- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്പത്ത് കൂടുമ്പോൾ എന്തുകൊണ്ടാണ് ഇന്ത്യക്കാർ മാതൃരാജ്യം ഉപേക്ഷിക്കന്നത്? പൗരത്വം ഉപേക്ഷിച്ച് വിദേശിയാകുന്നവരിൽ ഇന്ത്യക്കാർ രണ്ടാമത്
സമ്പത്ത് കൂടുമ്പോൾ സ്വന്തം നാടും വീടും മറക്കുന്നവരിൽ ഇന്ത്യക്കാർ മുന്നിലെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ അതിസമ്പന്നന്മാരിലേറെയും വിദേശത്തേയ്ക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവരാണെന്നും ന്യു വേൾഡ് വെൽത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ സ്വരാജ്യം വിട്ടുപോകുന്ന സമ്പന്നന്മാരുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. 20
സമ്പത്ത് കൂടുമ്പോൾ സ്വന്തം നാടും വീടും മറക്കുന്നവരിൽ ഇന്ത്യക്കാർ മുന്നിലെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ അതിസമ്പന്നന്മാരിലേറെയും വിദേശത്തേയ്ക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവരാണെന്നും ന്യു വേൾഡ് വെൽത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ സ്വരാജ്യം വിട്ടുപോകുന്ന സമ്പന്നന്മാരുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.
2000 മുതൽ 2014 വരെയുള്ള കാലയളവിൽ ഇന്ത്യ വിട്ടുപോയ അതിസമ്പന്നരുടെ എണ്ണം 61,000 വരും. 2000-നുശേഷമാണ് ഈ പ്രവണത ഇന്ത്യക്കാർക്കിടയിൽ ശക്തമായതും. സ്വന്തം രാജ്യത്തെ കൈവെടിയുന്ന സമ്പന്നരുടെ എണ്ണത്തിൽ മുന്നിൽ ചൈനയാണ്. 2000 മുതൽക്കുള്ള 14 വർഷംകൊണ്ട് ചൈനയിൽനിന്ന് പുറംരാജ്യങ്ങളിലേക്ക് പോയത് 91,000 പേരാണ്.
വിദേശത്തേയ്ക്ക് പോകുന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട നാടുകൾ ബ്രിട്ടൻ, അമേരിക്ക, ഓസ്‌ട്രേലിയ, യു.എ.ഇ, സിംഗപ്പുർ എന്നിവിടങ്ങളാണെന്നും ന്യൂ വേൾഡ് വെൽത്തിലെ ഗവേഷക വിഭാഗം തലവൻ ആൻഡ്രൂ അമോയിൽസ് പറയുന്നു. സ്വന്തം നാട്ടിലെ സുരക്ഷാ ഭീഷണികൾ, മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന ആഗ്രഹം തുടങ്ങിയവയാണ് പണക്കാരെ വിദേശത്തേയ്ക്ക് കടക്കാൻ പ്രേരിപ്പിക്കുന്ന സംഗതികൾ.
എന്നാൽ, ഇന്ത്യൻ സമ്പന്നർക്ക് വിദേശപ്രണയം കൂടാൻ കാരണം പ്രധാനമായും ഇവയല്ലെന്ന് അമോയിൽസ് പറയുന്നു. ഇന്ത്യയിലെ ജീവിത നിലവാരം പോരെന്ന കാഴ്ചപ്പാടും കൂടിയ നികുതി വ്യവസ്ഥകളുമാണ് ഇന്ത്യൻ സമ്പന്നരെ അതിർത്തി കടത്തുന്നത്. ജീവിത നിലവാരവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും സുരക്ഷയുമാണ് ബ്രിട്ടൻ, അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ആകർഷക ഘടകങ്ങൾ. യു.എ.ഇയും സിംഗപ്പുരും നികുതിയുടെ കാര്യത്തിലും ഇന്ത്യക്കാരെ ആകർഷിക്കുന്നു.
2000 മുതലുള്ള 14 വർഷത്തിനിടെ ലോകത്തേറ്റവും കൂടുതൽ നാഢ്യർ കുടിയേറിയ രാജ്യങ്ങളും ഇവയാണ്. ബ്രിട്ടൻ, അമേരിക്ക, സിംഗപ്പുർ, ഓസ്‌ട്രേലിയ, ഹോങ്കോങ്, യു.എ.ഇ, കാനഡ, തുർക്കി എന്നിവയാണ് സമ്പന്നർക്ക് പ്രിയപ്പെട്ട രാജ്യങ്ങൾ.ബ്രിട്ടനാണ് ഇതിൽ ഒന്നാം സ്ഥാനത്ത്. യൂറോപ്പ്, റഷ്യ, ചൈന, ഇന്ത്യ എന്നിവിടങ്ങളിൽനിന്നാണ് ബ്രിട്ടനിലേക്ക് ധനാഢ്യർ കൂടുതലായും എത്തുന്നത്.