- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭധാരണത്തിനും കൃത്യമായ സമയം നിശ്ചയിച്ചാൽ ഉത്തമ സന്തതി ഉണ്ടാകും; ഭാരതീയ സംസ്‌കാരം അനുശാസിക്കുന്ന നിഷ്കർഷകൾ പാലിച്ച് ഉത്തമസന്തതിയെ ജനിപ്പിക്കുന്ന പദ്ധതി ദേശവ്യാപകമാക്കാൻ പ്രചാരണവുമായി ആർഎസ്എസ്; പത്തുകൊല്ലം ഗുജറാത്തിൽ പരീക്ഷിച്ച ഗർഭ് വിജ്ഞാൻ സർക്കാർ മോദി സർക്കാർ ദേശവ്യാപകമാക്കുന്നു
ന്യൂഡൽഹി: ഗർഭധാരണത്തിന് ഉത്തമമായ സമയമുണ്ടോ.. അഥവാ അങ്ങനെ ജനിക്കുന്ന കുഞ്ഞ് ഉത്തമ സന്താനമായി മാറുമോ.. ഇക്കാര്യങ്ങളിൽ തർക്കങ്ങളുണ്ടെങ്കിലും ഇന്ത്യയിൽ ഭാരതീയ സംസ്‌കാരം അനുശാസിക്കുന്ന രീതികൾ അവലംബിച്ച് അതിന് പ്രചാരണം ദേശവ്യാപകമായി നടപ്പാക്കാൻ മോദി സർക്കാർ നടപടിയെടുക്കുന്നു. രാജ്യത്തിന്റെ നന്മയ്ക്കായി ഇത്തരമൊരു നടപടി സ്വീകരിക്കുന്നുവെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന വിവരങ്ങൾ. ശക്തമായ ഇന്ത്യയ്ക്കായി ഉത്തമസന്തതിയെ സൃഷ്ടിക്കാനുള്ള പദ്ധതിയുമായി ആർഎസ്എസ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെതിരെയും ചില പ്രചാരണങ്ങൾ ഉണ്ടായി. പക്ഷേ, മോദി മുഖ്യമന്ത്രിയായിരിക്കെ ഒരു ദശകം മുൻപ് ഗുജറാത്തിൽ ആരംഭിച്ച പദ്ധതി 2015ൽ രാജ്യവ്യാപകമാക്കിയെന്ന് ആർഎസ്എസ് ആരോഗ്യവിഭാഗമായ ആരോഗ്യ ഭാരതി അറിയിച്ചിരിക്കുകയാണ്. ഗർഭ് വിജ്ഞാൻ സംസ്‌കാർ എന്നാണു പദ്ധതിയുടെ പേര്. സംഘപരിവാറിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുമായി ചേർന്നു ഗുജറാത്തിലും മധ്യപ്രദേശിലും 10 ശാഖകൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത ഘട്ടമെന്ന നിലയിൽ ഉത്തർപ്രദേശി
ന്യൂഡൽഹി: ഗർഭധാരണത്തിന് ഉത്തമമായ സമയമുണ്ടോ.. അഥവാ അങ്ങനെ ജനിക്കുന്ന കുഞ്ഞ് ഉത്തമ സന്താനമായി മാറുമോ.. ഇക്കാര്യങ്ങളിൽ തർക്കങ്ങളുണ്ടെങ്കിലും ഇന്ത്യയിൽ ഭാരതീയ സംസ്‌കാരം അനുശാസിക്കുന്ന രീതികൾ അവലംബിച്ച് അതിന് പ്രചാരണം ദേശവ്യാപകമായി നടപ്പാക്കാൻ മോദി സർക്കാർ നടപടിയെടുക്കുന്നു.
രാജ്യത്തിന്റെ നന്മയ്ക്കായി ഇത്തരമൊരു നടപടി സ്വീകരിക്കുന്നുവെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന വിവരങ്ങൾ. ശക്തമായ ഇന്ത്യയ്ക്കായി ഉത്തമസന്തതിയെ സൃഷ്ടിക്കാനുള്ള പദ്ധതിയുമായി ആർഎസ്എസ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെതിരെയും ചില പ്രചാരണങ്ങൾ ഉണ്ടായി. പക്ഷേ, മോദി മുഖ്യമന്ത്രിയായിരിക്കെ ഒരു ദശകം മുൻപ് ഗുജറാത്തിൽ ആരംഭിച്ച പദ്ധതി 2015ൽ രാജ്യവ്യാപകമാക്കിയെന്ന് ആർഎസ്എസ് ആരോഗ്യവിഭാഗമായ ആരോഗ്യ ഭാരതി അറിയിച്ചിരിക്കുകയാണ്.
ഗർഭ് വിജ്ഞാൻ സംസ്‌കാർ എന്നാണു പദ്ധതിയുടെ പേര്. സംഘപരിവാറിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുമായി ചേർന്നു ഗുജറാത്തിലും മധ്യപ്രദേശിലും 10 ശാഖകൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത ഘട്ടമെന്ന നിലയിൽ ഉത്തർപ്രദേശിലും ബംഗാളിലും കൂടുതൽ ശാഖകൾ തുറക്കും. 2020 ആകുമ്പോൾ ആയിരക്കണക്കിന് ഉത്തമസന്തതികളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇത് രാജ്യത്തിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്ന് ആർഎസ്എസ് വിലയിരുത്തുന്നു.
ഉത്തമ സന്തതികളെ സൃഷ്ടിക്കുന്നതിലൂടെ ശക്തമായ ഇന്ത്യയെ കെട്ടിപ്പൊക്കുകയാണു ലക്ഷ്യമെന്നു ഗർഭ് വിജ്ഞാൻ സംസ്‌കാർ ദേശീയ കൺവീനർ ഡോ. കരിഷ്മ മോഹൻദാസ് നർവാണി അറിയിച്ചു. ജർമനിയിൽനിന്ന് ആശയം ഉൾക്കൊണ്ടാണ് പദ്ധതി രൂപീകരിച്ചത്. പ്രകൃത്യാ നടക്കുന്ന കാര്യങ്ങളിലെ ഇടപെടലല്ല പദ്ധതിയുടെ ഉദ്ദേശ്യം. ഇത്തരത്തിലെ വിമർശനം നേരത്തേ ഉയർന്നിരുന്നുവെങ്കിലും ഉത്തമസന്താനം പദ്ധതി വീണ്ടും ശക്തമാക്കുന്നത് ചർച്ചയായിട്ടുണ്ട്.
ആയുർവേദ തത്വങ്ങൾക്ക് അധിഷ്ഠിതമായി പദ്ധതി നടപ്പാക്കും. കുഞ്ഞുങ്ങൾക്ക് ആവശ്യമുള്ള മാനസിക, ശാരീരിക ക്ഷമതകൾ എങ്ങനെ ലഭിക്കാമെന്ന് ആയുർവേദം വ്യക്തമായി പറയുന്നുണ്ട്. ഗർഭാവസ്ഥയിൽ ആറാം മാസത്തോടെയാണ് ഗർഭസ്ഥശിശുക്കളുടെ ബൗദ്ധിക വികാസം ശക്തമാകുന്നത്. കൃത്യമായ ഭക്ഷണം, വായന, കേൾവി തുടങ്ങിയ കാര്യങ്ങൾ ശരിയായ ക്രമത്തിൽ അമ്മയ്ക്കു നൽകുന്നതിലൂടെ ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിനെ ബൗദ്ധികമായി ശക്തമാക്കുന്ന പ്രക്രിയയായണ് പദ്ധതിയുടെ ഉള്ളടക്കം. അങ്ങനെ ഉത്തമസന്തതികളെ സൃഷ്ടിച്ചെടുക്കാമെന്ന് ഇതിന്റെ ചുമതലയുള്ള ഡോ. കരിഷ്മ നർവാണി വ്യക്തമാക്കി.
ഗർഭധാരണത്തിന് ശരിയായ സമയം ശാസ്ത്രം പറയുന്നുണ്ട്. ദമ്പതികളുടെ ജാതകവും ഗ്രഹനിലയും വച്ച് ഈ സമയം ഏതെന്ന് ഡോക്ടർമാർ പറയും. ഇതിന്റെ അടിസ്ഥാനത്തിൽ ചിട്ടകൾ പാലിച്ചാണ് കാര്യങ്ങൾ ചെയ്യേണ്ടത്. ആരോഗ്യഭാരതി ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഡോ. അശോക് കുമാർ വാർഷ്‌ണെ പറഞ്ഞു. കുറഞ്ഞ ഐക്യു, താഴ്ന്ന വിദ്യാഭ്യാസ നിലവാരം തുടങ്ങിയവയുള്ള മാതാപിതാക്കൾക്ക് മികച്ച കുഞ്ഞുങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്. ശരിയായ നടപടിക്രമങ്ങൾ പാലിച്ചാൽ കറുത്തനിറമുള്ള മാതാപിതാക്കളുടെ കുട്ടിക്ക് നിറമുണ്ടാകും. ഉയരക്കുറവുള്ള മാതാപിതാക്കളുടെ കുട്ടിക്ക് ഉയരവുമുണ്ടാകും. ആരോഗ്യഭാരതി ദേശീയ കൺവീനർ ഡോ. ഹിതേഷ് ജാനി പറഞ്ഞു.
ജാംനഗറിലെ ഗുജറാത്ത് ആയുർവേദ സർവകലാശാലയിലെ പഞ്ചകർമ വിഭാഗം തലവനാണ് ഹിതേഷ് ജാനി. ഇതുവരെ 450 ഉത്തമ സന്താനങ്ങളെ സൃഷ്ടിച്ചെന്നാണ് ആരോഗ്യഭാരതി വ്യക്തമാക്കുന്നത്. 2020 ആകുമ്പോഴേക്കും എല്ലാ സംസ്ഥാനങ്ങളിലും ഗർഭ് വിജ്ഞാൻ അനുസധൻ കേന്ദ്രം സ്ഥാപിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർതന്നെ നേരിട്ട് ഇടപെടുന്നതോടെ പദ്ധതി സാർവദേശീയമായി മാറുമെന്നാണ് പ്രതീക്ഷ.