- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തികളെ അദൃശ്യമാക്കുന്ന ഒരു പ്രണയകാവ്യം;പാക്കിസ്ഥാനിയായ സയീദ കാത്തിരിക്കുന്നു ഇന്ത്യയിലെ സയ്യിദിനായി; ഈ പ്രണയത്തിന് വിസ നല്കാനുള്ള വിശാലമനസ്കതയുണ്ടാകുമോ സുഷമ സ്വരാജിന് ?
ലഖ്‌നൗ: 'അക്കരെയിക്കരെനിന്നാലെങ്ങനെ ആശതീരും...' എന്ന കവി ഭാവനയെ അനുസ്മരിപ്പിക്കുന്ന പോലെ ഒരു പ്രണയകഥ.രാജ്യാതിർത്തിക്കപ്പുറവും ഇപ്പുറവുമായി പ്രണയാർദ്രമായ മനസ്സുമായി അവർ കാത്തിരിക്കുകയാണ്.ഒരുമിക്കാനും ഒന്നാകുവാനും.പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിയായ സാദിയ(25)യും ലഖ്‌നൗ സ്വദേശിയായ സയ്യിദു (28)മാണ് പ്രണയ കഥയിലെ നായകനും നായികയും.ഇരുവരുടെയും വിവാഹം ഓഗസ്റ്റ് 1 ന് തീരുമാനിച്ചെങ്കിലും സാദിയയ്ക്ക് വിസ ലഭിക്കാത്തത് മൂലം അനിശ്ചിതത്വത്തിലായി. ഒടുവിൽ വിദേശകാര്യമന്ത്രി സുക്ഷമാ സ്വരാജിനോട് സഹായം അഭ്യർത്ഥിച്ച് കാത്തിരിക്കുകയാണ് സാദിയ.ലഖ്‌നൗവിൽ വെച്ച് വിവാഹം നടത്താൻ തീരുമാനിച്ചതിന് ശേഷം പെൺകുട്ടിയും മാതാപിതാക്കളും സഹോദരനും ഉൾപ്പെടെയുള്ള കുടുംബം ഇന്ത്യയിലേക്കുള്ള സന്ദർശകവിസയ്ക്കായി ഇന്ത്യൻ ഹൈക്കമ്മീഷണിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഒന്നിൽ കൂടുതൽ തവണ ഹൈക്കമ്മീഷൻ വിശദീകരണം ഒന്നും നൽകാതെ ഇവരുടെ അപേക്ഷ നിരസിച്ചു.കഴിഞ്ഞ ഒരു വർഷമായി ഇവർ വീണ്ടും വീണ്ടും വിസയ്ക്കായി ശ്രമിച്ചു.വഴികളെല്ലാം അടഞ്ഞതോടെയാണ് പെൺകുട്ടിയുടെ കു
ലഖ്‌നൗ: 'അക്കരെയിക്കരെനിന്നാലെങ്ങനെ ആശതീരും...' എന്ന കവി ഭാവനയെ അനുസ്മരിപ്പിക്കുന്ന പോലെ ഒരു പ്രണയകഥ.രാജ്യാതിർത്തിക്കപ്പുറവും ഇപ്പുറവുമായി പ്രണയാർദ്രമായ മനസ്സുമായി അവർ കാത്തിരിക്കുകയാണ്.ഒരുമിക്കാനും ഒന്നാകുവാനും.പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിയായ സാദിയ(25)യും ലഖ്‌നൗ സ്വദേശിയായ സയ്യിദു (28)മാണ് പ്രണയ കഥയിലെ നായകനും നായികയും.ഇരുവരുടെയും വിവാഹം ഓഗസ്റ്റ് 1 ന് തീരുമാനിച്ചെങ്കിലും സാദിയയ്ക്ക് വിസ ലഭിക്കാത്തത് മൂലം അനിശ്ചിതത്വത്തിലായി.
ഒടുവിൽ വിദേശകാര്യമന്ത്രി സുക്ഷമാ സ്വരാജിനോട് സഹായം അഭ്യർത്ഥിച്ച് കാത്തിരിക്കുകയാണ് സാദിയ.ലഖ്‌നൗവിൽ വെച്ച് വിവാഹം നടത്താൻ തീരുമാനിച്ചതിന് ശേഷം പെൺകുട്ടിയും മാതാപിതാക്കളും സഹോദരനും ഉൾപ്പെടെയുള്ള കുടുംബം ഇന്ത്യയിലേക്കുള്ള സന്ദർശകവിസയ്ക്കായി ഇന്ത്യൻ ഹൈക്കമ്മീഷണിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
ഒന്നിൽ കൂടുതൽ തവണ ഹൈക്കമ്മീഷൻ വിശദീകരണം ഒന്നും നൽകാതെ ഇവരുടെ അപേക്ഷ നിരസിച്ചു.കഴിഞ്ഞ ഒരു വർഷമായി ഇവർ വീണ്ടും വീണ്ടും വിസയ്ക്കായി ശ്രമിച്ചു.വഴികളെല്ലാം അടഞ്ഞതോടെയാണ് പെൺകുട്ടിയുടെ കുടുംബം ഒടുവിൽ വിദേശകാര്യമന്ത്രിയുടെ സഹായം തേടിയത്.
ഈ മകളെ സഹായിക്കണം എന്നു പറഞ്ഞ് സാദിയ സുഷമ സ്വരാജിന് ട്വിറ്റർ സന്ദേശം അയച്ചിട്ടുണ്ട്. തന്റെ അഭ്യർത്ഥന വെറുതെയാകില്ലെന്ന പ്രതീക്ഷയിലാണ് സാദിയ.2012ൽ സാദിയയും കുടുംബവും ലഖ്‌നൗ സന്ദർശിച്ചപ്പോയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് കുടുംബം ആലോചിച്ചത്.