- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്റർ പ്രവർത്തനോദ്ഘാടനം മാർച്ച് പ്രന്തണ്ടിന്
അമേരിക്കയിലെ മലയാളി മാദ്ധ്യമപ്രവർത്തകരുടെ ശക്തമായ കൂട്ടായ്മയായ ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ വ്യത്യസ്ത കർമ്മ പരിപാടികളുമായി മുന്നോട്ട്. 2016 ലെ പുതിയ ചാപ്റ്റർ ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനം മാർച്ച് പ്രന്തണ്ടിന് വൈകിട്ട് അഞ്ചു മണിക്ക് ന്യൂയോർക്കിലെ ടൈസൻ സെന്ററിൽ വച്ച് നടക്കും.ഏഷ്യാനെറ്റ് ന്
അമേരിക്കയിലെ മലയാളി മാദ്ധ്യമപ്രവർത്തകരുടെ ശക്തമായ കൂട്ടായ്മയായ ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ വ്യത്യസ്ത കർമ്മ പരിപാടികളുമായി മുന്നോട്ട്. 2016 ലെ പുതിയ ചാപ്റ്റർ ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനം മാർച്ച് പ്രന്തണ്ടിന് വൈകിട്ട് അഞ്ചു മണിക്ക് ന്യൂയോർക്കിലെ ടൈസൻ സെന്ററിൽ വച്ച് നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ബ്യൂറോ ചീഫും, പ്രശസ്ത മാദ്ധ്യമപ്രവർത്തകനും, ടെലിവിഷൻ അവതാരകനുമായ ഡോക്ടർ കൃഷ്ണ കിഷോറാണ് ഐപിസിഎൻഎ ന്യൂയോർക്ക് പ്രസിഡന്റ്. അനേക വർഷം വിവിധ മലയാളി സംഘടനകളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച് ശ്രദ്ധനേടിയ, ജനനി മാസിക പ്രതാധിപ സമിതി അംഗവുമായ സണ്ണി പൗലോസാണ് സെക്രട്ടറി. അമേരിക്കയിലെ മലയാളം പത്രപ്രവർത്തനത്തിന്റെ തുടക്കക്കാരിൽ ഒരാളായ പ്രിൻസ് മാർക്കോസാണ് വൈസ്പ്രസിഡന്റ്.
്പ്രമുഖ സംഘടനാ ഭാരവാഹികളും സാംസ്കാരിക സാഹിത്യ നായകരും സജീവമായ പ്രസ്ഥാനങ്ങളും വ്യക്തികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ന്യൂയോർക്ക്, ന്യൂജേഴ്‌സി മേഖലയിലെ മലയാളി സംഘടനകളുമായി സഹകരിച്ച് വ്യത്യസ്ത പരിപാടികൾ ചാപ്റ്റർ അടുത്ത രണ്ടു വർഷം സംഘടിപ്പിക്കുമെന്ന് പുതിയ ഭാരവാഹികൾ പറഞ്ഞു. മാദ്ധ്യമ ശിൽപ്പശാലകൾ, യുവതലമുറയെ മാദ്ധ്യമ രംഗത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന വിദഗ്ദ്ധർ നയിക്കുന്ന പരിശീലന ക്ലാസുകൾ, രാഷ്ട്രീയ സാംസ്കാരിക സംവാദങ്ങൾ, ആകർഷകമായ മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ വിഭാവനം ചെയ്തിട്ടുണ്ടെന്ന് ന്യയോർക്ക് ചാപ്റ്റർ വളരെ സജീവമായി പ്രവർത്തിക്കുമെന്നു ഡോക്ടർ കൃഷ്ണ കിഷോറും, സണ്ണി പൗലോസും പ്രസ്താവിച്ചു.
നാഷണൽ അഡൈ്വസറി ബോർഡ് ചെയർമാൻ ടാജ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനത്തിൽ ദേശീയതലത്തിലുമുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സംയുക്തമായി നടക്കും. ഐപിസിഎൻഎ നാഷണൽ പ്രസിഡന്റ് ശിവൻ മുഹമ്മ, സെക്രട്ടറി ജോർജ്ജ് കാക്കനാട്ട്, ട്രഷറർ ജോസ് കാടാപ്പുറം, വൈസ്പ്രസിഡന്റ് രാജു പള്ളത്ത് , നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര എന്നിവർ പങ്കെടുക്കും.
അമേരിക്കയിലെ മലയാള മാദ്ധ്യമ രംഗത്തെ ഏറ്റവും പരിചയ സമ്പന്നരായ വിദഗ്ധരാണ് ഐപിസിഎൻഎയ്ക്ക് കരുത്തു പകരുന്നത്. ഈ സംഘടനയുടെ പ്രവർത്തന മികവിന്റെയും, ആധികാരികതയുടെയും, വിശ്വാസ്യതയുടെയും ഘടകങ്ങളിൽ ഒന്ന് ഈ പരിചയ സമ്പത്താണ്. ജോർജ്ജ് ജോസഫ്, രജി ജോർജ്ജ്, ഡോക്ടർ കൃഷ്ണ കിഷോർ, താജ് മാത്യു, സുനിൽ ട്രൈസ്ടാർ, ജോർജ്ജ് തുമ്പയിൽ, ജോസ് കാടാപ്പുറം, മധു കൊട്ടാരക്കര, രാജു പള്ളത്ത്, ജെ മാത്യൂസ്, ജേക്കബ് റോയ്, പ്രിൻസ് മാർക്കോസ്, മൊയ്തീൻ പുത്തൻചിറ തുടങ്ങിയ പ്രമുഖരാണ് ന്യൂയോർക്ക് ചാപ്റ്ററിന്റെ ശക്തി ഒപ്പം പുതുതലമുറയിലെ നിരവധി മാദ്ധ്യമപ്രവർത്തകരും.
മാർച്ച് 12 ന് ഉച്ചയ്ക്ക് 3 മണിക്ക് ന്യൂയോർക്കിലെ ടൈസൻ സെന്ററിൽ വച്ച് തന്നെ ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) നാഷണൽ ഡിബേറ്റ് സംഘടിപ്പിക്കുന്നുണ്ട്. 'സോഷ്യൽ മീഡിയയുടെ സ്വാധീനം ജീവിതത്തിൽ'എന്ന വിഷയെത്തക്കുറിച്ച് അമേരിക്കയിലെ പുതുതലമുറയിലെ പ്രശസ്ത മാദ്ധ്യപ്രവർത്തകർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഈ ലോകം സോഷ്യൽ നെറ്റ് വർക്കിനെ ഭയപ്പെടുന്നുണ്ടോ? വാർത്താ വിതരണത്തിന്റെ ഉറവിടമായി സോഷ്യൽ മീഡിയ മാറുന്നുണ്ടോ? അവ എത്ര കണ്ടു വിശ്വാസ്യത നേടുന്നു? സോഷ്യൽ മീഡിയ നമ്മുടെ ചിന്താഗതിയെ എങ്ങനെ മാറ്റി മറിക്കുന്നു എന്നിങ്ങനെ സുപ്രധാനമായ ഒട്ടേറെ കാര്യങ്ങൾ ചർച്ചാ വിഷയമാകും.
തുടർന്ന് കലാപരിപാടികളും ഡിന്നറും. ന്യൂയോർക്കിലെ ഡിബേറ്റിനുശേഷം ഇതേ മാതൃകയിൽ എല്ലാ ചാപ്റ്ററുകളിലും ഡിബേറ്റുകൾ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ശിവൻ മുഹമ്മ പറഞ്ഞു. ഈ ചടങ്ങിലേക്ക് എല്ലാ മലയാളികളെയും സാദരം ക്ഷണിക്കുന്നു.



