- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനീസ് അതിർത്തിയിലേക്ക് ഇന്ത്യയുടെ സൈനികനീക്കം; മൂവായിരം സൈനികർ സിക്കിം അതിർത്തിയിലേക്ക്; സേനാവിന്യാസം ശക്തമാക്കി മറുവശത്ത് ചൈനയും; ഡോങ്ലാങ് മേഖലയിൽ സംഘർഷാന്തരീക്ഷം
ന്യൂഡൽഹി:സിക്കിമിലെ അതിർത്തിത്തർക്കത്തെത്തുടർന്ന് ഇന്ത്യ-ചൈന ബന്ധം വഷളായ സാഹചര്യത്തിൽ അതിർത്തിയിലേക്ക് ഇന്ത്യ കൂടുതൽ സൈനികരെ അയച്ചു.മൂവായിരം സൈനികരെ ഇന്ത്യ അയച്ചതായാണ് റിപ്പോർട്ടുകൾ. സിക്കിമിലെ ഡോങ്ലാങ് മേഖലയിലെ ഇന്ത്യൻ ബങ്കറുകൾ ചൈന തകർത്ത സാഹചര്യത്തിൽ ഡോങ്ലാങ് മേഖലയിലേക്കാണ് ഇന്ത്യ സൈനികരെ അയച്ചത്. അതേസമയം ഇതേ മേഖലയിൽ ചൈനയും സൈനിക വിന്യാസം വർദ്ധിപ്പിക്കുന്നതായാണ് വിവരം. 1962 ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാകുന്ന ഏറ്റവും ദൈർഘ്യമേറിയ സംഘർഷാന്തരീക്ഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.യുദ്ധത്തിന് സജ്ജമല്ലാത്ത നോൺ കോംബാറ്റീവ് മോദിലാണ് സൈനികർ ഡോങ്ലാങ് ലക്ഷ്യമാക്കി നീങ്ങുന്നത്. തോക്കിൻ കുഴൽ താഴേക്ക് തിരിച്ചു പിടിച്ചു കൊണ്ട് മുന്നോട്ടു പോവുന്നതാണ് നോൺ കോംബാറ്റീവ് മോഡ്. ഡോങ്ലാങിൽ 2012ൽ ഇന്ത്യ നിർമ്മിച്ച രണ്ട് ബങ്കറുകൾ നീക്കം ചെയ്യണമെന്ന് ജൂൺ ഒന്നിന് ചൈന ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ ഭൂട്ടാൻ ചൈന രാജ്യങ്ങൾ സന്ധിക്കുന്ന മേഖലയിലാണ് ഈ ബങ്കറുകൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ചൈനയുടേതാണെന്നും ഇന്ത്യക്കും
ന്യൂഡൽഹി:സിക്കിമിലെ അതിർത്തിത്തർക്കത്തെത്തുടർന്ന് ഇന്ത്യ-ചൈന ബന്ധം വഷളായ സാഹചര്യത്തിൽ അതിർത്തിയിലേക്ക് ഇന്ത്യ കൂടുതൽ സൈനികരെ അയച്ചു.മൂവായിരം സൈനികരെ ഇന്ത്യ അയച്ചതായാണ് റിപ്പോർട്ടുകൾ. സിക്കിമിലെ ഡോങ്ലാങ് മേഖലയിലെ ഇന്ത്യൻ ബങ്കറുകൾ ചൈന തകർത്ത സാഹചര്യത്തിൽ ഡോങ്ലാങ് മേഖലയിലേക്കാണ് ഇന്ത്യ സൈനികരെ അയച്ചത്. അതേസമയം ഇതേ മേഖലയിൽ ചൈനയും സൈനിക വിന്യാസം വർദ്ധിപ്പിക്കുന്നതായാണ് വിവരം.
1962 ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാകുന്ന ഏറ്റവും ദൈർഘ്യമേറിയ സംഘർഷാന്തരീക്ഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.യുദ്ധത്തിന് സജ്ജമല്ലാത്ത നോൺ കോംബാറ്റീവ് മോദിലാണ് സൈനികർ ഡോങ്ലാങ് ലക്ഷ്യമാക്കി നീങ്ങുന്നത്. തോക്കിൻ കുഴൽ താഴേക്ക് തിരിച്ചു പിടിച്ചു കൊണ്ട് മുന്നോട്ടു പോവുന്നതാണ് നോൺ കോംബാറ്റീവ് മോഡ്.
ഡോങ്ലാങിൽ 2012ൽ ഇന്ത്യ നിർമ്മിച്ച രണ്ട് ബങ്കറുകൾ നീക്കം ചെയ്യണമെന്ന് ജൂൺ ഒന്നിന് ചൈന ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ ഭൂട്ടാൻ ചൈന രാജ്യങ്ങൾ സന്ധിക്കുന്ന മേഖലയിലാണ് ഈ ബങ്കറുകൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ചൈനയുടേതാണെന്നും ഇന്ത്യക്കും ഭൂട്ടാനും ഇതിൽ അവകാശമില്ലെന്നുമാണ് ചൈനയുടെ അവകാശ വാദം.ഇതിന് വഴങ്ങാതിരുന്നതിനാലാണ് ഇന്ത്യയുടെ ബങ്കറുകൾ ചൈന ബുൾഡോസർ ഉപയോഗിച്ച് തകർത്തത്.
അതിനുശേഷം ചൈനയുടെ തുടർമുന്നേറ്റങ്ങൾ ഇന്ത്യ തടഞ്ഞിരുന്നു. അഭിപ്രായ അനൈക്യമുള്ളതിനാൽ പ്രതിരോധം ശക്തിപ്പെടുത്താനാണ് ഇന്ത്യ സേനയെ പ്രദേശത്തേക്ക് അയക്കുന്നത്.
ഗാങ്ങ്‌ടോക്ക് ആസ്ഥാനമായ 17 മൗണ്ടൻ ഡിവിഷൻ, കാലിംപോങ്ങ് ആസ്ഥാനമായ 27 മൗണ്ടൻ ഡിവിഷൻ യൂണിറ്റുകളിലെ സൈനികരെയാണ് ഇന്ത്യ വിന്യസിച്ചത്. കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ ദിവസം രണ്ട് സൈനിക യൂണിറ്റുകളുടെയും ആസ്ഥാനത്തെത്തി സൈനികരെ കണ്ടിരുന്നു. ഇതിനു ശേഷമാണ് നടപടി.
ഇന്ത്യ, ഭൂട്ടാൻ, ചൈന രാജ്യങ്ങൾ സംഗമിക്കുന്ന ട്രൈ ജംക്ഷനിൽ വരുന്ന മേഖലയിൽ ചൈന തുടങ്ങിയ റോഡ് നിർമ്മാണമാണ് സംഘർഷം രൂക്ഷമാക്കിയത്. ഇതിനെതിരെ ഇന്ത്യ, ഭൂട്ടാൻ സൈന്യങ്ങൾ രംഗത്തെത്തി. ഇവർ പ്രവൃത്തി തടഞ്ഞു. ഇതോടെ, ഇന്ത്യ അതിർത്തി ലംഘിച്ചുവെന്ന് വ്യാജ ആരോപണം ഉന്നയിച്ച് ചൈന നാഥുല ചുരം വഴിയുള്ള കൈലാസ് മാനസ സരോവർ തീർത്ഥാടകരെ തടഞ്ഞു. ഇതിനു പിന്നാലെ, ഇന്ത്യ ഈ മേഖലയിലൂടെയുള്ള കൈലാസ യാത്ര റദ്ദാക്കി. അതിനിടെ, കഴിഞ്ഞ ദിവസം മേഖല സന്ദർശിച്ച കരസേന മേധാവി ചൈനീസ് ഭീഷണി നേരിടാൻ ഇന്ത്യ സജ്ജമെന്നും പ്രഖ്യാപിച്ചു.
റോഡ് നിർമ്മാണം ഇന്ത്യൻ പരമാധികാരത്തിനു നേരെയുള്ള കൈയേറ്റമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്ക് ഏറെ തന്ത്രപ്രധാനമാണ് ട്രൈ ജംഗ്ഷൻ ഉൾപ്പെടുന്ന മേഖല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കുള്ള തന്ത്രപ്രധാന മേഖലയാണിത്. ഇവിടെ സൈനിക സാന്നിധ്യം ഉറപ്പിച്ച് ഇന്ത്യയെ സമ്മർദ്ദത്തിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം.
റോഡ് നിർമ്മിച്ച് വലിയ ടാങ്കുകൾ അടക്കമുള്ളവ എത്തിച്ച് സൈനിക സന്നാഹം വർധിപ്പിക്കുകയും അവർ ലക്ഷ്യമിടുന്നു.40 ടൺ ശേഷിയുള്ള വാഹനം കൊണ്ടുപോകാവുന്ന തരത്തിലാണ് നിർമ്മാണം. 35 ടൺ ശേഷിയുള്ള വാഹനം ചൈന പരീക്ഷണാടിസ്ഥാനത്തിൽ ഇതിലൂടെ ഓടിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇതു മുന്നിൽക്കണ്ടാണ് കടുത്ത നടപടികളുമായി ഇന്ത്യൻ സൈന്യം രംഗത്തെത്തിയത്.
അതിർത്തിത്തർക്കം രൂക്ഷമാകുന്നതോടൊപ്പം ഇരുരാജ്യങ്ങളും തമ്മിൽ വാക്കുകൾ കൊണ്ടുള്ള പ്രകോപനങ്ങളും കടുക്കുന്നുണ്ട്. അതിർത്തിയിൽ പ്രശ്‌നം സൃഷ്ടിക്കുന്നത് ഇന്ത്യയാണെന്നും 1962-ലെ ഇന്ത്യ-ചൈന യുദ്ധചരിത്രം മറക്കരുതെന്നും മുന്നറിയിപ്പുമായി ചൈനീസ് സേന ക്താവ് എത്തിയിരുന്നു.എന്നാൽ ഇതിന് അതേനാണയത്തിൽ തിരിച്ചടിച്ചാണ് ഇന്ത്യൻ പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്‌ലി മറുപടി നൽകിയത്. 'ചരിത്രം ഓർമിപ്പിക്കാനാണ് ചൈനയുടെ ശ്രമമെങ്കിൽ ഒരു കാര്യം അങ്ങോട്ടു പറയാം. 1962ലെ ഇന്ത്യയും 2017ലെ ഇന്ത്യയും തമ്മിൽ ഒട്ടേറെ വ്യത്യാസമുണ്ട്' ഇതായിരുന്നു ജയ്റ്റ്‌ലിയുടെ മറുപടി.