- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
60,000 കോടിയുടെ റാഫേൽ വിമാനക്കരാറിൽ ഇന്ത്യയും ഫ്രാൻസും ഒപ്പിട്ടു; നീക്കം വിമാനത്തിന്റെ പ്രകടനത്തെക്കുറിച്ചുള്ള വിമർശനങ്ങൾ നിലനിൽക്കെ; ആശങ്ക വേണ്ടെന്നു ഫ്രാൻസ്
ന്യൂഡൽഹി: റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള 60,000 കോടി രൂപയുടെ കരാറിന് ഇന്ത്യയും ഫ്രാൻസും ധാരണാപത്രം ഒപ്പിട്ടു. വില സംബന്ധിച്ച അനിശ്ചിതത്വങ്ങളും റാഫേൽ വിമാനത്തിന്റെ പ്രകടനവുമായി ബന്ധപ്പെട്ടു നിരവധി വിമർശനങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കരാറൊപ്പിട്ടത്. 36 റാഫേൽ വിമാനങ്ങളാണ് ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്. കരാറുമായി ബന്ധപ്പ
ന്യൂഡൽഹി: റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള 60,000 കോടി രൂപയുടെ കരാറിന് ഇന്ത്യയും ഫ്രാൻസും ധാരണാപത്രം ഒപ്പിട്ടു. വില സംബന്ധിച്ച അനിശ്ചിതത്വങ്ങളും റാഫേൽ വിമാനത്തിന്റെ പ്രകടനവുമായി ബന്ധപ്പെട്ടു നിരവധി വിമർശനങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കരാറൊപ്പിട്ടത്.
36 റാഫേൽ വിമാനങ്ങളാണ് ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്നത്. കരാറുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നങ്ങൾ എത്രയും വേഗം ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ധാരണാപത്രം ഒപ്പിട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡന്റ് ഫ്രാൻസ്വാ ഒളന്ദും പറഞ്ഞു.
ലോകത്തെ സൈനിക ശക്തികൾ റാഫേൽ യുദ്ധവിമാനങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടിരിക്കുന്ന വേളയിലാണ് ഇന്ത്യ വൻ തുക മുടക്കി വിമാനങ്ങൾ വാങ്ങുന്നത്. ഇത് നേരത്തെ തന്നെ വിമർശനത്തിന് കാരണമായിരുന്നു. എന്നാൽ, റാഫേൽ വിമാനങ്ങളെ കുറിച്ച് ആശങ്ക വേണ്ടെന്നും ഇറാക്കിലും സിറിയയിലും ഐസിസ് തീവ്രവാദികൾക്കെതിരെ ഫ്രാൻസ് റാഫേൽ വിമാനങ്ങൾ ഉപയോഗിച്ചു വരികയാണെന്നും ഒളന്ദ് പറഞ്ഞു.
വിലയുടെ കാര്യത്തിലാണ് ഇന്ത്യയുമായി ചെറിയ ചില പ്രശ്‌നങ്ങളുള്ളത്. ഇത് വരും ദിവസങ്ങളിൽ തന്നെ പരിഹരിക്കാനുവുമെന്നാണ് കരുതുന്നതെന്നും ഒളന്ദ് പറഞ്ഞു.
മറ്റു 12 കരാറുകളും ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചു. അംബാല-ലുധിയാന സ്റ്റേഷനുകളുടെ നവീകരണത്തിന്റെ ഭാഗമായി ഫ്രാൻസിലെ അൽസ്റ്റോം കമ്പനിയിൽ നിന്ന് ഇന്ത്യൻ റെയിൽവേ 800 കോച്ചുകൾ വാങ്ങും. ബഹിരാകാശ മേഖലയിലെ സഹകരണത്തിനും കാലാവസ്ഥ വ്യതിയാന പഠനത്തിനായി ഉപഗ്രഹം വിക്ഷേപിക്കാനും തീരുമാനിച്ചു.
ഭീകരതയ്‌ക്കെതിരായ സഹകരണവും ആഭ്യന്തര സുരക്ഷയും സംബന്ധിച്ച ചർച്ചകളും തുടരും. ജയ്താപൂർ ആണവ പ്‌ളാന്റ് സംബന്ധിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം കൂടുതൽ ആണവ നിലയങ്ങൾ സ്ഥാപിക്കാനുള്ള ചർച്ചകളും നടത്തും. സൗര സഖ്യത്തിന്റെ ഭാഗമായി പാരന്പര്യേതര ഊർജ്ജ മേഖലയിലും ഇരു രാജ്യങ്ങളും സഹകരിക്കും.