- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ അമേരിക്കാ ഫെസ്റ്റിന് തിരിച്ചടി കൊടുക്കാൻ ചൈനയുടെ പുത്തൻ പാക്കേജ്; ഇന്ത്യയും ജപ്പാനുമടങ്ങിയ രാജ്യങ്ങൾ ചേർന്നൊരുക്കുന്ന വ്യാപാരക്കരാറിൽ അമേരിക്കയ്ക്ക് ഇടമില്ല; അമേരിക്കയ്ക്കുവേണ്ടി ലോകത്തെ ഞെരുക്കാനിറങ്ങിയ ട്രംപിനു പണികൊടുക്കാൻ ഇന്ത്യയും ചൈനയും കൈകോർക്കുമ്പോൾ
ന്യൂഡൽഹി: സ്വന്തം നിലയ്ക്ക് കരാറുണ്ടാക്കുകയും അതിലേക്ക് ലോകരാജ്യങ്ങളെ ചുരുക്കുകയും ചെയ്യുകയെന്ന അമേരിക്ക ഫസ്റ്റ് നിലപാടാണ് ഡൊണാൾഡ് ട്രംപിന്റേത്. ഇറാനുമായുള്ള ആണവകരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുകയും ഇറാനെതിരേ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തത് അതിനുദാഹരണമാണ്. ഇറാനിൽനിന്ന് ആരും എണ്ണ ഇറക്കുമതി ചെയ്യാൻ പാടില്ലെന്ന അന്ത്യശാസനവും ഇതോടൊപ്പം നൽകി ഇത്തരത്തിൽ മറ്റുരാജ്യങ്ങളുടെ ദൈനംദിന കാര്യങ്ങളിൽപ്പോലും ഇടപെടുന്ന അമേരിക്കയ്ക്ക് അതേനാണയത്തിൽ തിരിച്ചടി നൽകാനൊരുങ്ങുകയാണ് ചൈന. അടുത്തിടെ ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ കൂട്ടിയ അമേരിക്കൻ നടപടി വലിയ പ്രതിഷേധമുയർത്തിയിരുന്നു. തുടർന്ന് അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇറക്കുമതിത്തീരുവ കൂട്ടി ഇന്ത്യയും പിന്നീട് ചൈനയും തിരിച്ചടിച്ചു. ഇപ്പോൾ, അമേരിക്കയെ ഉൾപ്പെടുത്താതെ പുതിയ വ്യാപാര കരാറിന് ചൈന രൂപം കൊടുക്കാനൊരുങ്ങുകയാണ് ചൈനയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾക്ക് ഇന്ത്യയുടെയും പിന്തുണയുണ്ട്. ഇന്ത്യയും ജപ്പാനും ഏഷ്യ-പസഫിക് മേഖലയിലെ
ന്യൂഡൽഹി: സ്വന്തം നിലയ്ക്ക് കരാറുണ്ടാക്കുകയും അതിലേക്ക് ലോകരാജ്യങ്ങളെ ചുരുക്കുകയും ചെയ്യുകയെന്ന അമേരിക്ക ഫസ്റ്റ് നിലപാടാണ് ഡൊണാൾഡ് ട്രംപിന്റേത്. ഇറാനുമായുള്ള ആണവകരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുകയും ഇറാനെതിരേ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തത് അതിനുദാഹരണമാണ്. ഇറാനിൽനിന്ന് ആരും എണ്ണ ഇറക്കുമതി ചെയ്യാൻ പാടില്ലെന്ന അന്ത്യശാസനവും ഇതോടൊപ്പം നൽകി ഇത്തരത്തിൽ മറ്റുരാജ്യങ്ങളുടെ ദൈനംദിന കാര്യങ്ങളിൽപ്പോലും ഇടപെടുന്ന അമേരിക്കയ്ക്ക് അതേനാണയത്തിൽ തിരിച്ചടി നൽകാനൊരുങ്ങുകയാണ് ചൈന.
അടുത്തിടെ ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ കൂട്ടിയ അമേരിക്കൻ നടപടി വലിയ പ്രതിഷേധമുയർത്തിയിരുന്നു. തുടർന്ന് അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇറക്കുമതിത്തീരുവ കൂട്ടി ഇന്ത്യയും പിന്നീട് ചൈനയും തിരിച്ചടിച്ചു. ഇപ്പോൾ, അമേരിക്കയെ ഉൾപ്പെടുത്താതെ പുതിയ വ്യാപാര കരാറിന് ചൈന രൂപം കൊടുക്കാനൊരുങ്ങുകയാണ് ചൈനയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾക്ക് ഇന്ത്യയുടെയും പിന്തുണയുണ്ട്.
ഇന്ത്യയും ജപ്പാനും ഏഷ്യ-പസഫിക് മേഖലയിലെ മറ്റു രാജ്യങ്ങളും കരാറിന്റെ ഭാഗമാകും. ലോകജനസംഖ്യയുടെ പാതിയിലേറെ വരുന്ന ജനങ്ങൾ ഈ മേഖലയിലാണുള്ളത്. അതുകൊണ്ടുതന്നെ റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമി്ക് പാർട്ണർഷിപ്പെന്ന (ആർ.സി.ഇ.പി) ഈ വ്യാപാര കരാറിന് പ്രസക്തിയേറെയാണ്. പത്ത് അസിയാൻ രാജ്യങ്ങളും (ബ്രൂണെ, കംബോഡിയ, ഇൻഡോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം) ആസിയാനുമായി വ്യാരാക കരാറുകളുള്ള ആറ് രാജ്യങ്ങളുമാണ് ഇതിന്റെ ഭാഗമാവുക. ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ന്യൂസീലൻഡ്, ഓസ്‌ട്രേലിയ എന്നിവയാണ് ആ രാജ്യങ്ങൾ.
സിംഗപ്പുരിൽ അടുത്തയാഴ്ച നടക്കുന്ന ഉച്ചകോടിയിൽ ഈ കരാറിന് ജീവൻവെക്കുമെന്നാണ് സൂചന. ഇത്തരമൊരു വലിയ അന്താരാഷ്ട്ര കരാറിൽ അമേരിക്കയെ ഉൾപ്പെടുത്തിയിട്ടില്ലെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. സിംഗപ്പൂരിൽ നടക്കുന്ന ഉച്ചകോടിയിൽനിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറിയതും ഈ പശ്ചാത്തലത്തിലാണ്.
അധികാരത്തിലേറിയതുമുതൽ മറ്റു രാജ്യങ്ങൾക്കുകൂടി ഗുണകരമാകുന്ന കരാറുകളെല്ലാം റദ്ദാക്കുന്ന നിലപാടാണ് ട്രംപ് അനുവർത്തിച്ചത്. മുൻ പ്രസിഡന്റ് ബരാക് ഒബാമ വളരെ താത്പര്യമെടുത്ത് നടപ്പിലാക്കിയ ട്രാൻസ് പസഫിക് പാർട്ണർഷിപ്പ് കരാറിൽനിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് തുടക്കമിട്ടത്. അമേരിക്കയും ഏഷ്യൻ രാജ്യങ്ങളുമായുള്ള പ്രധാന വ്യാപാരക്കരാറായിരുന്നു ട്രാൻസ് പസഫിക് പാർട്ണർഷിപ്പ്. ചൈനയെ പ്രതിരോധിക്കുന്നതിനായി ഏഷ്യയിലെ സാമ്പത്തിക ശക്തികളുമായുള്ള പങ്കാളിത്തമാണ് കരാറിലൂടെ ഒബാമ ലക്ഷ്യമിട്ടിരുന്നത്.
2012-ൽ കംബോഡിയയിൽ നടന്ന ആസിയാൻ ഉ്ച്ചകോടിയിലാണ് ഇത്തരമൊരു കരാറിനെക്കുറിച്ച് ആദ്യം ആലോചനകൾ തുടങ്ങിയത്. അതിവേഗം വളരുന്ന ചൈനയെ വീഴ്‌ത്തുകയെന്ന ലക്ഷ്യത്തിൽ വ്യാപാരക്കരാറുകളുടെ രൂപം അമേരിക്ക നിർണയിക്കാൻ തുടങ്ങിയതോടെയാണ് പ്രാദേശിക സഹകരണത്തിന്റെ പുതിയ തലങ്ങളിലേക്് ചർച്ച മുന്നേറിയതും ഇപ്പോഴത്തെ കരാറിന് അന്തിമരൂപമായതും.