അഹമ്മദാബാദ്: കബഡി ലോകകപ്പ് വീണ്ടും ഇന്ത്യയ്ക്ക്. ഫൈനലിൽ ഇറാനെ തോൽപ്പിച്ചാണ് ഇന്ത്യ ലോകകിരീടം ഉയർത്തിയത്. സ്‌കോർ. 38-29. തുടർച്ചയായ ഏട്ടാം തവണയാണ് ഇന്ത്യ കബഡി ലോകകപ്പ് ഉയർത്തുന്നത്. ആദ്യം പിന്നിട്ടു നിന്ന ശേഷം ശക്തമായി മുന്നിലെത്തിയാണ് ഇന്ത്യ കബഡി ലോകകപ്പ് നിലനിർത്തിയത്. ആദ്യപകുതിയിൽ ഇന്ത്യ പിന്നിലായിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ ഇന്ത്യ ശക്തമായി തിരിച്ചുവന്നു. ഇറാറിൽ നിന്നുള്ള കടുത്ത വെല്ലുവിളിയെയാണ് ഇന്ത്യൻ കളിക്കാർ അതിജീവിച്ചത്. ഒരു മത്സരങ്ങളും തോൽക്കാതെയാണ ഇന്ത്യ വിജയകിരീടം ചൂടിയത്.

തായ്‌ലൻഡിനെ 73-20 ന് തകർത്താണ് ഇന്ത്യ കബഡി ലോകകപ്പിന്റെ ഫൈനലിൽ ഇടം നേടിയത്. റെയ്ഡിൽ 42ഉം ടാക്ലിങ്ങിൽ 18ഉം പോയിന്റുകളാണ് ഇന്ത്യ വാരിക്കൂട്ടിയത്. റെയ്ഡർമാരായ പ്രദീപ് നർവാൾ(14 പോയിന്റ്),അജയ് താക്കൂർ(11),നിതിൻ തോമാർ(7)എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ടാക്ലിങ്ങിൽ മഞ്ജിത് ചില്ലാർ, രാഹുൽ ചൗധരി എന്നിവരുടെ ഉശിരൻ പ്രകടനങ്ങൾ ഇന്ത്യയുടെ വിജയം അനായാസമാക്കി.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ പിന്നീടങ്ങോട്ട് ഉജ്വല പ്രകടനങ്ങളിലൂടെ ഫൈനലിലേക്ക് കുതിക്കുകയായിരുന്നു.ക്യാപ്റ്റൻ അനൂപ് കുമാറിലൂടെ ആദ്യ പോയിന്റു നേടിയ ഇന്ത്യക്കെതിരെ തായ്‌ലൻഡ് അക്കൗണ്ട്് തുറക്കുമ്പോൾ ഇന്ത്യയുടെ പോയിന്റ് ഏഴിലെത്തിയിരുന്നു. ഒന്നാം പകുതിയിൽ 3-68ന് മുന്നിലായിരുന്നു ആതിഥേയർ.

ഇന്ത്യയെ അട്ടിമറിച്ച ദക്ഷിണ കൊറിയയുടെ കുതിപ്പ് അവസാനിപ്പിച്ചാണ് ഇറാൻ ഫൈനലിലെത്തിയത്. ഒന്നാം പകുതിയിൽ 1311ന് മുന്നിട്ടു നിന്നിരുന്ന കൊറിയക്കെതിരെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ഇറാൻ വിജയം പിടിച്ചെടുത്തത്.