- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ അമരത്ത് ഇനി പാസ്റ്റർ ജേക്കബ് ജോണും പാസ്റ്റർ കെ സി ജോണും; പ്രസിഡന്റും സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി)യുടെ അമരത്ത് ഇനി പാസ്റ്റർ ജേക്കബ് ജോണും (ജനറൽ പ്രസിഡന്റ്) പാസ്റ്റർ കെ സി ജോണും (ജനറൽ സെക്രട്ടറി). എതിരില്ലാതെയാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് പാസ്റ്റർ തോമസ് ഫിലിപ് വെൺമണിക്കും എതിരില്ല.ഓഗസ്റ്റ് 10നാണു സഭാ ജനറൽ തിരഞ്ഞെടുപ്പു നടക്കുന്നത. പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞപ്പോൾ ഇവർ മൂവർക്കും എതിരുണ്ടായിരുന്നില്ല. വൈസ് പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കു മാത്രം ഇനി മത്സരം നടക്കും.നിലവിൽ സഭാ പ്രസിഡന്റാണ് തിരുവല്ല ആഞ്ഞിലിത്താനം കൊച്ചിയിൽ പൂവക്കാല കുടുംബാംഗമായ പാസ്റ്റർ ജേക്കബ് ജോൺ. ഹിമാചൽ പ്രദേശ്, പഞ്ചാബ് സ്റ്റേറ്റുകളുടെ പ്രസിഡന്റായിരുന്നു. കുമ്പനാട് കൺവൻഷന്റെ പ്രെയർ കൺവീനറുമായിരുന്നു.സഭയുടെ ജനറൽ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള പാസ്റ്റർ കെ.സി. ജോൺ തലവടി ഇടയത്ര കുടുംബാംഗമാണ്. പവർവിഷൻ ചാനലിന്റെ സ്ഥാപകരിൽ ഒരാളും ചെയർമാനുമായിരുന്നു. സഭയുടെ യുവജന വിഭാഗമായ പിവൈപിഎയുടെ സ്റ്റേറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള
കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി)യുടെ അമരത്ത് ഇനി പാസ്റ്റർ ജേക്കബ് ജോണും (ജനറൽ പ്രസിഡന്റ്) പാസ്റ്റർ കെ സി ജോണും (ജനറൽ സെക്രട്ടറി). എതിരില്ലാതെയാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് പാസ്റ്റർ തോമസ് ഫിലിപ് വെൺമണിക്കും എതിരില്ല.
ഓഗസ്റ്റ് 10നാണു സഭാ ജനറൽ തിരഞ്ഞെടുപ്പു നടക്കുന്നത. പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞപ്പോൾ ഇവർ മൂവർക്കും എതിരുണ്ടായിരുന്നില്ല. വൈസ് പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കു മാത്രം ഇനി മത്സരം നടക്കും.
നിലവിൽ സഭാ പ്രസിഡന്റാണ് തിരുവല്ല ആഞ്ഞിലിത്താനം കൊച്ചിയിൽ പൂവക്കാല കുടുംബാംഗമായ പാസ്റ്റർ ജേക്കബ് ജോൺ. ഹിമാചൽ പ്രദേശ്, പഞ്ചാബ് സ്റ്റേറ്റുകളുടെ പ്രസിഡന്റായിരുന്നു. കുമ്പനാട് കൺവൻഷന്റെ പ്രെയർ കൺവീനറുമായിരുന്നു.
സഭയുടെ ജനറൽ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള പാസ്റ്റർ കെ.സി. ജോൺ തലവടി ഇടയത്ര കുടുംബാംഗമാണ്. പവർവിഷൻ ചാനലിന്റെ സ്ഥാപകരിൽ ഒരാളും ചെയർമാനുമായിരുന്നു. സഭയുടെ യുവജന വിഭാഗമായ പിവൈപിഎയുടെ സ്റ്റേറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചു. പാസ്റ്റർ തോമസ് ഫിലിപ് പിവൈപിഎ ജനറൽ സെക്രട്ടറിയായും സിയോൻ കാഹളം മാസികയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനും രാജ്യത്തിന്റെ മതേതര സ്വഭാവം തകർക്കാനുമുള്ള നീക്കങ്ങൾക്കെതിരായ നിലപാടുകളാണ് സഭയ്ക്കുള്ളത്. ഇന്ത്യയിലെ ഏതു പൗരനും ഏതു മതത്തിലും വിശ്വസിക്കുവാനും അതിലേക്ക് മാറാനും അവകാശമുണ്ട്. എന്നാൽ നിർബന്ധിച്ചും പ്രലോഭിച്ചുമുള്ള പരിവർത്തനത്തിന് ഇന്ത്യ പെന്തക്കോസ്തു ദൈവസഭ എതിരാണെന്നും ഭാരവാഹികൾ പറയുന്നു. മതതീവ്രവാദികൾക്കെതിരെ സമൂഹമനഃസാക്ഷി ഉണരുകയും തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നുമാണു പെന്തക്കോസ്തു സഭാ ഭാരവാഹികൾ ആവശ്യപ്പെടുന്നത്.