- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീർ വിഷയത്തിൽ ചൈന ഇടപെടേണ്ടതില്ല; വിഷയം പരിഹരിക്കാൻ നിലവിലുള്ള നയതന്ത്ര മാർഗങ്ങൾ മതിയെന്നും മൂന്നാം കക്ഷിയുടെ ഇടനില വേണ്ടെന്നും വിദേശകാര്യ മന്ത്രാലയം; സിക്കിമിലെ ചൈനീസ് ഇടപെടലിൽ ഉൾപ്പെടെ പ്രതിപക്ഷ സമവായമുണ്ടാക്കാൻ നീക്കം തുടങ്ങി കേന്ദ്രം
ന്യൂഡൽഹി: ഇന്ത്യയും ചൈനയും പാക്കിസ്ഥാനും ഉൾപ്പെടുന്ന മേഖലയിലെ വലിയ വിഷയമായി കാശ്മീർ പ്രശ്‌നം വളരാതെ നോക്കാൻ ഇന്ത്യക്ക് കഴിയുമെന്നും ഇക്കാര്യത്തിൽ മൂന്നാംകക്ഷിയുടെ സഹായം വേണ്ടെന്നും വ്യക്തമാക്കി ഇന്ത്യ. കശ്മീർ വിഷയത്തിൽ ഇടപെടാൻ തയ്യാറാണെന്ന ചൈനയുടെ വാഗ്ദാനം വീണ്ടും നിരസിച്ചുകൊണ്ടാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ഇതിനിടെ സിക്കിം ഉൾപ്പെടെ ചൈനയുമായി നിലനിൽക്കുന്ന വിഷയങ്ങളിൽ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികൾക്കിടെ സമവായം ഉണ്ടാക്കാനുള്ള ശ്രമങ്ങളും കേന്ദ്രസർക്കാർ ശക്തമാക്കി. സിക്കിമിൽ അടക്കം ചൈനയുടെ ഇടപെടലുകൾ സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ കക്ഷികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജമ്മു കശ്മീരിൽ ഏഴ് അമർനാഥ് തീർത്ഥാടകർ കൊല്ലപ്പെട്ട സംഭവവും കൂടിക്കാഴ്ചയിൽ ചർച്ചചെയ്യും. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഈ വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ പിൻതുണ നേടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ച. രാജ്യം ഇത്തരം അതിർത്തി പ്രശ്‌നങ്ങളിൽ രാഷ്ട്രീയ ഭേദമെന്യേ ഒ
ന്യൂഡൽഹി: ഇന്ത്യയും ചൈനയും പാക്കിസ്ഥാനും ഉൾപ്പെടുന്ന മേഖലയിലെ വലിയ വിഷയമായി കാശ്മീർ പ്രശ്‌നം വളരാതെ നോക്കാൻ ഇന്ത്യക്ക് കഴിയുമെന്നും ഇക്കാര്യത്തിൽ മൂന്നാംകക്ഷിയുടെ സഹായം വേണ്ടെന്നും വ്യക്തമാക്കി ഇന്ത്യ. കശ്മീർ വിഷയത്തിൽ ഇടപെടാൻ തയ്യാറാണെന്ന ചൈനയുടെ വാഗ്ദാനം വീണ്ടും നിരസിച്ചുകൊണ്ടാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ഇതിനിടെ സിക്കിം ഉൾപ്പെടെ ചൈനയുമായി നിലനിൽക്കുന്ന വിഷയങ്ങളിൽ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികൾക്കിടെ സമവായം ഉണ്ടാക്കാനുള്ള ശ്രമങ്ങളും കേന്ദ്രസർക്കാർ ശക്തമാക്കി.
സിക്കിമിൽ അടക്കം ചൈനയുടെ ഇടപെടലുകൾ സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ കക്ഷികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജമ്മു കശ്മീരിൽ ഏഴ് അമർനാഥ് തീർത്ഥാടകർ കൊല്ലപ്പെട്ട സംഭവവും കൂടിക്കാഴ്ചയിൽ ചർച്ചചെയ്യും. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഈ വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ പിൻതുണ നേടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ച. രാജ്യം ഇത്തരം അതിർത്തി പ്രശ്‌നങ്ങളിൽ രാഷ്ട്രീയ ഭേദമെന്യേ ഒറ്റക്കെട്ടാണെന്ന് ലോകത്തിന് മുന്നിൽ വ്യക്തമാക്കാനും ഇതിലെ തീരുമാനങ്ങൾ ഉപകരിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
കശ്മീർ പ്രശ്നം പരിഹരിക്കുന്നതിന് നയതന്ത്ര മാർഗ്ഗങ്ങൾ ലഭ്യമാണെന്നും അത് ഉപയോഗപ്പെടുത്താൻ തയ്യാറാണെന്നും ഇന്ത്യയുടെ വിദേശാകാര്യ മന്ത്രാലയ വക്താവ് ഗോപാൽ ബാഗ്ലേ ചൈനയുടെ നിർദ്ദേശത്തിന് മറുപടിയായി വ്യക്തമാക്കി. പാക്കിസ്ഥാനുമായി കശ്മീർ വിഷയത്തിൽ ചർച്ച നടത്തുന്നതിന് ഇന്ത്യ തയ്യാറാണ്. എന്നാൽ ഇക്കാര്യത്തിൽ ഒരു മൂന്നാം കക്ഷിയുടെ ഇടനില ആവശ്യമില്ല. ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. കശ്മീരിലെ പ്രശ്നത്തിന്റെ അടിസ്ഥാനം അതിർത്തി കടന്നുള്ള തീവ്രവാദമാണ്. രാജ്യങ്ങളുടെയും ലോകത്തിന്റെ തന്നെയും സമാധാനവും സ്ഥിരതയും നശിപ്പിക്കാനുള്ള ഒരു പ്രത്യേക രാജ്യത്തിന്റെ ശ്രമമാണ് ഇതിന് പിന്നിലുള്ളത്- ബാഗ്ലേ ചൂണ്ടിക്കാട്ടി.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംബന്ധമായ പ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കുന്നതിന് ഇരു രാജ്യങ്ങൾക്കും ശേഷിയുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, ഡോക്ലാമിൽനിന്ന് സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരുന്നു.