ന്യൂഡൽഹി: ജനങ്ങൾക്ക് അവരുടെ സർക്കാരുകളെ എത്രമാത്രം വിശ്വാസമുണ്ട് ? ജനങ്ങൾക്ക് അവരുടെ സർക്കാരുകളെ വിശ്വാസമുള്ള ലോകത്തെ ആദ്യ മുന്ന് രാജ്യങ്ങളിൽ നമ്മുടെ ഇന്ത്യയും. ഗ്ലോബൽ ട്രസ്റ്റ് ഇൻഡക്‌സ് എന്ന സംഘടനയുടെ സർവ്വേയിലാണ് ഈ റിപ്പോർട്ട്. ജനങ്ങൾക്കു തങ്ങളുടെ സർക്കരുകളെ എത്രമാത്രം വിശ്വാസമുണ്ട് എന്ന വിലയിരുത്താനായി എല്ലാ വർഷവും ഇത്തരത്തിൽ ഒരു കണക്കെടുപ്പ് നടത്താറുണ്ട്. എന്നാൽ ഇന്ത്യയ്ക്ക് കഴിഞ്ഞ വർഷത്തേതിൽ നിന്നും ഈ വർഷം ചെറിയൊരു ഇടിവ് സംഭവിച്ചതായി സർവ്വെ ഫലത്തിൽ നിന്നും വ്യക്തമാക്കാം.

കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഈ വർഷം മൂന്നാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ റാങ്കിങ്ങിൽ നിന്ന് കാര്യമായ കുറവ് വന്നെങ്കിലും ഇന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇന്ത്യ നിലയുറപ്പിച്ചിട്ടുണ്ട്.2017ൽ ഒന്നാം റാങ്കിങ്ങിൽ ഉണ്ടായിരുന്ന ഇന്ത്യ മൂന്നിലേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഒന്നാം സ്ഥാനത്ത് ചൈനയും രണ്ടാം സ്ഥാനത്ത് ഇന്തോനേഷ്യയുമാണ് എത്തിയിരിക്കുന്നത്. മാർക്കറ്റിങ്ങ് മേഖലളിൽ ചൈന ജനങ്ങളിൽ ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയാണ് ചൈനയെ മുന്നിലെത്തിച്ചത്. എന്നാൽ അമേരിക്കയ്ക്ക് വീഴ്‌ച്ച പറ്റിയതും ഇതിൽ തന്നെയാണ്.

റാങ്കിങ്ങിൽ ചൈന വലിയൊരു മുന്നേറ്റമാണ് കാഴ്ച വെച്ചത്. കഴിഞ്ഞ വർഷം 67 പോയിന്റ് മാത്രമായിരുന്ന ചൈന 74 ലേക്ക് ഉയർന്നു. ഒപ്പം ഇൻഡനേഷ്യയും 69 ൽ നിന്ന് 71 ലേക്ക് ഉയർന്നു. ഇന്ത്യ 72ൽ നിന്ന് 68 ലേക്ക് കുറഞ്ഞതാണ് റാങ്കിങ്ങിൽ പിന്നോട്ട് പോകാൻ കാരണം. യുഎഇ 6 പോയിന്റ് വർധിപ്പിച്ചപ്പോൾ അമേരിക്കയ്ക്ക് 9 പോയിന്റ് കുറഞ്ഞു. സർക്കാർ, മാധ്യമങ്ങൾ, എൻജിയോകൾ, ബിസ്സിനസ്സ് തുടങ്ങിയവയിൽ പതിമൂന്നു പോയിന്റാണ് ഇന്ത്യ പിന്നിലേക്കു പോയിരിക്കുന്നത്. മാർക്കറ്റിങ്ങിലെ വിശ്വാസ്യതക്കുറവാണ് ഇന്ത്യ പിന്തള്ളപ്പെടാനുള്ള ഏറ്റവും വലിയ കാരണം

കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ സ്ഥാനം നഷ്ടമാകാൻ കാരണം ഒരുപക്ഷേ കഴിഞ്ഞ വർഷം സംഭവിച്ച നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ കേന്ദ്രസർക്കാരിന്റെ നയങ്ങളാകാം എന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ ജനങ്ങൾക്ക് കേന്ദ്ര സർക്കാരിലുള്ള വിശ്വാസത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്ന് ഇതിലൂടെ വ്യക്തമാണ്. ബിജെപി ഗവൺമെന്റ് വരുത്തിയ പല മാറ്റങ്ങളും സർക്കാരിനോടുള്ള പൊതു ജനങ്ങളുടെ അനിഷ്ടത്തിനു ഇടയാക്കുന്നുണ്ടന്നും.മോദി സർക്കാരിന് ഇതൊരു തിരിച്ചടിയായേക്കും എന്നും വേണം കണക്കുകൂട്ടാൻ

ഇന്ത്യയുടെ വലിയ പോരായ്മയായി സർവ്വെ വ്യക്തമാക്കുന്നത് ബിസ്സിനസ്സിനു രാജ്യത്തിനു പുറത്തുള്ള അവിശ്വാസ്യതയാണ്. കാനഡ, സ്വിറ്റ്സർലാൻഡ്, സ്വീഡൻ, ആസ്ട്രേലിയ തുടങ്ങിയിടങ്ങൾ ആസ്ഥാനമാക്കിയുള്ള കമ്പനികൾക്കാണ് കൂടുതൽ പൊതുജന വിശ്വാസ്യതയെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാജ്യത്തിനു പുറത്തുള്ള ബിസ്സിനസ്സുകളിൽ ഇന്ത്യ കൂടുതൽ ശ്രദ്ധ ചെലുത്തേനണ്ടതുണ്ടെന്ന് മനസ്സിലാക്കാം. ബിസിനസ്സ്, മാധ്യമങ്ങൾ, എൻ ജി യോ തുടങ്ങിയവയെ പൊതു ജനങ്ങൾ എങ്ങനെ കാണുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കെടുപ്പു നടത്തുക. ഇവയിൽ ഇന്ത്യ ഇപ്പോഴും വിശ്വാസ്യത നില നിർത്തുന്നുണ്ട്. കഴിഞ്ഞ ഒക്ടോബർ-നവംബർ മാസങ്ങളിലായി ന ടത്തിയ ഓൺലൈൻ സർവ്വെകൾക്കു ശേഷം ഇപ്പോൾ നടത്തിയ സർവ്വെയിൽ ഇരുപത്തെട്ടു രാജ്യങ്ങളിൽ ഇരുപതു രാജ്യങ്ങൾക്കും സർക്കാർ, മീഡിയ, എൻജിഒ എന്നീ മേഖലകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായാണ് വിലയിരുത്തൽ സൂചിപ്പിക്കുന്നത്.