ന്യൂയോർക്ക്: ജമ്മു കശ്മീരിൽ ഇന്ത്യ നടപ്പിലാക്കിയ സോഷ്യൽ മീഡിയ നിരോധനം ഉടനടി പിൻവലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ. നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിരാണെന്നും ദശകങ്ങൾ പഴക്കമുള്ള കശ്മീർ പ്രശ്നം ജനാധിപത്യ സംവാദങ്ങളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും ഐക്യരാഷ്ട്ര സഭ പ്രതികരിച്ചു.

മനുഷ്യാവാകാശങ്ങൾക്ക് വേണ്ടിയുള്ള യുഎൻ ഹൈക്കമ്മീഷണർ പുറത്തിറക്കിയ പ്രസ്താവനയിലാണ് നിരോധനം പിൻവലിക്കാൻ ആവശ്യപ്പെടുന്നത്.

കൂടുതൽ ആക്രമണങ്ങൾ തടയാൻ സർക്കാർ നടപ്പിലാക്കിയ നിരോധനങ്ങൾ കശ്മീരിലെ മുഴുവൻ ജനങ്ങളുടേയും മൗലികാവകാശങ്ങളെയും ബാധിക്കുന്നതാണെന്നും യുഎൻ വ്യക്തമാക്കുന്നു. സൈന്യം കശ്മീർ ജനതക്കു നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ എന്ന പേരിൽ നിരവധി വീഡിയോകൾ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ചിരുന്നത്.