- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയ്ക്ക് പുതിയ നേതൃത്വം
ന്യൂയോർക്ക്: ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ 2015 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്യൂൻസിൽ ടൈസൺ സെന്ററിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചെറിയാൻ ചക്കാലപ്പടിക്കലാണ് പ്രസിഡന്റ്. മറ്റുഭാരവാഹികൾ: വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കൽ, സെക്രട്ടറി അലക്‌സ് തോമസ്, ജോയിന്റെ സെക്രട്ടറി റോയി ആന്റണി, ട്രഷറർ വിൻസെന്റ് വറീത്.എക
ന്യൂയോർക്ക്: ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ 2015 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്യൂൻസിൽ ടൈസൺ സെന്ററിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചെറിയാൻ ചക്കാലപ്പടിക്കലാണ് പ്രസിഡന്റ്. മറ്റുഭാരവാഹികൾ: വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കൽ, സെക്രട്ടറി അലക്‌സ് തോമസ്, ജോയിന്റെ സെക്രട്ടറി റോയി ആന്റണി, ട്രഷറർ വിൻസെന്റ് വറീത്.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: സാബു മാർക്കോസ്, ജോൺ കെ. ജോർജ്, മേരിക്കുട്ടി മൈക്കിൾ, ജോജി തോമസ്. ഓഡിറ്റേഴ്‌സായി ജോർജ് കൊട്ടാരം, കുര്യൻ ഫിലിപ്പ് എന്നിവരെ തെരഞ്ഞെടുത്തു. ട്രസ്റ്റിബോർഡിലേക്ക് ഡോ. ജോസ് കാനാട്ടിനെ പുതിയതായി തെരഞ്ഞെടുത്തു.
കത്തോലിക്കാ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ടുകൊണ്ടുള്ള ശക്തമായ ഒരു സംഘടനാ നേതൃത്വമാണ് 2015 ലേക്കായി തെരഞ്ഞെടുക്കപ്പെട്ടതെന്നു തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ ബോർഡ് ഓഫ് ട്രസ്റ്റി അംഗം തോമസ് തോമസ് അഭിപ്രായപ്പെട്ടു. 36 വർഷത്തെ പാരമ്പര്യവും 1800 ൽ അധികം കുടുംബങ്ങൾ അംഗങ്ങളായ ഒരു സംഘടനയുടെ നേതൃത്വം ഏറ്റെടുത്ത പുതിയ ഭാരവാഹികൾക്ക് വലിയ ഉത്തരവാദിത്വമാണുള്ളതെന്നും സംഘടനയെ കൂടുതൽ കാര്യക്ഷമമായി ഒത്തൊരുമയോടെ കൊണ്ടുപോകണമെന്നും സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റെ ജിൻസ്‌മോൻ പി. സക്കറിയ ഓർമിപ്പിച്ചു.
തന്റെ നേതൃത്വത്തിൽ വിശ്വാസം അർപ്പിച്ച എല്ലാവർക്കും പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ചെറിയാൻ ചക്കാലപ്പടിക്കൽ മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി. ഒരു പ്രമുഖ അൽമായ സംഘടന എന്ന നിലയിൽ വിശ്വാസത്തിൽ ഊന്നിയ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നതെന്നും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ കത്തോലിക്കാ വിശ്വാസികളായ പുതിയ തലമുറയിടെ ഐക്യത്തിനും ആത്മീയ വളർച്ചയ്്ക്കും ഉതകുന്ന ഒരു സംഘടനയെന്ന നിലയിൽ സമൂഹത്തിനു പ്രയോജനകരമാകുന്ന പ്രവർത്തനങ്ങൾക്കു രൂപം നൽകുമെന്നും ചെറിയാൻ ചക്കാലപ്പടിക്കൽ അറിയിച്ചു. കാത്തലിക് വോയിസിന്റെ 2014 ലെ സുവനീർ ചീഫ് എഡിറ്റർ ജോൺപോൾ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ജോസഫ് കളപ്പുരയ്ക്കലിനു നൽകി പ്രകാശനം ചെയ്തു.



