- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റദിവസം ഒരു കോടി ഡോസ് വാക്സിൻ; വാക്സിൻ കുത്തിവെപ്പിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യ; ഏറ്റവും കൂടുതൽ വാക്സിൻ നൽകിയത് ഉത്തർ പ്രദേശിൽ; ഒരു ദിവസത്തെ റെക്കോർഡിൽ 2.8 കോടി കുത്തിവെച്ച ചൈന മാത്രം
ന്യൂഡൽഹി: ഒരു ദിവസം ഒരു കോടി ആളുകൾക്ക് വാക്സിനേഷൻ എന്ന ലക്ഷ്യം കൈവരിച്ച് ഇന്ത്യ. ഇന്ന് ഇതുവരെ 1 കോടിയിലധികം ഡോസ് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലം അറിയിച്ചു. ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയും ഡോസ് നൽകുന്നത്.ഇതോടെ ഒരു ദിവസം ഏറ്റവും അധികം വാക്സിൻ കുത്തിവച്ചതിന്റെ കണക്കിൽ ഇന്ത്യ രണ്ടാമത് എത്തി. ഒരു ദിവസം 2.8 കോടി ഡോസ് വാക്സിൻ ജൂലായ 21ന് ചൈന നൽകിയിരുന്നു.മൂന്നാം തരംഗ ഭീഷണി മുന്നിൽക്കണ്ട് ഇന്ത്യയിൽ വാക്സിനേഷൻ പരമാവധി വേഗത്തിലാക്കുക എന്നതാണ് കേന്ദ്ര സർക്കാർ നയം.
ഓഗസ്റ്റിൽ തന്നെ ഈ ആഴ്ചയിൽ (2127) മാത്രം 4.5 കോടി ഡോസ് വാക്സിൻ നൽകി. അതോടൊപ്പം തന്നെ ഈ മാസം ഇതുവരെ 15 കോടി ഡോസ് നൽകിയതിൽ പത്ത് കോടിയോളവും 18-44 പ്രായപരിധിയിൽ ആണ്.ഓഗസ്റ്റ് മാസത്തിൽ പ്രതിദിനം ശരാശരി 52.16 ലക്ഷം പേർക്കാണ് രാജ്യത്ത് വാകിസിൻ നൽകുന്നത്. ജൂണിൽ ഇത് 39.38 ലക്ഷവും ജൂലായിൽ 43.41 ലക്ഷവുമായിരുന്നു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവരാണ് വാക്സിനേഷനിൽ മുന്നിലുള്ളത്. ഉത്തർപ്രദേശിൽ ഈ മാസം 2.15 കോടിയും മഹാരാഷ്ട്രയിൽ 1.3 കോടി ഡോസ് വാക്സിനുമാണ് നൽകിയത്.
सबका साथ
- Mansukh Mandaviya (@mansukhmandviya) August 27, 2021
सबका विकास
सबका विश्वास
सबका प्रयास
यह वही प्रयास है जिससे देश ने 1 दिन में 1 करोड़ से अधिक टीके लगाने का आँकड़ा पार कर लिया है। स्वास्थ्यकर्मियों का अथक परिश्रम व PM @NarendraModi जी का #SabkoVaccineMuftVaccine का दृढ़ संकल्प रंग ला रहा है। pic.twitter.com/hHlUU4q3fv
25 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്ത് ഉത്തർപ്രദേശ് ആണ് വെള്ളിയാഴ്ച ഏറ്റവും അധികം വാക്സിൻ കുത്തിവെപ്പ് നടത്തിയ സംസ്ഥാനം. ജനുവരി 16ന് വാക്സിനേഷൻ ആരംഭിച്ച ശേഷം ഏറ്റവും അധികം വാക്സിൻ ഒരു മാസം നൽകിയതും ഓഗസ്റ്റിലാണ്. ഈ മാസം ഇതുവരെ 15 കോടി ഡോസ് വാക്സിനാണ് നൽകിയത്. ജൂലായിൽ ഇത് 13.45 കോടി ഡോസും ജൂണിൽ 11.97 കോടിയുമാണ്. സെപ്റ്റംബർ മാസത്തിൽ 20 കോടി ഡോസ് വാക്സിൻ നൽകാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.
ഒക്ടോബറോടെ രാജ്യത്തെ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമുള്ള വാക്സിൻ സപ്ലൈ കൂടുതൽ വേഗത്തിലാക്കാൻ കഴിയുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്. അതോടൊപ്പം തന്നെ ഈ മാസം വിതരണം ചെയ്ത 15 കോടിയിൽ 11 കോടിയും ആദ്യ ഡോസ് ആണെന്നതും ശ്രദ്ധേയമാണ്.
മറുനാടന് മലയാളി ബ്യൂറോ