ന്യൂഡൽഹി: ലോകത്തെ ഏറ്റവും വേഗമേറിയതും കരുത്തുറ്റുമായി ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ ഇനി ഫിലിപ്പിൻസ് കരസേനക്കും സ്വന്തമാകും. ചൈന ഉയർത്തുന്ന ഭീഷണിയെ നേരിടാൻ ഇന്ത്യൻ മിസേൽ കരുത്തിന്റെ സഹായമാണ് ഫിലിപ്പിൻസ് തേടിയത്. ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈൽ കയറ്റുമതി ചെയ്യാൻ ഫിലിപ്പീൻസുമായി ഇന്ത്യ കരാർ ഒപ്പുവച്ചു. 2,770 കോടി രൂപയുടേതാണ് ഇടപാട്.

ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ നയപരമായും കരാർ പ്രാധാന്യമർഹിക്കുന്നു.ചൈന ഉയർത്തുന്ന വെല്ലുവിളി നേരിടാൻ കപ്പലുകൾ തകർക്കാനുള്ള ബ്രഹ്മോസ് മിസൈൽ ഫിലിപ്പൻസ് നാവിക സേനയക്ക് കരുത്തുപകരും. കപ്പലുകൾ തകർക്കാനുള്ള മിസൈൽ ഫിലിപ്പീൻസ് നാവികസേനയുടെ തീരപ്രതിരോധ റജിമെന്റിന്റെ ഭാഗമാകും.

ബ്രഹ്മോസ് മിസൈലിന്റെ ആദ്യ കയറ്റുമതിയാണിത്. ഒട്ടേറെ രാജ്യങ്ങൾ വാങ്ങാൻ താൽപര്യമറിയിച്ചിട്ടുണ്ടെന്നും കൂടുതൽ കയറ്റുമതി ചെയ്യുമെന്നും ബ്രഹ്മോസ് എയ്‌റോസ്‌പേസ് എംഡി: അതുൽ ദിൻകർ റാണെ പറഞ്ഞു. ലോകത്ത് നിലവിലുള്ള ഏറ്റവും വേഗമേറിയ മിസൈലാണ് ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ച ബ്രഹ്മോസ്. ഇന്ത്യ തന്നെ വികസിപ്പിച്ച ആകാശ്, അസ്ത്ര മിസൈലുകൾ, റഡാർ, ടോർപിഡോ എന്നിവ വാങ്ങാനും ഏതാനും രാജ്യങ്ങൾ താൽപര്യമറിയിച്ചിട്ടുണ്ട്.

പ്രതിരോധ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ സുപ്രധാന നീക്കമാണ് ഫിലിപ്പീൻസുമായുള്ള കരാർ. ഇന്തൊനീഷ്യ, വിയറ്റ്‌നാം ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുമായി കരാറിലേർപ്പെടുന്നതിനും ഇതു വഴിതെളിക്കുമെന്നാണു നിഗമനം. തായ്ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, യു.എ.ഇ, സൗദി, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും ബ്രഹ്മോസ് മിസൈൽ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചതിനാൽ ആയുധ വിപണിയിലും ഇന്ത്യയ്ക്ക് അവസരമൊരുങ്ങുന്നു.

290 കിലോമീറ്ററാണ് പ്രഹര പരിധി. ബ്രഹ്മോസ് എയ്‌റോസ്പേസ് ഡയറക്ടർ ജനറൽ അതുൽ ദിൻകർ റാണെയും ഫിലിപ്പൈൻസ് പ്രതിരോധ സെക്രട്ടറി ഡെൽഫിൻ ലൊറൻസാറയുമാണ് കരാറിൽ ഒപ്പിട്ടത്.മിസൈൽ പ്രവർത്തിപ്പിക്കാനും പരിപാലിക്കാനുമുള്ള പരിശീലനവും കരാറിന്റെ ഭാഗമാണ്. 2017ൽ തുടങ്ങിയ ചർച്ചകളാണ് കരാറിലെത്തിയത്. ഫിലിപ്പൈൻസ് കരസേനയ്ക്കു വേണ്ടിയുള്ള കരാർ വൈകാതെ ഒപ്പിടും. ഇന്ത്യൻ കര, നാവിക വ്യോമ സേനകളുടെ കരുത്തായ ബ്രഹ്മോസ് ആദ്യമായാണ് ഒരു വിദേശ രാജ്യത്തിന് നൽകുന്നത്.

ഇന്തോ പസിഫിക് സമുദ്ര മേഖലയിൽ ചൈനയുടെ ഭീഷണി ചെറുക്കാൻ ക്വാഡ് സഖ്യത്തിന് (യു.എസ്, ആസ്‌ട്രേലിയ, ജപ്പാൻ) പുറമെ ഫിലിപ്പൈൻസ് പോലുള്ള ആസിയാൻ രാജ്യങ്ങളുമായും ഇന്ത്യ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായാണ് ഇടപാട്.ശത്രു വിമാനങ്ങൾ, ഹെലികോപ്ടറുകൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവ തകർക്കാൻ ശേഷിയുള്ള ആകാശ് മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനും ഫിലിപ്പൈൻസ്, ഈജിപ്റ്റ്, കെനിയ, അൾജീരിയ, സൗദി, യു.എ.ഇ, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ഫിലിപ്പൈൻസ് വാങ്ങുന്നത് മൂന്ന് ബാറ്ററി ബ്രഹ്മോസ് ഒരു ബാറ്ററിയിൽ രണ്ട് മിസൈൽ ലോഞ്ചറും കമാൻഡ് കൺട്രോളും ഒരു ബാറ്ററിയിൽ നിന്ന് പത്ത് സെക്കൻഡിൽ രണ്ട് മിസൈൽ വീതം വിക്ഷേപിക്കാം.

ശബ്ദത്തെക്കാൾ 28 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്നതും കുതിച്ചുയർന്ന ശേഷം ദിശ മാറാനും കെൽപുള്ളതുമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണത്തിനു തൊട്ടുപിന്നാലെ് കപ്പലുകളെ തകർക്കാൻ സാധിക്കുന്ന സൂപ്പർസോണിക് മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യൻ കരസേനയുടെ സംവിധാനത്തെ സംയോജിപ്പിച്ചാണ് പരീക്ഷണം വിജയകരമാക്കിയതെന്നു നാവികസേന പത്രക്കുറിപ്പിൽ അറിയിച്ചു. അടുത്തിടെ ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ പരിധി നിലവിലുള്ള 298 കിലോമീറ്ററിൽ നിന്ന് 450 കിലോമീറ്ററായി ഉയർത്തിയിരുന്നു.