ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 42,479 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 81,78,645 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് 418 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 1,22,099 പേരാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ആകെ രോ​ഗബാധിതരായ 81,78,645 പേരിൽ 74,81,951പേരും ഇതിനകം രോ​ഗമുക്തി നേടി. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 5,74,595 പേരാണ്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ കോവിഡ് മരണങ്ങൾ കുറയുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം, തലസ്ഥാനമായ ഡൽഹി വീണ്ടും കോവിഡ് വ്യപാന ഭീതിയിലാണ്. ഡൽഹിയിൽ ഇന്നും 5000ത്തിന് മുകളിലാണ് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ.

മഹാരാഷ്ട്രയിൽ 74 പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. 5548 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ 7303 പേർ ഇന്ന് രോഗമുക്തി നേടി. 16,78,406 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 15,10,353 പേർ ഇതുവരെ രോഗമുക്തി നേടി. 43,911 പേരാണ് ഇതുവരെ മരിച്ചത്. 1,23,585 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

ഡൽഹിയിൽ ഇന്ന് 5,062 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4,665 പേർക്കാണ് രോഗ മുക്തി. 41 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 3,86,706ആയി. 3,47,476 പേർക്ക് രോഗ മുക്തി. 32,719 ആക്ടീവ് കേസുകൾ. ഇന്ന് 41 പേർ മരിച്ചതോടെ മൊത്തം മരണ സംഖ്യ 6,511. തമിഴ്‌നാട്ടിൽ ഇന്ന് 2,511 പേർക്കാണ് കോവിഡ്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 7,24,522 ആയി. 22,164 ആക്ടീവ് കേസുകൾ. 6,91,236 പേർക്ക് രോഗ മുക്തി. സംസ്ഥാനത്തെ മൊത്തം മരണം 11,122 ആയി ഉയർന്നു.

കർണാടകയിൽ ഇന്ന് 3014 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7468 പേർ രോഗമുക്തി നേടി. 28 മരണങ്ങൾ റിപ്പോർട്ടുചെയ്തു. 55,017 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. 7,57,208 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. 11,168 പേർ ഇതുവരെ മരിച്ചു. ആന്ധ്രാപ്രദേശിൽ ഇന്ന് 2783 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,23,348 ആയി. 7,92,083 പേർ ഇതുവരെ രോഗമുക്തി നേടി. 24,575 ആക്ടീവ് കേസുകളാണ് നിലവിൽ ആന്ധ്രയിലുള്ളത്. 6690 പേർ ഇതുവരെ മരിച്ചു.