- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം തുടരുന്നു; മൂന്നര ലക്ഷം കടന്ന് പ്രതിദിന രോഗികൾ; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 2812 കോവിഡ് മരണങ്ങളും; ആകെ മരണം 1,95,123; ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിൽ കഴിയുന്നത് 28 ലക്ഷം പേർ; മഹാരാഷ്ട്രയിൽ അതിതീവ്ര രോഗവ്യാപനം തുടരുന്നു
മുംബൈ: രാജ്യത്തെ കോവിഡ് കണക്കുകൾ മുകളിലേക്ക് കുതിക്കുന്നു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 3,52,991 പേർക്ക്. 2812 പേർ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചു. 2,19,272 പേരാണ് ഈ സമയത്തിനിടെ രോഗമുക്തി നേടിയത്. ഇന്ത്യയിൽ ഇതുവരെ 1,73,13,163 പേർക്കാണ് കോവിഡ സ്ഥിരീകരിച്ചത്. ഇതിൽ 1,43,104,382 പേർ രോഗമുക്തി നേടി. ആകെ മരണം 1,95,123. നിലവിൽ 28,13,658 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. ഇന്നലെ 14,19,11,223 പേർ വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിലാണ് രോഗവ്യാപനം ഏറ്റവും തീവ്രമായി തുടരുന്നത്. ഇന്നലെ 60,000ന് മുകളിൽ കോവിഡ് രോഗികൾ. 24 മണിക്കൂറിനിടെ 66,191 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈസമയത്ത് 61,450 പേർ രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മണിക്കൂറുകളിൽ 832 പേർ കൂടി വൈറസ് ബാധയെ തുടർന്ന് മരിച്ചു. ഇതോടെ മരണസംഖ്യ 64,760 ആയി ഉയർന്നു.
നിലവിൽ ഏഴു ലക്ഷത്തോളം ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. ഡൽഹിയിൽ 22,933 പേർക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നിലവിൽ 94,592 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ മണിക്കൂറുകളിൽ 350 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
രണ്ടുദിവസത്തിനിടെ കർണാടകയിൽ കോവിഡ് ബാധിച്ചത് 60,000ലധികം പേർക്കാണ്. 24 മണിക്കൂറിനിടെ 34,804 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈസമയത്ത് 143 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ടരലക്ഷം കടന്നതായി കർണാടക ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 29,438 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.
പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 13,39,201 ആയി ഉയർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.70 ശതമാനമാണ്. 143 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ മരണംസംഖ്യ 14426 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 6982 പേരാണ് രോഗമുക്തി നേടിയതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ