- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനിലെ ഇന്ത്യൻ മിഷൻ ഉദ്യോഗസ്ഥരുടെ വീടുകളിൽ റെയ്ഡ് നടത്തി പാക്കിസ്ഥാൻ ചാരസംഘടന; രണ്ടാഴ്ചയോളം വൈദ്യുതി ബന്ധം വിഛേദിച്ചു; ഇന്ത്യൻ ഹൈക്കമ്മീഷണറെ വഴിയിൽ തടഞ്ഞു; ഇന്ത്യ പരാതിപ്പെടും മുമ്പ് ഇന്ത്യയിലെ പാക് ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ട് പാക്കിസ്ഥാൻ
ന്യൂഡൽഹി: രാജ്യങ്ങൾക്കിടയിൽ സംഘർഷം രൂപപ്പെട്ടാൽ അതിന്റെ ആഘാതം ആദ്യമുണ്ടാവുക അവിടുത്തെ നയതന്ത്ര ഉദ്യോഗസ്ഥരിലാണ്. ഇസ്ലാമാബാദിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥർ ഇത് പലതവണ നേരിട്ടിട്ടുമുണ്ട്. ഇന്ത്യൻ ഡിപ്ലോമാറ്റുകൾക്കായി ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആസ്ഥാനത്ത് നിർമ്മിക്കന്ന റെസിഡൻഷ്യൽ കോംപ്ലക്‌സിൽ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ റെയ്ഡ് നടത്തിയത് ഇതിന് ഏറ്റവുമൊടുവിലത്തെ ഉദാഹരണം. എട്ടുപേരോളം അടങ്ങുന്ന സംഘമാണ് ഉദ്യോഗസ്ഥരുടെ വീടുകളിലും മറ്റും പരിശോധന നടത്തിയത്. ഇതേത്തുടർന്ന് ദിവസങ്ങളോളം ഇവിടേക്കുള്ള വൈദ്യുതി ബന്ധവും കുടിവെള്ളവും വിഛേദിച്ചു. ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽക്കയറി പാക്കിസ്ഥാൻ നടത്തിയ പരിശോധനയ്ക്കും അപമാനിക്കലിനുമെതിരേ ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയ പാക്കിസ്ഥാൻ വിദേശകാര്യസെക്രട്ടറിയെ നേരിൽക്കണ്ട് പരാതി ഉന്നയിക്കുകയും ചെയ്തു. എന്നിട്ടും രണ്ടാഴ്ചയോളം വൈദ്യുതിയില്ലാതെ ഉദ്യോഗസ്ഥർക്ക് ഇരുട്ടിൽക്കഴിയേണ്ടിവന്നു. ഒരു ഔദ്യോഗിക പരിപാടിക്ക് പോകവെ, ബിസാരിയയെ നടുറോഡി
ന്യൂഡൽഹി: രാജ്യങ്ങൾക്കിടയിൽ സംഘർഷം രൂപപ്പെട്ടാൽ അതിന്റെ ആഘാതം ആദ്യമുണ്ടാവുക അവിടുത്തെ നയതന്ത്ര ഉദ്യോഗസ്ഥരിലാണ്. ഇസ്ലാമാബാദിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥർ ഇത് പലതവണ നേരിട്ടിട്ടുമുണ്ട്. ഇന്ത്യൻ ഡിപ്ലോമാറ്റുകൾക്കായി ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആസ്ഥാനത്ത് നിർമ്മിക്കന്ന റെസിഡൻഷ്യൽ കോംപ്ലക്‌സിൽ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ റെയ്ഡ് നടത്തിയത് ഇതിന് ഏറ്റവുമൊടുവിലത്തെ ഉദാഹരണം.
എട്ടുപേരോളം അടങ്ങുന്ന സംഘമാണ് ഉദ്യോഗസ്ഥരുടെ വീടുകളിലും മറ്റും പരിശോധന നടത്തിയത്. ഇതേത്തുടർന്ന് ദിവസങ്ങളോളം ഇവിടേക്കുള്ള വൈദ്യുതി ബന്ധവും കുടിവെള്ളവും വിഛേദിച്ചു. ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽക്കയറി പാക്കിസ്ഥാൻ നടത്തിയ പരിശോധനയ്ക്കും അപമാനിക്കലിനുമെതിരേ ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയ പാക്കിസ്ഥാൻ വിദേശകാര്യസെക്രട്ടറിയെ നേരിൽക്കണ്ട് പരാതി ഉന്നയിക്കുകയും ചെയ്തു. എന്നിട്ടും രണ്ടാഴ്ചയോളം വൈദ്യുതിയില്ലാതെ ഉദ്യോഗസ്ഥർക്ക് ഇരുട്ടിൽക്കഴിയേണ്ടിവന്നു. ഒരു ഔദ്യോഗിക പരിപാടിക്ക് പോകവെ, ബിസാരിയയെ നടുറോഡിൽ പാക് അധികൃതർ മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും ചെയ്തു.
നയതന്ത്ര ഉദ്യോഗസ്ഥർ അവരുടെ കുടുംബാംഗങ്ങളെ നാട്ടിലേക്ക് അയക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായി ചില പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഹൈക്കമ്മിഷൻ ആസ്ഥാനത്ത് അനധികൃതമായി കടന്നുകയറി പരിശോധന നടത്തുന്നതും ഉദ്യോഗസ്ഥരെ അവഹേളിക്കുന്നതും പതിവാണെന്നാണ് ഇസ്ലാമാബാദിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എംബസ്സി ഉദ്യോഗസ്ഥരാണെന്നറിഞ്ഞാൽ നടുറോഡിൽ വാഹനം തടഞ്ഞിട്ട് പരിശോധനയെന്ന പേരിൽ അവഹേളിക്കുന്നതും പതിവാണ്. പലതവണ പരാതിപ്പെട്ടിട്ടും ഇതിന് പരിഹാരമില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
നയതന്ത്ര ഉദ്യോഗസ്ഥർക്കായുള്ള ഇസ്ലാമാബാദ് ക്ലബ്ബിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയക്കും മറ്റുദ്യോഗസ്ഥർക്കും അംഗത്വം നൽകിയില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. അംഗത്വം കിട്ടണമെങ്കിൽ പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രാലയം എൻഒസി. സൃനൽകണം. ഇന്ത്യൻ ഉദ്യോഗസ്ഥർക്കുമാത്രം ഇതുവരെ ഈ സർട്ടിഫിക്കിറ്റ് നൽകിയിട്ടില്ലെന്നാണ് പരാതി.
നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരേ നടക്കുന്ന അവഹേളനങ്ങളെക്കുറിച്ച് ഇന്ത്യ പരാതിപ്പെടുന്നതിന് മുന്നെ, പാക്കിസ്ഥാൻ ഔദ്യോഗിക പരാതിയുമായി രംഗത്തെത്തി. ഇന്ത്യയിൽ ഹൈക്കമ്മിഷൻ പ്രവർത്തിപ്പിക്കാൻ ബുദ്ധുമുട്ടാണെന്നാണ് പരാതിയിൽപറയുന്നത്. ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരുടെ മക്കൾ സ്‌കൂളിലേക്ക് പോകുമ്പോൾ ഇന്ത്യൻ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി അവഹേളിക്കുന്നതായും പരാതിയിലുണ്ട്. കാർ തടഞ്ഞുനിർത്തി പരിശോധിച്ചുവെന്നും മറ്റൊരു പരാതിയുമുണ്ട്.
പാക്കിസ്ഥാൻ ചാരസംഘടന പെൺകെണിയിൽപ്പെടുത്തുകയും ബ്ലാക്ക്‌മെയിൽ ചെയ്യാൻ തുടങ്ങുകയും ചെയ്തതോടെ കഴിഞ്ഞവർഷം രണ്ട് ജൂനിയർ ഉദ്യോഗസ്ഥരെ ഇസ്ലാമാബാദിൽനിന്ന് ഇന്ത്യ പിൻവലിച്ചിരുന്നു. ഐ.എസ്.ഐ ഇന്ത്യൻ ഉദ്യോഗ്‌സഥരെ കെണിയിൽപ്പെടുത്താൻ നിരന്തരം ശ്രമിക്കുന്നതായി പരാതികളുയർന്നിരുന്നു. വീട്ടിൽ കടന്നുകയറി പരിശോധനയുടെ പേരിൽ വസ്തുവകകൾ തകർക്കുന്നുവെന്ന പരാതിയും ഇന്ത്യൻ ഉദ്യോഗസ്ഥർ നൽകിയിരുന്നു.