- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിക്കിമിനെ വേർപെടുത്തുമെന്ന ഭീഷണിയുമായി ചൈന; ഇന്ത്യയുമായി വിട്ടുവീഴ്ചയ്ക്കില്ല; ജി 20 ഉച്ചകോടിയിൽ മോദിയുമായി കൂടിക്കാഴ്ചയുമില്ല; മുഖം തിരിച്ച് ഷീ ജിൻ പിങ്; ഇരു നേതാക്കളും തമ്മിൽ നാളെ നടത്താനിരുന്ന ചർച്ചയിൽ നിന്ന് പിന്മാറുന്നതായും ചൈന
ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം കൂടുതൽ വഷളാകുന്നതിന്റെ സൂചന നൽകി ചൈനീസ് അധികൃതർ. ജർമനിയിൽ ജി 20 ഉച്ചകോടിക്കിടയിൽ ഇന്ത്യ-ചൈന ഉഭയകക്ഷി ചർച്ചയ്ക്കില്ലെന്ന് ചൈന അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ്ഷീ ജിൻ പിങ്ങുമായി നടത്താനിരുന്ന കൂടിക്കാഴ്ചയിൽ നിന്ന് പിന്മാറുന്നതായാണ് ചൈനീസ് അധികൃതർ അറിയിച്ചത്.നിലവിൽ ചർച്ചയ്ക്ക് പറ്റിയ സാഹചര്യമല്ലെന്നാണ് ചൈനയുടെ പ്രതികരണം. ഇരുനേതാക്കളും തമ്മിൽ നാളെ കൂടിക്കാഴ്ച നടത്താനായിരുന്നു തീരുമാനിച്ചത്. സിക്കിം അതിർത്തിയിലെ സംഘർഷമാണ് ചൈനയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. അതിനിടെ അതിർത്തി തർക്കത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ ഇന്ത്യയിൽ നിന്നും സിക്കിമിനെ അടർത്തിമാറ്റുമെന്ന ഭീഷണിയുമായി ചൈനീസ് മാധ്യമം ഗ്‌ളോബൽ ടൈംസ് രംഗത്തെത്തി. സ്വാതന്ത്ര്യത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് സിക്കിമിനെ കൊണ്ടെത്തിക്കുമെന്നും സ്വതന്ത്രരാജ്യത്തിന് വേണ്ടിയുള്ള അവരുടെ കൂട്ടായ്മകൾ സൃഷ്ടിച്ച് അതിന് വേണ്ടുന്ന വളവും വെള്ളവും നൽകുമെന്നും തങ്ങളുടെ എഡിറ്റോറിയലിലൂടെ ചൈനീസ് മാധ്യമം വ്യക്തമാക്
ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം കൂടുതൽ വഷളാകുന്നതിന്റെ സൂചന നൽകി ചൈനീസ് അധികൃതർ. ജർമനിയിൽ ജി 20 ഉച്ചകോടിക്കിടയിൽ ഇന്ത്യ-ചൈന ഉഭയകക്ഷി ചർച്ചയ്ക്കില്ലെന്ന് ചൈന അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ്ഷീ ജിൻ പിങ്ങുമായി നടത്താനിരുന്ന കൂടിക്കാഴ്ചയിൽ നിന്ന് പിന്മാറുന്നതായാണ് ചൈനീസ് അധികൃതർ അറിയിച്ചത്.നിലവിൽ ചർച്ചയ്ക്ക് പറ്റിയ സാഹചര്യമല്ലെന്നാണ് ചൈനയുടെ പ്രതികരണം. ഇരുനേതാക്കളും തമ്മിൽ നാളെ കൂടിക്കാഴ്ച നടത്താനായിരുന്നു തീരുമാനിച്ചത്.
സിക്കിം അതിർത്തിയിലെ സംഘർഷമാണ് ചൈനയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. അതിനിടെ അതിർത്തി തർക്കത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ ഇന്ത്യയിൽ നിന്നും സിക്കിമിനെ അടർത്തിമാറ്റുമെന്ന ഭീഷണിയുമായി ചൈനീസ് മാധ്യമം ഗ്‌ളോബൽ ടൈംസ് രംഗത്തെത്തി. സ്വാതന്ത്ര്യത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് സിക്കിമിനെ കൊണ്ടെത്തിക്കുമെന്നും സ്വതന്ത്രരാജ്യത്തിന് വേണ്ടിയുള്ള അവരുടെ കൂട്ടായ്മകൾ സൃഷ്ടിച്ച് അതിന് വേണ്ടുന്ന വളവും വെള്ളവും നൽകുമെന്നും തങ്ങളുടെ എഡിറ്റോറിയലിലൂടെ ചൈനീസ് മാധ്യമം വ്യക്തമാക്കുന്നു.
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പീപ്പിൾസ് ഡെയ്ലി ന്യൂസ്പേപ്പറാണ് ഗ്ളോബൽ ടൈംസ്. സിക്കിം വിഷയം ബീജിങ് വീണ്ടും പരിഗണിച്ചേക്കുമെന്ന് ലേഖനത്തിൽ ഉറപ്പിച്ചു പറയുന്നുണ്ട്.
സിക്കിമിനെ ഇന്ത്യയിൽ നിന്നും സ്വതന്ത്രമാക്കാൻ പിന്തുണയ്ക്കണം എന്ന വാദം ഇപ്പോൾ തന്നെ ചൈനാക്കാർക്കിടയിലുണ്ട്. 1960 കളിലും 70 കളിലും സിക്കിമിന്റെ മുറവിളിയെ ഇന്ത്യ ക്രൂരമായി പിച്ചിച്ചീന്തി. 1975 ൽ സിക്കിം രാജാവിനെ നിഷ്‌കാസിതനാക്കി ഇന്ത്യ അതിന്റെ സംസ്ഥാനങ്ങളിൽ ഒന്നാക്കി മാറ്റി. സിക്കിമിലുള്ള ഇന്ത്യയുടെ കടന്നുകയറ്റം ഭൂട്ടാനും ദുസ്വപ്നങ്ങളാണ് സമ്മാനിക്കുന്നതെന്നും എഡിറ്റോറിയൽ പറയുന്നു.
അതിർത്തി തർക്കത്തിലേക്ക് ഭൂട്ടാനെയും ഇന്ത്യ വലിച്ചിഴച്ചിരിക്കുകയാണ്. ഭൂട്ടാനെ നിയന്ത്രിക്കുന്നത് ഇന്ത്യയാണ്. അതുകൊണ്ടാണ് തൊട്ടടുത്ത അയൽക്കാരായിട്ടും യുഎൻ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗമായിട്ടും ചൈനയുമായി ഒരു നയതന്ത്ര ബന്ധത്തിനും ഭൂട്ടാൻ ഒരുങ്ങാത്തത്. ഭൂട്ടാന്റെ പരമാധികാരത്തെ വിഴുങ്ങിയിരിക്കുന്ന ഇന്ത്യ അവരുടെ പ്രതിരോധ വിഭാഗത്തെയും നിയന്ത്രിക്കുന്നു.
ഭൂട്ടാൻ ജനതയെ ഇല്ലാതാക്കുന്ന തരത്തിലുള്ള ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള കരാറുകൾ പോകുന്നതെന്നും എഡിറ്റോറിയലിൽ വിമർശനമുണ്ട്. ഭൂട്ടാനുമായി വലിയ നയതന്ത്രബന്ധമാണ് ചൈന ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ മേലാളന്മാരായി ഉപയോഗിക്കുന്ന ഭൂട്ടാന്റെ നയതന്ത്ര പ്രതിരോധ പരമാധികാരത്തെ പുനഃസ്ഥാപിക്കാൻ ചൈന അന്താരാഷ്ട്ര സമൂഹത്തെ നയിക്കുമെന്നും പറയുന്നു
ജമ്മുകശ്മീർ മുതൽ അരുണാചൽ പ്രദേശ് വരെ 3488 കിലോമീറ്ററാണ് ഇന്ത്യ-ചൈന അതിർത്തി. ഇതിൽ 220 കിലോമീറ്ററാണ് സിക്കിമിന്റെ അതിർത്തി. ഈ പ്രദേശത്താണ് സംഘർഷം. ഈ മേഖലയോടു ചേർന്ന് ഇന്ത്യ ബങ്കറുകൾ നിർമ്മിച്ചു. ഇതു പൊളിച്ചു നീക്കാൻ ചൈന ശ്രനിച്ചതാണ സംഘർഷത്തിൽ കലാശിച്ചത്.
നേരത്തെ അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കെ ഇന്ത്യൻ മഹാസമുദ്രത്തിൽ ആസ്വാഭാവിക സാഹചര്യത്തിൽ 13 ചൈനീസ് യുദ്ധക്കപ്പലുകൾ ഇന്ത്യൻ സേന കണ്ടെത്തിയിരുന്നു . ഇന്ത്യൻ നാവികസേനയുടെ രുക്മിണി ഉപഗ്രഹവും(ജിസാറ്റ്-7) സമുദ്രനിരീക്ഷണത്തിനുള്ള പൊസീഡൻ 81 വിമാനവും സംയുക്തമായി നടത്തിയ നിരീക്ഷണത്തിലാണ് യുദ്ധക്കപ്പലുകൾ കണ്ടെത്തിയത്.
അത്യാധുനിക ഡിസ്രോയർ കപ്പലുകലുകളും മുങ്ങിക്കപ്പലുകളുമടക്കം 13 ചൈനീസ് കപ്പലുകൾ അവസാന രണ്ട് മാസമായി ഈ മേഖലയിൽ ഉണ്ടെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.