ന സഹകരണവും ഇന്ത്യയ്ക്ക് പ്രധാനമായതിനാൽ നിയമ നടപടിയുമായി മുന്നോട്ടു പോകാൻ ഇന്ത്യ താത്പര്യപ്പെടുന്നില്ല. സംഭവത്തിൽ ഡൽഹി സൗദി എംബസിക്കു മുന്നിൽ ഇന്നലെയും സന്നദ്ധ സംഘടനകളുടെയും മറ്റും പ്രതിഷേധിച്ചു. ഒരു സന്നദ്ധ സംഘടന നൽകിയ പരാതിയിൽ സൗദി അംബാസിഡറുടെ ഫസ്റ്റ് സെക്രട്ടറി മജീദിനെതിരെ പൊലീസ് കേസെടുത്തു.നേപ്പാളിൽ നിന്ന് ജീവിത മാർഗം തേടി മജീദിന്റെ വീട്ടിൽ വീട്ടുവേലയ്ക്ക് എത്തിയ 30ഉം 50ഉം വയസുള്ള സ്ത്രീകളെ ഡൽഹി ഗുഡ്ഗാവിലെ ഫ്ളാറ്റിലും സൗദി അറേബ്യയിലും മജീദും നിരവധി പേരും ചേർന്ന് മാസങ്ങളോളം പീഡിപ്പിച്ചെന്നാണ് പരാതി.
വീട്ടുജോലിക്കെന്ന പേരിൽ തങ്ങളെ ആദ്യം ജിദ്ദയിലേക്കാണു കൊണ്ടുപോയതെന്നു യുവതികൾ പറയുന്നു. അവിടെവച്ചും പീഡിപ്പിച്ചിരുന്നു. ഗുഡ്ഗാവിലെ ഫ്‌ലാറ്റിൽ അതിഥികളായെത്തിയവരും മാനഭംഗപ്പെടുത്തിയിരുന്നതായി മൊഴി നൽകിയിട്ടുണ്ട്.-