- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഫീസ് വർദ്ധനവ്; മെയ് മുതൽ 30 റിയാൽ വർദ്ധനവ്; എതിർപ്പുമായി സംഘടനകൾ രംഗത്ത്
മലയാളികൾ ഉൾപ്പെട്ട പ്രവാസി രക്ഷിതാക്കളെ വെട്ടിലാക്കി ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ വൻ ഫീസ് വർദ്ധനവ്. മെയ് മാസം മുതൽ മാസാന്ത ഫീസിൽ 30 റിയാലാണ് വർദ്ധിപ്പിച്ചത്. ശനിയാഴ്ച തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതി ചുമതലയേൽക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഫീസ് വർദ്ധിപ്പിച്ച നടപടി ശരിയെല്ലെന്ന നിലപാടുമായി പുതിയ അംഗങ്ങൾ രംഗത്ത് വന്നു. അദ്
മലയാളികൾ ഉൾപ്പെട്ട പ്രവാസി രക്ഷിതാക്കളെ വെട്ടിലാക്കി ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ വൻ ഫീസ് വർദ്ധനവ്. മെയ് മാസം മുതൽ മാസാന്ത ഫീസിൽ 30 റിയാലാണ് വർദ്ധിപ്പിച്ചത്. ശനിയാഴ്ച തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതി ചുമതലയേൽക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഫീസ് വർദ്ധിപ്പിച്ച നടപടി ശരിയെല്ലെന്ന നിലപാടുമായി പുതിയ അംഗങ്ങൾ രംഗത്ത് വന്നു.
അദ്ധ്യാപകരുടെ ശമ്പള വർധനവിനും, സമാർട്ട് ക്ലാസ്സുകൾ ആരംഭിക്കുന്നതിനും നല്ലൊരു തുക കണ്ടെത്തേണ്ടതായിട്ടുണ്ടെന്നും അതിന് ഫീസ് വർധനയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാലാണ് ഫീസ് വർധനവ് നടപ്പിലാക്കുന്നതെന്നുമാണ് വിശദീകരണം. അതിനാൽ ഫീസ് വർധനവുമായി രക്ഷിതാക്കൾ സഹകരിക്കണമെന്നും സർക്കുലർ ആവശ്യപ്പെട്ടു.
ഫീസ് വർദ്ധന സാധാരണക്കാരായ രക്ഷിതാക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ഓവർസീസ് ഇന്ധ്യൻ പേരന്റിങ് കൗൺസിൽ വാർത്താ ക്കുറിപ്പിൽ പറഞ്ഞു. ഇപ്പോൾ തന്നെ ഒരു വലിയ വിഭാഗം സാധാരണക്കാരായ രക്ഷിതാക്കൾ നിലവിലുള്ള ഫീസ് അടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ഫീസ് വർദ്ധന ഒന്നിലധികം കുട്ടികൾ ഉള്ള കുടുംബങ്ങുടെ പ്രതിമാസ ബഡ്ജറ്റിനെ തന്നെ തകിടം മറിക്കുമെന്നും ഓവർസീസ് ഇന്ധ്യൻ പേരെന്റിങ് കൗൺസിൽ പറഞ്ഞു.
എല്ലാ വർഷവും ഫീസ് വർദ്ധിപ്പിക്കുന്ന അധികൃതർ പഠന നിലവാരം മെച്ചപ്പെടുത്താനും, അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ശ്രമിക്കണം, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ ദമ്മാം ഇന്റർ നാഷണൽ ഇന്ധ്യൻ സ്‌കൂളിൽ ഉന്നത അക്കാദമിക് ബിരുദവും, കുട്ടികളെയും സ്‌റാഫിനെയും നിയന്ത്രിക്കാനും കഴിവുള്ള സംഘാടക മികവുമുള്ള പ്രിൻസിപ്പലിനെ നിയമിക്കണം,കാലാവധി കഴിഞ്ഞ പ്രിൻസിപ്പലിന് പിൻവാതിലിൽ കൂടി കാലാവധി നീട്ടി നല്കാൻ ഉള്ള തീരുമാനം പുനപരിശോധിക്കണമെന്നും കൗൺസിൽ ആവിശ്യപെട്ടു. ഈ വിഷയം ചർച്ച ചെയ്യാൻ രക്ഷിതാക്കളുടെ വിപുലമായ യോഗം ഉടൻ വിളിക്കുമെന്നും കൗൺസിൽ ഭാരവാഹികൾ അറിയിച്ചു .
ഫീസ് വർദ്ധന നിലവിൽ വരുമ്പോൾ സ്‌കൂൾ അക്കാദമിക് നിലവാരത്തിലും , അടിസ്ഥാന സൗകര്യ വികസനത്തിലും കൂടി അധികൃതർ ശ്രദ്ധ പതിപ്പിക്കണമെന്നു ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റിയും ആവിശ്യപെട്ടു. ഫീസ് വർദ്ധന പുതിയ മാനേജിങ് കമ്മറ്റി വന്നതിനുശേഷം അവരുടെ കൂടെ അഭിപ്രായം ആരാഞ്ഞു വേണമായിരുന്നു നടപ്പിലാക്കാൻ എന്നതാണ് ഓ ഐസിസിയുടെ അഭിപ്രായം എന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല പറഞ്ഞു. ഫീസ് വർദ്ധിപ്പിക്കാനുള്ള തീരുമാനം അനവസരത്തിൽ ആണെന്നും ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പറഞ്ഞു. വർദ്ധന നിലവിൽ വരുമ്പോൾ അതുമൂലം ബുദ്ധി മുട്ട് അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് ഫീസ് കണസഷൻ നൽകണമെന്നും ഓ ഐ സി സി റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല ആവിശ്യപെട്ടു .
പന്ത്രണ്ടാം ക്ലാസുവരെ പതിനെട്ടായിരം വിദ്യാർത്ഥികളാണ് ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ പഠിക്കുന്നത്.
മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ