- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവ്രവാദികളെ അതിർത്തി കടത്താൻ ബോധപൂർവ്വമായ വെടിനിർത്തൽ കരാർ ലംഘനം; പാക്കിസ്ഥാന് ശക്തമായി തിരിച്ചടി നൽകി ഇന്ത്യ; നിയന്ത്രണ രേഖയിൽ സംഘർഷം രൂക്ഷം; റിപ്പബ്ലിക് ദിനം അലങ്കോലപ്പെടുത്താനുള്ള പദ്ധതിയെന്ന് തിരിച്ചറിഞ്ഞ് സേന; അതിർത്തിയിൽ എങ്ങും അതീവ ജാഗ്രത; വീരമൃത്യു വരിച്ച ജവാന്മാർക്ക് വീരോചിത അന്ത്യയാത്ര
കശ്മീർ: ഇന്ത്യാ-പാക് അതിർത്തിയിൽ കനത്ത ഏറ്റുമുട്ടൽ. രജൗറി ജില്ലയിൽ യഥാർഥ നിയന്ത്രണ രേഖയിൽ വീണ്ടും പാക്ക് വെടിവയ്പുണ്ടായതിനെ തുടർന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ മേജർ ഉൾപ്പെടെ നാല് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിനുള്ള തിരിച്ചടി തുടരുകയാണ്. ഝംഗർ സെക്ടർ, പുഞ്ച് ജില്ലയിലെ ഷാംപുർ എന്നിവിടങ്ങളിൽ പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യൻ സേന അറിയിച്ചു. വെടിവയ്പിന്റെയും സ്‌ഫോടനങ്ങളുടെയും ശബ്ദം സമീപ ഗ്രാമങ്ങളിൽ കേട്ടതായി നാട്ടുകാർ പറഞ്ഞു. ഭീകരർ അതിർത്തി കടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നു സുരക്ഷയും പരിശോധനയും കൂടുതൽ ശക്തമാക്കി. തീവ്രവാദികൾക്ക് നുഴഞ്ഞു കയറാൻ സാഹചര്യമൊരുക്കാനാണ് വെടിവയ്‌പ്പെന്നാണ് വിലയിരുത്തൽ. റിപ്പബ്ലിക് ദിനം അലങ്കോലപ്പെടുത്താനുള്ള ഭീകരരുടെ ശ്രമത്തെ പിന്തുണയ്ക്കുകയാണ് പാക് സൈന്യം. ഈ സാഹചര്യത്തിലാണ് ഇന്ത്യയും തിരിച്ചടി ശക്തമാക്കിയത്. നിരീക്ഷണവും ശക്തമാക്കി. അതിനിടെ പാക്കിസ്ഥാനെതിരെ കടു
കശ്മീർ: ഇന്ത്യാ-പാക് അതിർത്തിയിൽ കനത്ത ഏറ്റുമുട്ടൽ. രജൗറി ജില്ലയിൽ യഥാർഥ നിയന്ത്രണ രേഖയിൽ വീണ്ടും പാക്ക് വെടിവയ്പുണ്ടായതിനെ തുടർന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ മേജർ ഉൾപ്പെടെ നാല് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിനുള്ള തിരിച്ചടി തുടരുകയാണ്.
ഝംഗർ സെക്ടർ, പുഞ്ച് ജില്ലയിലെ ഷാംപുർ എന്നിവിടങ്ങളിൽ പാക്ക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യൻ സേന അറിയിച്ചു. വെടിവയ്പിന്റെയും സ്‌ഫോടനങ്ങളുടെയും ശബ്ദം സമീപ ഗ്രാമങ്ങളിൽ കേട്ടതായി നാട്ടുകാർ പറഞ്ഞു. ഭീകരർ അതിർത്തി കടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നു സുരക്ഷയും പരിശോധനയും കൂടുതൽ ശക്തമാക്കി. തീവ്രവാദികൾക്ക് നുഴഞ്ഞു കയറാൻ സാഹചര്യമൊരുക്കാനാണ് വെടിവയ്‌പ്പെന്നാണ് വിലയിരുത്തൽ. റിപ്പബ്ലിക് ദിനം അലങ്കോലപ്പെടുത്താനുള്ള ഭീകരരുടെ ശ്രമത്തെ പിന്തുണയ്ക്കുകയാണ് പാക് സൈന്യം. ഈ സാഹചര്യത്തിലാണ് ഇന്ത്യയും തിരിച്ചടി ശക്തമാക്കിയത്. നിരീക്ഷണവും ശക്തമാക്കി.
അതിനിടെ പാക്കിസ്ഥാനെതിരെ കടുത്ത നടപടികൾ ഇന്ത്യൻ സൈന്യം തുടരുമെന്ന് സൂചനയുണ്ട്. വെടി നിർത്തൽ കരാർ ലംഘിച്ചാൽ തിരിച്ചടിക്കാൻ തന്നെയാണ് സേനയുടെ തീരുമാനം. ഇതിനെ സർക്കാരും അനുകൂലിക്കുന്നുണ്ട്. കുറച്ചു കാലമായി കാശ്മീർ സമാധനത്തിലേക്ക് മടങ്ങുകയാണ്. സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്താനാണ് പാക് ശ്രമം. ഇതിന് കൂടുതൽ തീവ്രവാദികളെ അതിർത്തി കടത്തി വിടാനാണ് ശ്രമമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ അതിർത്തിയിൽ ഉടനീളം നിരീക്ഷണം ശക്തമാക്കി.
ഷാംപുർ സെക്ടറിലാണ് പാക്ക് സേന പ്രധാനമായും ആക്രമിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു വെടിവയ്‌പെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യയുടെ തിരിച്ചടിയിൽ ഒരു പാക്ക് സൈനികൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. മേജർ മൊഹർകർ പ്രഫുല്ല അമ്പദാസ് (മഹാരാഷ്ട്ര), ലാൻസ് നായിക് ഗുർമെയിൽ സിങ്, ലാൻസ് നായിക് കുൽദീപ് സിങ് (ഇരുവരും പഞ്ചാബ്), സീപോയ് പ്രഗത് സിങ് (ഹരിയാന) എന്നിവരാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. സൈനിക ബഹുമതികളോടെ ഈ ജവാന്മാർക്ക് സേന വിട നൽകി. പരുക്കേറ്റ മറ്റു രണ്ടുപേർ ആശുപത്രിയിലാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ തിരിച്ചടി ശക്തമാക്കിയത്.
കഴിഞ്ഞദിവസം, പഞ്ചാബിലെ അഞ്ജന സെക്ടറിൽ പാക്ക് നുഴഞ്ഞുകയറ്റക്കാരനെ ബിസ്എഫ് വധിച്ചിരുന്നു. ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിന് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ജില്ലയിലുണ്ടായിരുന്ന സമയത്തായിരുന്നു രജൗറിയിലെ പാക്ക് വെടിവയ്പ്. നിയന്ത്രണരേഖയിൽനിന്ന് 400 മീറ്ററോളം ഉള്ളിലേക്കു കയറിയ പാക്കിസ്ഥാൻ ഇന്ത്യൻ സേനയ്ക്കുനേരെ വെടിവയ്ക്കുകയായിരുന്നു. ഏപ്രിലിലും രണ്ടു സൈനികരെ നിയന്ത്രണരേഖയ്ക്കു സമീപം വധിച്ചിരുന്നു. മൃതദേഹം വികൃതമാക്കുകയും ചെയ്തു.
പാക്ക് അതിർത്തി രക്ഷാസേന തന്നെയാണ് അന്നും ആക്രമണം അഴിച്ചുവിട്ടത്. ഇന്ത്യയുമായി യുദ്ധമല്ല, സമാധാനമാണ് വേണ്ടതെന്ന് പാക്ക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ വ്യക്തമാക്കിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ ആക്രമണം.