- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീർ പ്രശ്‌നത്തിൽ തന്ത്രപരമായി നിലപാട് മാറ്റി കേന്ദ്രസർക്കാർ; പാക് അധിനിവേശ കാശ്മീരിൽ അവകാശം ഉന്നയിച്ച് യുഎന്നിൽ കടന്നാക്രമണം; ഇൻഡോ-പാക് പോരിന് മൂർച്ച കൂടി
ന്യൂയോർക്ക്: കാശ്മീർ പ്രശ്‌നത്തിൽ ഇന്നേവരെയില്ലാത്ത വിധത്തിൽ സ്വരം കടുപ്പിച്ച് ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ കർശന നിലപാടിലേക്ക്. തീവ്രവാദത്തിന്റെ പ്രധാന സ്‌പോൺസർമാരാണ് പാക്കിസ്ഥാനെന്ന് ആരോപിച്ച ഇന്ത്യ, അധിനിവേശ കാശ്മീരിൽനിന്ന് ഒഴിഞ്ഞുപോകാൻ പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു. പാക് അധിനിവേശ കാശ്മീരിൽ ഇന്ത്യയ്ക്കനുകൂലമായി നട
ന്യൂയോർക്ക്: കാശ്മീർ പ്രശ്‌നത്തിൽ ഇന്നേവരെയില്ലാത്ത വിധത്തിൽ സ്വരം കടുപ്പിച്ച് ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ കർശന നിലപാടിലേക്ക്. തീവ്രവാദത്തിന്റെ പ്രധാന സ്‌പോൺസർമാരാണ് പാക്കിസ്ഥാനെന്ന് ആരോപിച്ച ഇന്ത്യ, അധിനിവേശ കാശ്മീരിൽനിന്ന് ഒഴിഞ്ഞുപോകാൻ പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു. പാക് അധിനിവേശ കാശ്മീരിൽ ഇന്ത്യയ്ക്കനുകൂലമായി നടക്കുന്ന നീക്കങ്ങളെ പാക്കിസ്ഥാൻ അടിച്ചമർത്തുന്നതിനിടെയാണ് ഇന്ത്യയുടെ നിലപാട് മാറ്റം.
പാക്കിസ്ഥാൻ തീവ്രവാദത്തിന്റെ ഇരയല്ലെന്നും തീവ്രവാദം അവരുടെ നയമാണെന്നും ഇന്ത്യ യു.എന്നിൽ വ്യക്തമാക്കി. തീവ്രവാദത്തിന്റെ പ്രധാന സ്‌പോൺസർമാരാണ് പാക്കിസ്ഥാൻ. അയൽക്കാരെ കുറ്റപ്പെടുത്തുകയല്ല, ഇതിന് പരിഹാരം കാണുകയാണ് അവർ ചെയ്യേണ്ടതെന്നും വിദേശ കാര്യവക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
പാക്കിസ്ഥാൻ തീവ്രവാദത്തിന്റെ ഇരയാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. കാശ്മീരിൽനിന്ന് സൈന്യത്തെ പിൻവലിക്കുകയും സംസ്ഥാനത്തിന് സ്വയം നിർണയാവകാശം നൽകുകയും ചെയ്താൽ മാത്രമേ പ്രശ്‌നം പരിഹരിക്കാനാവൂ എന്നും ഷെരീഫ് പറഞ്ഞു. ഇതിന് മറുപടിയായാണ് ഇന്ത്യ കടുത്ത പരാമർശങ്ങൾ നടത്തിയത്. കാശ്മീരിനെ സൈനിക വിമുക്തമാക്കുകയല്ല, പാക്കിസ്ഥാൻ സ്വയം തീവ്രവാദ വിമുക്തമാവുകയാണ് വേണ്ടതെന്ന് വികാസ് സ്വരൂപ് പറഞ്ഞു.
പാക് അധിനിവേശ കാശ്മീരിൽനിന്ന് എത്രയും പെട്ടെന്ന് പാക്കിസ്ഥാൻ ഒഴിഞ്ഞുപോവണമെന്നും വികാസ് സ്വരൂപ് ആവശ്യപ്പെട്ടു. ഒട്ടേറെ തലമുറകൾക്ക് അധിനിവേശ കാശ്മീരിൽ ജീവിതം നിരർഥകമായി തള്ളിനീക്കേണ്ടിവന്നിട്ടുണ്ട്. ഇനിയും അത് ആവർത്തിച്ചുകൂടെന്ന് ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയുടെ ശക്തമായ നിലപാട് പ്രഖ്യാപനത്തെ ഏറെ ശ്രദ്ധയോടെയാണ് മറ്റു രാജ്യങ്ങൾ നോക്കിക്കാണുന്നത്. കാശ്മീർ വിഷയത്തിൽ ഇത്രയും ശക്തമായ നിലപാട് അടുത്തിടെയൊന്നും ഇന്ത്യ സ്വീകരിച്ചിട്ടില്ല. പാക്കിസ്ഥാനെ പരസ്യമായി ആക്ഷേപിക്കാനും മുൻ സർക്കാരുകൾ തയ്യാറായിട്ടില്ല. കാശ്മീർ വിഷയത്തിൽ കേന്ദ്രം ശക്തമായ നിലപാടുകളിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് വിദേശ കാര്യ വക്താവിന്റെ വാക്കുകളിലുള്ളതെന്ന് നിരീക്ഷിക്കപ്പെടുന്നു.