- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ നൂറാം ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിനെതിരെ പാക്കിസ്ഥാൻ; എല്ലാ രാജ്യങ്ങൾക്കും ബഹിരാകാശ ഗവേഷണങ്ങൾ നടത്താമെന്നത് സമ്മതിക്കുന്നു. എന്നാൽ അത് സൈനിക ആവശ്യത്തിനുപയോഗിക്കുന്നത് എതിർക്കപ്പെടേണ്ടതാണെന്ന് പാക് വിദേശകാര്യ വക്താവ്
ന്യൂഡൽഹി :ഇന്ത്യയുടെ നൂറാം ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിനെതിരെ പാക്കിസ്ഥാൻ.എല്ലാ രാജ്യങ്ങൾക്കും ബഹിരാകാശ ഗവേഷണങ്ങൾ നടത്താമെന്നത് സമ്മതിക്കുന്നു. എന്നാൽ അത് സൈനിക ആവശ്യത്തിനുപയോഗിക്കുന്നത് എതിർക്കപ്പെടേണ്ടതാണെന്ന് പാക് വിദേശകാര്യ വക്താവ് ഡോ. മൊഹമ്മദ് ഫൈസൽ പറഞ്ഞു. ഇത്തരം ഉപഗ്രഹങ്ങൾ ശാസ്ത്ര ആവശ്യങ്ങൾക്ക് മാത്രമല്ല പ്രതിരോധ മേഖലയിലും ഉപയോഗിക്കും. ഇത് മേഖലയിലെ സമാധാനത്തിന് ഭംഗം ഉണ്ടാക്കുമെന്നും പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് പറഞ്ഞു.കാർട്ടോസാറ്റ് രണ്ട് വിഭാഗത്തിൽപ്പെടുന്ന ഉപഗ്രഹം ഉൾപ്പെടെ 31 ഉപഗ്രഹങ്ങളാണ് പിഎസ്എൽവി-സി40 വിജയകരമായി വിക്ഷേപിച്ചത്.ഇന്നലെ രാവിലെ 9:29 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം.ഐഎസ്ആർഒയുടെ 42-ാമത് ദൗത്യമാണിത്.ഐഎസ്ആർഒയുടെ നൂറാമത്തെ ഉപഗ്രഹമാണ് കാർട്ടോസാറ്റ് രണ്ട്.
ന്യൂഡൽഹി :ഇന്ത്യയുടെ നൂറാം ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിനെതിരെ പാക്കിസ്ഥാൻ.എല്ലാ രാജ്യങ്ങൾക്കും ബഹിരാകാശ ഗവേഷണങ്ങൾ നടത്താമെന്നത് സമ്മതിക്കുന്നു. എന്നാൽ അത് സൈനിക ആവശ്യത്തിനുപയോഗിക്കുന്നത് എതിർക്കപ്പെടേണ്ടതാണെന്ന് പാക് വിദേശകാര്യ വക്താവ് ഡോ. മൊഹമ്മദ് ഫൈസൽ പറഞ്ഞു.
ഇത്തരം ഉപഗ്രഹങ്ങൾ ശാസ്ത്ര ആവശ്യങ്ങൾക്ക് മാത്രമല്ല പ്രതിരോധ മേഖലയിലും ഉപയോഗിക്കും. ഇത് മേഖലയിലെ സമാധാനത്തിന് ഭംഗം ഉണ്ടാക്കുമെന്നും പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് പറഞ്ഞു.കാർട്ടോസാറ്റ് രണ്ട് വിഭാഗത്തിൽപ്പെടുന്ന ഉപഗ്രഹം ഉൾപ്പെടെ 31 ഉപഗ്രഹങ്ങളാണ് പിഎസ്എൽവി-സി40 വിജയകരമായി വിക്ഷേപിച്ചത്.ഇന്നലെ രാവിലെ 9:29 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം.ഐഎസ്ആർഒയുടെ 42-ാമത് ദൗത്യമാണിത്.ഐഎസ്ആർഒയുടെ നൂറാമത്തെ ഉപഗ്രഹമാണ് കാർട്ടോസാറ്റ് രണ്ട്.
Next Story