- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാങ്കുകൾ തകർക്കാൻ ശേഷിയുള്ള 1600 സ്‌പൈക്ക് ആന്റി ഗൈഡഡ് മിസൈലുകൾ വാങ്ങുന്ന ഇസ്രയേലുമായുള്ള ആയുധകരാർ ഇന്ത്യ റദ്ദാക്കി; ഡിആർഡിഒയുടെ നേതൃത്വത്തിൽ സ്വയം മിസൈലുകൾ വികസിപ്പിക്കാനൊരുങ്ങുന്നു; കരാർ പിൻവലിച്ചത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയെന്ന് വിദഗ്ദ്ധർ
ന്യൂഡൽഹി: ഇസ്രയേലിൽ നിന്ന് 500 മില്യൻ ഡോളറിന്റെ ടാങ്കുകൾ തകർക്കാൻ ശേഷിയുള്ള 1600 സ്‌പൈക്ക് ആന്റി ഗൈഡഡ് മിസൈലുകൾ വാങ്ങുന്ന കരാർ കേന്ദ്രസർക്കാർ ഔദ്യോഗികമായി റദ്ദാക്കി. ഇസ്രയേലിലെ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റം കമ്ബനിയിൽ നിന്നും മിസൈൽ ലോഞ്ചറുകൾ വാങ്ങാനായിരുന്നു പദ്ധതിയുണ്ടായിരുന്നത്. അമേരിക്കയുടെ ജാവ്‌ലിൻ മിസൈലുകളെ മറികടന്നാണ് 2014 ൽ ഇന്ത്യ സ്‌പൈക്ക് മിസൈലുകൾ വാങ്ങാൻ തീരുമാനിച്ചത്. ഇന്ത്യയുമായുള്ള കരാർ റദ്ദാക്കിയതിൽ ഖേദമുണ്ടെന്നും എന്നാൽ ഭാവിയിൽ ഇന്ത്യയ്ക്ക് അത്യാധുനിക ആയുധങ്ങൾ കൈമാറാൻ തങ്ങൾ എപ്പോഴും സജ്ജമാണെന്നും റാഫേൽ കമ്ബനി പ്രതികരിച്ചു. 3400 കോടി രൂപ ചെലവുവരുന്ന കരാർ റദ്ദാക്കിയതോടെ കേന്ദ്ര പ്രതിരോധ ഗവേഷണ വികസന സംഘത്തിന്റെ നേതൃത്വത്തിൽ മിസൈലുകൾ വികസിപ്പിക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. പ്രതിരോധമന്ത്രാലയം മാസങ്ങൾക്കുമുന്‌പേ ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടിരുന്നെങ്കിലും റാഫേൽ അഡ്വാൻസസ് ഡിഫൻസ് സിസ്റ്റംസിന് കഴിഞ്ഞ ആഴ്ചയാണ് ഇതു സംബന്ധിച്ച് അറിയിപ്പ് നൽകിയത്. ടാങ്ക് പോലുള്ള ചലിക്കുന്ന
ന്യൂഡൽഹി: ഇസ്രയേലിൽ നിന്ന് 500 മില്യൻ ഡോളറിന്റെ ടാങ്കുകൾ തകർക്കാൻ ശേഷിയുള്ള 1600 സ്‌പൈക്ക് ആന്റി ഗൈഡഡ് മിസൈലുകൾ വാങ്ങുന്ന കരാർ കേന്ദ്രസർക്കാർ ഔദ്യോഗികമായി റദ്ദാക്കി. ഇസ്രയേലിലെ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റം കമ്ബനിയിൽ നിന്നും മിസൈൽ ലോഞ്ചറുകൾ വാങ്ങാനായിരുന്നു പദ്ധതിയുണ്ടായിരുന്നത്. അമേരിക്കയുടെ ജാവ്‌ലിൻ മിസൈലുകളെ മറികടന്നാണ് 2014 ൽ ഇന്ത്യ സ്‌പൈക്ക് മിസൈലുകൾ വാങ്ങാൻ തീരുമാനിച്ചത്.
ഇന്ത്യയുമായുള്ള കരാർ റദ്ദാക്കിയതിൽ ഖേദമുണ്ടെന്നും എന്നാൽ ഭാവിയിൽ ഇന്ത്യയ്ക്ക് അത്യാധുനിക ആയുധങ്ങൾ കൈമാറാൻ തങ്ങൾ എപ്പോഴും സജ്ജമാണെന്നും റാഫേൽ കമ്ബനി പ്രതികരിച്ചു.
3400 കോടി രൂപ ചെലവുവരുന്ന കരാർ റദ്ദാക്കിയതോടെ കേന്ദ്ര പ്രതിരോധ ഗവേഷണ വികസന സംഘത്തിന്റെ നേതൃത്വത്തിൽ മിസൈലുകൾ വികസിപ്പിക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. പ്രതിരോധമന്ത്രാലയം മാസങ്ങൾക്കുമുന്‌പേ ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടിരുന്നെങ്കിലും റാഫേൽ അഡ്വാൻസസ് ഡിഫൻസ് സിസ്റ്റംസിന് കഴിഞ്ഞ ആഴ്ചയാണ് ഇതു സംബന്ധിച്ച് അറിയിപ്പ് നൽകിയത്.
ടാങ്ക് പോലുള്ള ചലിക്കുന്ന വസ്തുക്കളെ തകർക്കാനായി പ്രത്യേകം നിർമ്മിച്ചവയാണ് സ്‌പൈക്ക് മിസൈൽ. വെടിവച്ച് കഴിഞ്ഞാൽ സ്വയം ലക്ഷ്യസ്ഥാനം കണ്ടെത്തി പ്രഹരമേൽപ്പിക്കാൻ കഴിയുന്ന ഇവ ശത്രുവിൽ നിന്നുള്ള പ്രത്യാക്രമണം ഏൽക്കാതെ സൈനികർക്ക് രക്ഷപ്പെടാനും അവസരം നൽകുന്നവയാണ്. സൈനികർക്ക് വഹിച്ചു കൊണ്ടു പോകാൻ സാധിക്കുന്ന ഫയർ ആൻഡ് ഫോർഗെറ്റ് ഇനത്തിൽ പെട്ടതാണ് സ്‌പൈക്ക് മിസൈൽ.
പാക്കിസ്ഥാൻ സൈന്യത്തിന്റെ ഭീഷണി നേരിടാൻ പര്യാപ്തമാകുമായിരുന്ന കരാർ പിൻവലിച്ചത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നത്.നിലവിൽ പാക്കിസ്ഥാന്റെ കാലാൾപ്പടയ്ക്ക് മൂന്ന് മുതൽ നാല് കിലോ മീറ്റർ അകലെ വച്ച് ടാങ്കുകളെ തകർക്കാനുള്ള സംവിധാനമുള്ളപ്പോൾ, ഇന്ത്യൻ സേനയുടെ കൈവശമുള്ളത് രണ്ട് കിലോ മീറ്ററിൽ താഴെ ദൂരപരിധിയിൽ ഉപയോഗിക്കാൻ കഴിയുന്ന മിസൈലുകളാണുള്ളത്.