ന്യൂഡൽഹി: ഏഷ്യൻ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ കടന്നു. അവസാന മത്സരത്തിൽ ഫിലിപ്പീൻസിനോട് തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ ഫലസ്തീനെ മറികടന്നാണ് ഇന്ത്യയുടെ മുന്നേറ്റം. 12 വർഷത്തിന് ശേഷമാണ് ഇന്ത്യ ക്വാർട്ടറിലെത്തുന്നത്.

ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യയും ഫലസ്തീനും ഏഴ് പോയിന്റ് വീതം നേടി. ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യക്കായിരുന്നു ജയം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഏഷ്യയിലെ ഏറ്റവും മികച്ച എട്ട് ടീമുകളിൽ ഒന്നായത്. കരുത്തരായ ചൈനയാകും ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളി.