- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തിയിലേക്ക് മിഴിതുറന്നിരിക്കുന്ന ഇന്ത്യൻ റഡാറുകളെ വെട്ടിച്ച് ചലിക്കാനാവാതെ പാക്കിസ്ഥാൻ; ഭീകരാക്രമണ സാധ്യത കണ്ടെത്തിയാൽ വീണ്ടും അതിർത്തി കടന്ന് തകർക്കാനുള്ള ഇന്ത്യൻ നീക്കത്തിന് പച്ചക്കൊടി കാട്ടി അമേരിക്കയും; ജനക്കൂട്ടത്തിന് നേരെ അക്രമണം ഉണ്ടാകും വരെ മൗനം പാലിക്കാൻ ലോക രാഷ്ട്രങ്ങളും; കാശ്മീരിലെ യുദ്ധതന്ത്രത്തിൽ ഇന്ത്യയ്ക്ക് ശക്തമായ മേൽകൈ
ന്യൂഡൽഹി: നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തിയിട്ടും പാക്കിസ്ഥാനെതിരായ നീക്കത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ മേൽകൈ. പാക് അധീന കാശ്മീരിലെ ഇന്ത്യൻ നീക്കത്തിന് ലോക രാജ്യങ്ങളുടെ പിന്തുണ ഉറപ്പായതോടെ പാക്കിസ്ഥാൻ പ്രതിരോധത്തിലായി. ഇന്ത്യക്ക് തിരിച്ചടി കൊടുക്കണമെന്ന ആഗ്രഹം പാക് സൈന്യത്തിനുണ്ട്. എന്നാൽ അതിർത്തിയിൽ ഉടനീളമുള്ള ഇന്ത്യൻ റഡാറുകളുടെ ശക്തി പാക്കിസ്ഥാന് അറിയാം. രാത്രിയിലും മിഴി ചിമ്മാതെ കാത്തിരിക്കുകയാണ് സൈനികർ. അതിർത്തി കടന്ന് വിമാനങ്ങളെത്തിയാൽ ഉടൻ ഇന്ത്യ കടന്നാക്രമിക്കും. അത്തരമൊരു നീക്കം പൊളിഞ്ഞാൽ അത് വീണ്ടും തിരിച്ചടിയാകും. അതുകൊണ്ട് തന്നെ അനങ്ങാനാവാതെ ഇരിക്കുകയാണ് പാക്കിസ്ഥാൻ. അണുവായുധമുണ്ടെന്നും ഇന്ത്യയെ നശിപ്പിക്കുമെന്നുമൊക്കെ പാക്കിസ്ഥാൻ വീമ്പു പറഞ്ഞത് ഒരിക്കലും ഇന്ത്യ നിയന്ത്ര രേഖ കടക്കില്ലെന്ന വിശ്വാസത്തിലാണ്. ഇത് തെറ്റിയതോടെ കടുത്ത സമ്മർദ്ദത്തിലാവുകയാണ് പാക് ഭരണ നേതൃത്വവും. അതിർത്തി കടന്നുള്ള മിന്നൽ ആക്രമണത്തിനും സഹായമായത് ഐഎസ്ആർഒയുടെ ആകാശകണ്ണുകളാണ്.പാക് സൈന്യത്തിന്റെയും ഭീകരരുടെയ
ന്യൂഡൽഹി: നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തിയിട്ടും പാക്കിസ്ഥാനെതിരായ നീക്കത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ മേൽകൈ. പാക് അധീന കാശ്മീരിലെ ഇന്ത്യൻ നീക്കത്തിന് ലോക രാജ്യങ്ങളുടെ പിന്തുണ ഉറപ്പായതോടെ പാക്കിസ്ഥാൻ പ്രതിരോധത്തിലായി. ഇന്ത്യക്ക് തിരിച്ചടി കൊടുക്കണമെന്ന ആഗ്രഹം പാക് സൈന്യത്തിനുണ്ട്. എന്നാൽ അതിർത്തിയിൽ ഉടനീളമുള്ള ഇന്ത്യൻ റഡാറുകളുടെ ശക്തി പാക്കിസ്ഥാന് അറിയാം. രാത്രിയിലും മിഴി ചിമ്മാതെ കാത്തിരിക്കുകയാണ് സൈനികർ. അതിർത്തി കടന്ന് വിമാനങ്ങളെത്തിയാൽ ഉടൻ ഇന്ത്യ കടന്നാക്രമിക്കും. അത്തരമൊരു നീക്കം പൊളിഞ്ഞാൽ അത് വീണ്ടും തിരിച്ചടിയാകും. അതുകൊണ്ട് തന്നെ അനങ്ങാനാവാതെ ഇരിക്കുകയാണ് പാക്കിസ്ഥാൻ. അണുവായുധമുണ്ടെന്നും ഇന്ത്യയെ നശിപ്പിക്കുമെന്നുമൊക്കെ പാക്കിസ്ഥാൻ വീമ്പു പറഞ്ഞത് ഒരിക്കലും ഇന്ത്യ നിയന്ത്ര രേഖ കടക്കില്ലെന്ന വിശ്വാസത്തിലാണ്. ഇത് തെറ്റിയതോടെ കടുത്ത സമ്മർദ്ദത്തിലാവുകയാണ് പാക് ഭരണ നേതൃത്വവും.
അതിർത്തി കടന്നുള്ള മിന്നൽ ആക്രമണത്തിനും സഹായമായത് ഐഎസ്ആർഒയുടെ ആകാശകണ്ണുകളാണ്.പാക് സൈന്യത്തിന്റെയും ഭീകരരുടെയും നീക്കങ്ങൾ ഇന്ത്യൻ സൈനീക ഉപകരണങ്ങൾ കൃത്യമായി ഒപ്പിയെടുക്കുന്നുണ്ടെന്നാണ് ഐഎസ്ആർഒ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്. കാർട്ടോസാറ്റ് ഉപഗ്രഹമാണ് പാക് നീക്കങ്ങൾ കൃത്യമായി പിടിച്ചെടുത്ത് സൈന്യത്തിന് കൈമാറുന്നത്. പാക് അധിനിവേശ കശ്മീരിൽ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും ഉപഗ്രഹം സൈന്യത്തിന് മിനിട്ടുകൾക്കുള്ളിൽ തന്നെ കൈമാറുന്നുണ്ട്. എന്നാൽ, എന്തൊക്കെയാണ് ഈ രസഹ്യങ്ങളെന്ന് വെളിപ്പെടുത്തിയിട്ടില്ല. സൈനിക ആവശ്യങ്ങൾക്കായുള്ള ഇന്ത്യയുടെ വിശ്വസ്ത ഉപഗ്രഹങ്ങളായ കാർട്ടോസാറ്റ്2 എ, കാർട്ടോസാറ്റ്2 ബി, കാർട്ടോസാറ്റ്2 സി എന്നിവയാണ് അതിർത്തിയിലെയും അതിർത്തിക്കപ്പുറത്തെയും നീക്കങ്ങൾ വീക്ഷിക്കുന്നത്. ബഹിരാകാശത്തു നിന്നുള്ള ഭൗമനിരീക്ഷണത്തിനായി ഈവർഷം ജൂണിൽ ഐഎസ്ആർഒ വിക്ഷേപിച്ച കാർട്ടോസാറ്റ്2സി പാക്കിസ്ഥാന്റെ ഭീകരക്യാമ്പുകൾ സംബന്ധിച്ച വ്യക്തമായ ചിത്രങ്ങളും വീഡിയോകളും സൈന്യത്തിന് കൈമാറിയിരുന്നു. വ്യാഴാഴ്ച നടന്ന കമാൻഡോ ഓപ്പറേഷന് സൈന്യത്തെ സഹായിച്ചതും കാർട്ടോസാറ്റാണെന്നാണ് റിപ്പോർട്ട്.
റഡാറുകൾക്കൊപ്പം ഐഎസ്ആർഒയുടെ കാർട്ടോസാറ്റും പാക്കിസ്ഥാൻ നീക്കങ്ങളെ നിരീക്ഷിക്കുന്നുണ്ട്. തൽസമയം വിവരങ്ങൾ സൈന്യത്തിന് കൈമാറുന്നുണ്ട്. ചെറു വിമാനമോ ഹെലികോപ്ടറോ പോലും ഇന്ത്യൻ അതിർത്തിയിലേക്ക് അനങ്ങിയാൽ അപ്പോൾ വിവരം കിട്ടും. ആണവായുധങ്ങളുടെ നീക്കം പോലും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. ഇത്തരം വിവരങ്ങൾ അമേരിക്കയ്ക്കും ഇന്ത്യ കൈമാറുന്നുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാൻ തുടർച്ചയായി ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ ആശങ്കയുണ്ടെന്നും ലഷ്‌കർ ഇ ത്വയ്ബ, ജെയ്‌ഷെ എന്നീ ഭീകരവാദ സംഘടനകൾക്കെതിരെ നടപടിയെടുക്കണമെന്നും അമേരിക്കൻ വിദേശകാര്യ വക്താവ് പറഞ്ഞത് ഈ സാഹചര്യത്തിലാണ്. ആണവായുധങ്ങൾ ഭീകരവാദികളുടെ കയ്യിൽ എത്തിച്ചേരുമെന്ന ആശങ്ക അമേരിക്ക പ്രകടിപ്പിച്ചിരുന്നു. ഇത് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങൾക്ക് ഭീഷണിയാണെന്ന വിലയിരുത്തലിലാണ് അമേരിക്കയുടെ ഇടപെടൽ. ഇനിയൊരു ഭീകരാക്രമണം ഇന്ത്യക്ക് എതിരെയുണ്ടായാൽ സൈനിക നടപടിക്ക് അമേരിക്ക പരസ്യമായി ഇന്ത്യയെ പിന്തുണയ്ക്കുമെന്നാണ് വിലയിരുത്തൽ.
ഈ വിഷയത്തിൽ മറ്റ് ലോകരാജ്യങ്ങളും ഇന്ത്യയെ കുറ്റപ്പെടുത്തില്ല. എന്നാൽ പരസ്യമായ അഭിപ്രായ പ്രകടനം നടത്തുകയുമില്ല. ആക്രമങ്ങൾ സാധാരണക്കാരെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയാൽ മാത്രമേ പ്രതികരണമുണ്ടാകൂ. അതിനിടെ ഇന്ത്യപാക് പ്രശ്‌നത്തിൽ ആവശ്യമെങ്കിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. എന്നാൽ രണ്ട് രാജ്യങ്ങളും ഒരുമിച്ച് ആവശ്യപ്പെടണമെന്നും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെടുന്നു. ഫലത്തിൽ പ്രശ്‌നത്തിൽ ഇടപടണമെന്ന പാക്കിസ്ഥാൻ നിലപാടിനെ തള്ളിക്കളയുന്നതാണ് ഐക്യരാഷ്ട്ര സഭയുടെ ഈ അഭിപ്രായപ്രകടനം. കാശ്മീർ എന്നത് ഉഭയകക്ഷി പ്രശ്‌നം മാത്രമാണെന്നാണ് ഇന്ത്യൻ നിലപാട്. അതിൽ മൂന്നാം കക്ഷി ഇടപെടേണ്ടതില്ലെന്ന് ഇന്ത്യ ആവർത്തിക്കുന്നതിനാൽ യുഎന്നിന് തൽക്കാലം ഈ വിഷയത്തെ കുറിച്ച് ചിന്തിക്കാനാകുകയുമില്ല. ചൈനയും പാക്കിസ്ഥാനെ കൈവിട്ടു. ഇന്ത്യയേയും സുഹൃത്തെന്ന് വിശദീകരിക്കുകയും ചെയ്തു. അതിർത്തി കടന്നുള്ള ഇന്ത്യൻ ആക്രമണത്തേയും അപലപിച്ചില്ല. ഇതും പാക്കിസ്ഥാന് തിരിച്ചടിയാി. അങ്ങനെ ഇന്ത്യയുടെ അതിർത്തി കടന്നുള്ള ആക്രമണം പാക്കിസ്ഥാനെ എല്ലാ അർത്ഥത്തിലും പ്രതിസന്ധിയിലാക്കി. ഉറിയിലേതിന് സമാനമായ ഒരു ഭീകരാക്രമണത്തിന് ഇനിയും മുതിരുകയോ പൊതുജനത്തിന് നേരെ ജിഹാദി അക്രമം നടത്തുന്നതോ ചിന്തിക്കാൻ പോലും ഭീകരർക്ക് ഇനി കഴിയില്ലെന്നാണ് വിലയിരുത്തൽ.
അതുണ്ടായാൽ ഭീകരർക്ക് പുറകിൽ പാക്കിസ്ഥാനാണെന്ന ഇന്ത്യൻ വാദത്തിന് ശക്തി കൂടും. നേരത്തെ ഉറിയിൽ നടന്ന ആക്രമത്തിന് പാക് സൈന്യത്തിന്റേയും നവാസ് ഷെറീഫിന്റെയും മൗനാനുമതി ലഭിച്ചിരുന്ന ഇന്ത്യൻ വാദത്തെ ലോക രാജ്യങ്ങൾ അംഗീകരിച്ചിരുന്നു. ഇതുകൊണ്ടാണ് നിയന്ത്രണ രേഖ കടന്നുള്ള ഇന്ത്യൻ തിരിച്ചടിക്ക് അമേരിക്ക എല്ലാ പിന്തുണയും നൽകിയത്. സാർക്കിൽ ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനും ഭൂട്ടാനും പിറകെ ശ്രീലങ്കയും ഇന്ത്യൻ പക്ഷത്തായി. സർജിക്കൽ ആക്രമണത്തിന് ശേഷം ഇന്ത്യ പ്രതിരോധത്തിലാകുമെന്നായിരുന്നു പാക് വിലയിരുത്തൽ. ഇതാണ് തെറ്റിയത്. ഇത്തരം ഒരു അവസ്ഥ നിലനിൽക്കുമ്പോൾ ഇന്ത്യയെ തിരിച്ച് ആക്രമിക്കുന്നത് പ്രായോഗികമല്ലെന്നും അതോടൊപ്പംതന്നെ അത് എളുപ്പമായകാര്യമല്ലെന്നും പാക്കിസ്ഥാന് നന്നായി തന്നെ അറിയാം.ഇന്ത്യയിൽ നിന്നും കഴിഞ്ഞ ദിവസം ഉണ്ടായത് പോലെയുള്ള ഒരു ആക്രമം അവർ പ്രതീക്ഷിച്ചതുമല്ല. സർജിക്കൽ ആക്രമണത്തിന് ശേഷം ഭീകരരും പ്രതിസന്ധിയിലായി. ജമ്മൂകാശ്മീരിലൊ അല്ലെങ്കിൽ മറ്റ് ഇന്ത്യൻ നഗരങ്ങളിൽ നടത്താൻ പാക്കിസ്ഥാന്റെ മൗനസമ്മതം ഉണ്ടാവുകയുമില്ലെന്ന് അവർ തിരിച്ചറിയുന്നു. ഇനിയും ഇന്ത്യയ്ക്ക് എതിരെ ഉണ്ടാകുന്ന ആക്രമങ്ങൾ ഇന്ത്യ സഹിക്കില്ലെന്നും പാക്കിസ്ഥാന് നന്നായി അറിയാം.
അന്താരാഷ്ട്ര സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടലുകളും പാക്കിസ്ഥാൻ ഭയപ്പെടുന്നു. സാർക് ഉച്ചകോടിയിൽ നിന്നുമുള്ള രാജ്യങ്ങളുടെ പിന്മാറ്റം പാക്കിസ്ഥാനെ ഇരുത്തി ചിന്തിപ്പിക്കും. ഇന്ത്യൻ നഗരങ്ങളിൽ അക്രമത്തിന് മുതിർന്നാൽ തീവ്രവാദകേന്ദ്രം എന്ന പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യൻ നിലപാടുകൾ ശരിയെന്നുവെക്കുന്നത് കൂടിയായിമാറുമെന്ന ബോധ്യവും പാക്കിസ്ഥാന് ഉണ്ട്. ഇതിനെല്ലാം ഉപരി ഇന്ത്യ വീണ്ടും അതിർത്തി കടന്ന് ആക്രമിക്കാനുള്ള സാധ്യതയും ഉണ്ട്. ഇത്തരമൊരു ആക്രമണം ഒരിക്കൽ കൂടി വിജയകരമായി നടത്തിയാൽ പാക്കിസ്ഥാന്റെ സൈനിക ശേഷിയും ചോദ്യം ചെയ്യപ്പെടും. അതിർത്തി കടന്ന് സർജിക്കൽ ആക്രമണം നടത്താൻ ഇന്ത്യ എത്തിയിട്ടും അത് കണ്ടെത്താൻ അതിർത്തിയിലെ പാക് റഡാറുകൾക്ക് കഴിഞ്ഞിരുന്നില്ല. ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്നത് പാക്കിസ്ഥാന് ഇനിയും പിടികിട്ടിയിട്ടില്ല. വീമ്പു പറച്ചിൽ മാത്രേയുള്ളൂവെന്നും ഇന്ത്യയെ പ്രകോപിപ്പിക്കുന്നതല്ലാതെ പാക്കിസ്ഥാന് സൈനികമായി ഒന്നും ചെയ്യാനാകില്ലെന്ന വിലയിരുത്തലും അന്താരാഷ്ട്ര തലത്തിൽ സജീവമാണ്. കാർഗിലിൽ ഏറ്റതിനേക്കാൾ നാണംകെട്ട അവസ്ഥയിലേക്ക് ഇന്ത്യയുടെ സർജിക്കൽ ആക്രമണം പാക്കിസ്ഥാനെ എത്തിച്ചുവെന്നാണ് വിലയിരുത്തൽ.
അതിർത്തിയിൽ സമാധാനം സ്ഥാപിക്കാൻ ആവുന്നതെല്ലാം ചെയ്‌തെന്ന് ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താൻ പ്രധാനമന്ത്രി മോദിക്കായിരുന്നു. പാക്കിസ്ഥാനിലെ അപ്രതീക്ഷിത സന്ദർശനം പോലും സമാധാനത്തിനായുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. എന്നാൽ പാക് പ്രധാനമന്ത്രിക്ക് നവാസ് ഷെരീഫിന് മേൽ ഭീകരർ പിടിമുറുക്കി. സൈന്യത്തിൽ പോലും ഭരണകൂടത്തിനേക്കാൾ നിയന്ത്രണം ഭീകരർക്കുണ്ട്. ഇത് തെളിവ് സഹിതം ബോധ്യപ്പെടുത്തുകയും ദാവൂദ് ഇബ്രാഹിമിനെ പോലുള്ള തീവ്രവാദികളെ പാക്കിസ്ഥാൻ സംരക്ഷിക്കുന്നതിന്റെ തെളിവും ഏവർക്കും നൽകി. യുഎഇ, സൈദി, ഒമാൻ തുടങ്ങിയ അറബ് രാജ്യങ്ങളും ഇക്കാര്യത്തിൽ ഇന്ത്യയെ പിന്തുണച്ചു. ദാവൂദിന്റെ ദുബായിലേക്കുള്ള യാത്രകളെല്ലാം ഇസ്ലാമാബാദിൽ നിന്നാണെന്നായിരുന്നു ഇന്ത്യയുടെ പ്രധാനവാദം. ഇത് യുഎഇ പോലും ശരിവച്ചു. യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ച ദാവൂദിന്റെ സുഖവാസത്തിൽ പാക് വാദങ്ങളെല്ലാം തെറ്റാണെന്ന് അമേരിക്ക സമ്മതിക്കുകയും ചെയ്തു. ഒസാമ ബിൻ ലാദന് സുരക്ഷിത താവളമൊരുക്കിയ പാക് പട്ടാള സംവിധാനത്തോട് അമേരിക്കയ്ക്ക് താൽപ്പര്യക്കുറവമുണ്ട്. ഇതെല്ലാം പ്രധാനമന്ത്രി മോദി കാര്യക്ഷമമായി അനുകൂലമാക്കുകയും ചെയ്തു.
സാർക്ക് രാജ്യങ്ങളിൽ ബംഗ്ലാദേശിനേയും അഫ്ഗാനിസ്ഥാനേയും ഒപ്പം നിർത്താനായതാണ് യുദ്ധ തന്ത്രത്തിൽ ഇന്ത്യൻ നയതന്ത്രം വിജയിച്ചത്. മുസ്ലിം രാഷ്ട്രങ്ങളായ ബംഗ്ലാദേശും അഫ്ഗാനും പോലും ഇന്ത്യയെ പിന്തുണയ്ക്കുന്നത് റഷ്യയേയും ചൈനയേയും പോലും പാക്കിസ്ഥാന് അനുകൂലമായി മാറുന്നതിന് തടസ്സമായിയെന്നതാണ് വസ്തുത.