മുംബൈ: രാജ്യത്തെ ആദ്യ ഡിജിറ്റൽ സിറ്റിയായി മുംബൈയിലെ താനെഇസ്രയേലിലെ ടെൽ അവീവ് നഗരത്തിന് സമാന്തരമായ സംവിധാനങ്ങളാണ് വിദേശ സാങ്കേതിക സഹകരണത്തോടെ താനെ മുനിസിപ്പൽ കോർപ്പറേഷൻ പ്രാബല്യത്തിൽ കൊണ്ട് വന്നത്.

മലയാളികളടക്കം ഏകദേശം പന്ത്രണ്ടു ലക്ഷം ജനങ്ങൾ വസിക്കുന്ന നഗരമാണ് താനെ. 'ഡിജി താനെ' എന്ന മൊബൈൽ അപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്താൽ മുനിസിപ്പൽ ഓഫീസിൽ കയറി ഇറങ്ങാതെ തന്നെ ഡിജിറ്റൽ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ക്രിയാത്മകമായ ഇടപാടുകൾ നടത്താമെന്നതാണ് പ്രധാന നേട്ടം. ശിവസേന യുവ നേതാവ് ആദിത്യ താക്കറെ 'ഡിജി താനെ' എന്ന അപ്ലിക്കേഷന്റെ ഔപചാരികമായ ഉത്ഘാടനം നിർവഹിച്ചു.

താനെ ജില്ലയിലെ ആശുപത്രികൾ, സ്‌കൂളുകൾ, ബ്ലഡ് ബാങ്കുകൾ, മാളുകൾ തുടങ്ങി പൊതു സേവന രംഗങ്ങളെല്ലാം ഈ ആപ്‌ളിക്കേഷനുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എച് ഡി എഫ് സി ബാങ്കുമായി ചേർന്ന് പ്രീ പെയ്ഡ് കാർഡ് സേവനവും ലഭ്യമാണ്. വാട്ടർ ടാക്‌സ് പ്രോപ്പർട്ടി ടാക്‌സ് വൈദ്യതി ബിൽ തുടങ്ങിയവ പ്രീ പെയ്ഡ് കാർഡ് വഴി നൽകാവുന്നതാണ്.