- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽ രാജ്യങ്ങളെ കരുതിയിരിക്കണം; പാക്കിസ്ഥാനും ചൈനയും ഒരുമിച്ചുള്ള ആക്രമണത്തെ പ്രതീക്ഷിക്കണം;ഡോക്ലാമിൽ മുട്ടുമടക്കിയെങ്കിലും ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കുകയാണ് ചൈന; സൈനികർ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ബിപിൻ റാവത്ത്
ന്യൂഡൽഹി: ചൈനയുമായുള്ള ഡോക്‌ലാം തർക്കത്തിന് താൽക്കാലി പരിഹാരമായെങ്കിലും, സെനികർ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിൻ റാവത്ത്. പാക്കിസ്ഥാന്റെയും, ചൈനയുടെയും ഭാഗത്ത് നിന്നുള്ള ഒരുമിച്ചുള്ള അക്രമത്തെ എന്നും പ്രതീക്ഷിച്ചിരിക്കണമെന്ന് ബിപിൻ റാവത്ത് സൈനികർക്ക് മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ നടന്ന ഒരു സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റാവത്ത്. പാക്കിസ്ഥാൻ വിശ്വസിക്കുന്നത് ഇന്ത്യ ആണ് അവരുടെ പ്രധാന എതിരാളി എന്നാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്കെതിരെ നിഴൽ യുദ്ധത്തിനും അവർ നേതൃത്വം നൽകുന്നുണ്ട്. ഡോക്‌ലാം വിഷയത്തിൽ ചൈന ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കിയതാണ്. ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ അതിർത്തിയിൽ മാറ്റം വരുത്താൻ ചൈന ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അതിർത്തിയിൽ കടന്ന് കയറികൊണ്ട് ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കുകയാണ് ചൈന. ചൈനയുമായുള്ള അഭിപ്രായ വ്യത്യാസം മുതലെടുക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാൻ. അതുകൊണ്ട് തന്നെ വടക്കൻ അതിർത്തിയിൽ നി
ന്യൂഡൽഹി: ചൈനയുമായുള്ള ഡോക്‌ലാം തർക്കത്തിന് താൽക്കാലി പരിഹാരമായെങ്കിലും, സെനികർ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിൻ റാവത്ത്. പാക്കിസ്ഥാന്റെയും, ചൈനയുടെയും ഭാഗത്ത് നിന്നുള്ള ഒരുമിച്ചുള്ള അക്രമത്തെ എന്നും പ്രതീക്ഷിച്ചിരിക്കണമെന്ന് ബിപിൻ റാവത്ത് സൈനികർക്ക് മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ നടന്ന ഒരു സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റാവത്ത്.
പാക്കിസ്ഥാൻ വിശ്വസിക്കുന്നത് ഇന്ത്യ ആണ് അവരുടെ പ്രധാന എതിരാളി എന്നാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്കെതിരെ നിഴൽ യുദ്ധത്തിനും അവർ നേതൃത്വം നൽകുന്നുണ്ട്. ഡോക്‌ലാം വിഷയത്തിൽ ചൈന ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കിയതാണ്. ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ അതിർത്തിയിൽ മാറ്റം വരുത്താൻ ചൈന ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. അതിർത്തിയിൽ കടന്ന് കയറികൊണ്ട് ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കുകയാണ് ചൈന.
ചൈനയുമായുള്ള അഭിപ്രായ വ്യത്യാസം മുതലെടുക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാൻ. അതുകൊണ്ട് തന്നെ വടക്കൻ അതിർത്തിയിൽ നിന്നും തെക്കൻ അതിർത്തിയിൽ നിന്നുമുള്ള ആക്രമണത്തെ നമ്മൾ എപ്പോഴും പ്രതീക്ഷിക്കണമെന്നും റാവത്ത് പറഞ്ഞു.