ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ ഇന്ത്യക്ക് വെങ്കലം. വർഷ ഗൗതം, ഐശ്വര്യ നെടുഞ്ചെഴിയാൻ സഖ്യമാണ് ഇന്ത്യക്കുവേണ്ടി മെഡൽ നേടിയത്. ഫൈനൽ റേസിൽ ഒരു മിനിറ്റ് 41 സെക്കൻഡിലാണ് ഇന്ത്യൻ സഖ്യം ഫിനിഷ് ചെയ്തത്. ആദ്യ മൂന്നു റേസിൽ മികച്ച പ്രകടനം കാഴ്ച വച്ച ഇന്ത്യൻ സഖ്യം പിന്നീട് പിന്നോട്ട് പോയിരുന്നു. ഏഴാം റേസിൽ അയോഗ്യരാകുകയും ചെയ്തു. എന്നാൽ അവസാന രണ്ട് റേസിൽ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് വെങ്കലമെഡൽ നേട്ടത്തിൽ എത്തിയത്.