ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 151 സ്വർണമടക്കം 343 മെഡലുകളോടെ ചൈന ആധിപത്യം പൂർണമാക്കി. 79 സ്വർണമടക്കം 234 മെഡലുമായി ആതിഥേയരായ ദക്ഷിണ കൊറിയയാണ് രണ്ടാം സ്ഥാനത്ത്. 11 സ്വർണമുൾപ്പെടെ 57 മെഡലുമായി ഇന്ത്യ എട്ടാം സ്ഥാനത്താണ്.