ടുത്ത 20വർഷത്തിനുള്ളിൽ ഇന്ത്യയുടെ വ്യോമായന രംഗത്ത് വൻകുതിച്ച് ചാട്ടമുണ്ടായേക്കുമെന്ന് റിപ്പോർട്ട്. 20 വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് 2100 വിമാനങ്ങൾ വേണ്ടി വരുമെന്നാണ് അമേരിക്കൻ നിർമ്മാണ കമ്പനിയായ ബോയിങിന്റെ റിപ്പോർട്ട്. ലോകത്ത് ആകെ ആവശ്യമുള്ള വിമാനങ്ങളുടെ അഞ്ച് ശതമാനമാണ് ഇന്ത്യയ്ക്ക് വേണ്ടി വരിക. 29000 കോടി ഡോളറിന്റെ ഇടപാടായിരിക്കും ഇത്.

യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവും ഇന്ധന വിലയിലുണ്ടായ വില കുറവും ഇന്ത്യൻ വിമാന വിപണിക്ക് ഉണർവുണ്ടാക്കിയെന്ന് ബോയിങ് ഏഷ്യാ - പെസഫിക്ക് വൈസ് പ്രസിഡന്റ് ദിനേഷ് കേസ്‌കർ പറഞ്ഞു. എന്നാൽ വിമാനത്തവളങ്ങളുടെ അടിസ്ഥാന സൗകര്യ വികസനമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

ഇതിനാലാണ് ഇന്ത്യയിൽ വലിയ വിമാനങ്ങൾ കൂടുതലായി ഉപയോഗിക്കാൻ സാധിക്കാത്തത്. നിലവിൽ ഉപയോഗിക്കുന്ന വിമാനങ്ങളുടെ 15 ശതമാനം മാത്രമാണ് വലിയ വിമാനങ്ങളുള്ളത്. സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന പുതിയ നയങ്ങൾ അനുസരിച്ച് തങ്ങളുടെ ഭാഗത്തു നിന്നും പുതിയ പദ്ധതികളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

തെക്കേ ഏഷ്യയിൽ യാത്രക്കാരുടെ എണ്ണത്തിൽ എട്ടു ശതമാനത്തിന്റെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അമേരിക്കയിലും യൂറോപ്പിലും നാലു ശതമാനത്തിൽ താഴെ മാത്രമാണ് വർദ്ധനവ്.