- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് 24 മണിക്കൂറിനുള്ളൽ 37,593 പേർക്ക് കോവിഡ്; എറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ; കുട്ടികളുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നു വിദഗ്ദ്ധർ
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളൽ 37,593 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 648 കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്ര സർക്കാർ കണക്കിൽ രാജ്യത്തെ ആകെ കോവിഡ് മരണം 4,35,758 ആയി. ഇത് വരെ 3,25,12,366 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ 3,22,327 പേർ ചികിത്സയിലുണ്ട്. 3,17,54,281 പേർ രോഗമുക്തി നേടി.
കേരളത്തിലാണ് എറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എറ്റവും കൂടുതൽ പേർ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളതും കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ 24,296 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 4355 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കോവിഡ് സാഹചര്യം സാധാരണനിലയിലാകാൻ ഒരു വർഷം കൂടി വേണ്ടി വരുമെന്നാണ് ലോകാരോഗ്യസംഘടനയുടെ അനുമാനം. ഇന്ത്യയിൽ ചില പ്രദേശങ്ങളിൽ മാത്രം വ്യാപനം എന്ന സ്ഥിതി തുടരുമെന്നും കുട്ടികളുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ അഭിപ്രായപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ