- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെമ്പററി വർക്ക് വിസയിൽ ഫീസ് വർധിപ്പിച്ച യുഎസ് നടപടിക്കെതിരേ ഇന്ത്യ: പരാതി നൽകിയത് വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ
സൂറിച്ച്: നോൺ ഇമിഗ്രന്റ് ടെമ്പററി വർക്കിങ് വിസയ്ക്കുള്ള ഫീസ് വർധിപ്പിച്ച് യുഎസ് നടപടിക്കെതിരേ ഇന്ത്യ വേൾഡ് ട്രേഡ് ഓർഗനൈസേഷ(ഡബ്ല്യൂടിഒ)നിൽ പരാതി സമർപ്പിച്ചു. ടെമ്പററി വർക്കിങ് വിസകളായ എൽ-1, എച്ച്1ബി വിഭാഗങ്ങളിൽ ചിലതിന് ഉയർന്ന ഫീസാണ് അമേരിക്ക അടുത്തിടെ വർധിപ്പിച്ചത്. ഫീസ് വർധിപ്പിച്ചതോടെ അന്താരാഷ്ട്ര മാർക്കറ്റിലെ മത്സരത്തിൽ നിന
സൂറിച്ച്: നോൺ ഇമിഗ്രന്റ് ടെമ്പററി വർക്കിങ് വിസയ്ക്കുള്ള ഫീസ് വർധിപ്പിച്ച് യുഎസ് നടപടിക്കെതിരേ ഇന്ത്യ വേൾഡ് ട്രേഡ് ഓർഗനൈസേഷ(ഡബ്ല്യൂടിഒ)നിൽ പരാതി സമർപ്പിച്ചു. ടെമ്പററി വർക്കിങ് വിസകളായ എൽ-1, എച്ച്1ബി വിഭാഗങ്ങളിൽ ചിലതിന് ഉയർന്ന ഫീസാണ് അമേരിക്ക അടുത്തിടെ വർധിപ്പിച്ചത്.
ഫീസ് വർധിപ്പിച്ചതോടെ അന്താരാഷ്ട്ര മാർക്കറ്റിലെ മത്സരത്തിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികൾ പുറന്തള്ളപ്പെടാൻ കാരണമായതായി ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫീസ് വർധിപ്പിച്ചതിനു പുറമേ അനുവദിക്കുന്ന വിസകളുടെ എണ്ണത്തിൽ വെട്ടിച്ചുരുക്കലും നടത്തിയിരുന്നു. എച്ച് 1 ബി, എൽ 1 വിസകളുടെ ചില വിഭാഗങ്ങൾക്ക് യഥാക്രമം 4000, 4500 ഡോളർ വീതം വർധിപ്പിക്കാനുള്ള നിയമത്തിൽ അമേരിക്കൻ പ്രസിഡന്റ് ഒബാമ കഴിഞ്ഞ വർഷം ഒപ്പുവച്ചിരുന്നു. അമ്പതിൽ കൂടുതൽ ജീവനക്കാരുള്ളതും, അമേരിക്കയിലെ ജോലിക്കാരിൽ 50 ശതമാനത്തിൽ കൂടുതൽ എച്ച് 1 ബി, എൽ 1 വിസകൾ ഉള്ളവരുമായ കമ്പനികൾ പുതിയ നിയമ പ്രകാരമുള്ള ഫീസ് നൽകണം. പുതിയ വിസ അപേക്ഷകൾ പരഗണിക്കുന്ന ഏപ്രിൽ ഒന്നു മുതലാണ് ഇതു പ്രാബല്യത്തിൽ വരുന്നത്.