- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടിൽ നിന്നും കുടിയേറിയ ശ്രീനിവാസൻ അമേരിക്കയിലെ പരമോന്നത കോടതിയുടെ തലവൻ ആകുമോ? പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റീസായി പരിഗണിക്കുന്നവരിൽ ഇന്ത്യൻ വംശജന് ആദ്യ സ്ഥാനം
വാഷിങ്ടൺ: അമേരിക്കൻ പരമോന്നത കോടതിയിൽ ഇന്ത്യൻ വംശജൻ മുഖ്യ ന്യായാധിപനായേക്കും. ഛണ്ഡീഗഡിൽ ജനിച്ച 48 കാരൻ തമിഴ് വംശജൻ ശ്രീ ശ്രീനിവാസനെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തേക്ക് പരിഗണിക്കുകയാണ്. ശ്രീനിവാസനെ പ്രസിഡന്റ് ഒബാമ നാമനിർദ്ദേശം ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ട്. നിലവിലെ ജഡ്ജി അന്റോണിൻ സാലിയയുടെ സ്ഥാനത്തേക്കായിരിക്കും ശ്രീ
വാഷിങ്ടൺ: അമേരിക്കൻ പരമോന്നത കോടതിയിൽ ഇന്ത്യൻ വംശജൻ മുഖ്യ ന്യായാധിപനായേക്കും. ഛണ്ഡീഗഡിൽ ജനിച്ച 48 കാരൻ തമിഴ് വംശജൻ ശ്രീ ശ്രീനിവാസനെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തേക്ക് പരിഗണിക്കുകയാണ്. ശ്രീനിവാസനെ പ്രസിഡന്റ് ഒബാമ നാമനിർദ്ദേശം ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ട്.
നിലവിലെ ജഡ്ജി അന്റോണിൻ സാലിയയുടെ സ്ഥാനത്തേക്കായിരിക്കും ശ്രീനിവാസൻ എത്തുന്നത്. ശനിയാഴ്ച ആകസ്മികമായി 79 കാരനായ സാലിയ മരണമടഞ്ഞിരുന്നു. കാൽ നൂറ്റാണ്ട് കാലമായി അമേരിക്കൻ ന്യായാധിപ മേഖലയിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായിരുന്നു സാലിയ. ഏറ്റവും അടുത്തു തന്നെ ഇക്കാര്യത്തിൽ തന്റെ ഉത്തരവാദിത്വം നിറവേറ്റതുണ്ടെന്ന് കഴിഞ്ഞ ദിവസം ഒബാമ വ്യക്തമാക്കിയിരുന്നു.
അമേരിക്കൻ ചീഫ് ജസ്റ്റീസായാൽ അമേരിക്കൻ നീതിന്യായ വ്യവസ്ഥയിൽ ചരിത്രം രചിക്കുന്ന ആദ്യ ഏഷ്യൻ അമേരിക്കക്കാരൻ ആയി ശ്രീനിവാസൻ മാറും. തമിഴ്‌നാടിലെ തിരുനെൽവേലിക്കാരായ ശ്രീനിവാസന്റെ കുടുംബം ടെക്‌സാസിലെ ലോറൻസിൽ 1960 അമേരിക്കയിൽ കുടിയേറിയവരാണ്.