- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യ പ്രസ്ക്ലബ് നോർത്ത് ടെക്‌സസ് ചാപ്റ്റർ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നോർത്ത് ടെക്‌സസ് ചാപ്റ്റർ 2016-17 വർഷത്തെ പ്രവർത്തനോദ്ഘാടനം നാഷണൽ ജനറൽ സെക്രട്ടറി ഡോ. ജോർജ് കാക്കനാട് നിർവഹിച്ചു. ദൃശ്യ അച്ചടി മാദ്ധ്യമ രംഗത്ത് നോർത്ത് ടെക്‌സസ് ചാപ്റ്റർ കഴിഞ്ഞ ഒരു ദശാബ്ദമായി നടത്തിയ നിസ്വാർഥ സേവനങ്ങളെ ജനറൽ സെക്രട്ടറി ഡോ. ജോർജ് കാക്കനാട് ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യേകം പ്രശംസിക്കുകയും ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു. ചടങ്ങിൽ മുഖ്യാഥിതിയായിരുന്ന ഫാ. ഡേവിസ് ചിറമ്മൽ സാമൂഹ്യ സാംസ്‌കാരിക സംഘടനകളും വ്യക്തികളും ചെയ്യുന്ന ജനോപകാരക്ഷേമ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് പ്രചോദനം നൽകത്തക്കവിധം മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പ്രവർത്തകർ പ്രത്യേകം അനുമോദനം അർഹിക്കുന്നുവെന്നും ആത്മാർഥമായി മാദ്ധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അർഹമായ അംഗീകാരം നൽകുവാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും അഭ്യർത്ഥിച്ചു. ഏപ്രിൽ ഏഴിനു ഗാർലന്റ് ഇന്ത്യാ ഗാർഡൻസിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച ചാപ്റ്റർ പ്രസിഡന്റ് ബിജിലി ജോർജ് ചാപ്റ്ററിന്റെ രൂപീകരണം മു
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നോർത്ത് ടെക്‌സസ് ചാപ്റ്റർ 2016-17 വർഷത്തെ പ്രവർത്തനോദ്ഘാടനം നാഷണൽ ജനറൽ സെക്രട്ടറി ഡോ. ജോർജ് കാക്കനാട് നിർവഹിച്ചു. ദൃശ്യ അച്ചടി മാദ്ധ്യമ രംഗത്ത് നോർത്ത് ടെക്‌സസ് ചാപ്റ്റർ കഴിഞ്ഞ ഒരു ദശാബ്ദമായി നടത്തിയ നിസ്വാർഥ സേവനങ്ങളെ ജനറൽ സെക്രട്ടറി ഡോ. ജോർജ് കാക്കനാട് ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യേകം പ്രശംസിക്കുകയും ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു.
ചടങ്ങിൽ മുഖ്യാഥിതിയായിരുന്ന ഫാ. ഡേവിസ് ചിറമ്മൽ സാമൂഹ്യ സാംസ്‌കാരിക സംഘടനകളും വ്യക്തികളും ചെയ്യുന്ന ജനോപകാരക്ഷേമ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് പ്രചോദനം നൽകത്തക്കവിധം മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പ്രവർത്തകർ പ്രത്യേകം അനുമോദനം അർഹിക്കുന്നുവെന്നും ആത്മാർഥമായി മാദ്ധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അർഹമായ അംഗീകാരം നൽകുവാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും അഭ്യർത്ഥിച്ചു.
ഏപ്രിൽ ഏഴിനു ഗാർലന്റ് ഇന്ത്യാ ഗാർഡൻസിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച ചാപ്റ്റർ പ്രസിഡന്റ് ബിജിലി ജോർജ് ചാപ്റ്ററിന്റെ രൂപീകരണം മുതൽ നാളിതുവരെ നടത്തിയ സംഘടനാ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരണം നടത്തി. ചാപ്റ്റർ വൈസ് പ്രസിഡന്റ് ടി.സി. ചാക്കോ, സിജു ജോർജ് (ട്രഷറർ), പി.പി. ചെറിയാൻ (നാഷണൽ ജോ. സെക്രട്ടറി), ഫാ. രാജു ഡാനിയേൽ (ഡാളസ് എക്യൂമിനിക്കൽ പ്രസിഡന്റ്) ജോസ് ഓച്ചാലിൽ (ലാന പ്രസിഡന്റ്), റോയ് കൊടുവത്ത് (കേരള അസോസിയേഷൻ ഓഫ് ഡാളസ്), ഫിലിപ്പ് തോമസ് (വേൾഡ് മലയാളി റീജണൽ ചെയർമാൻ), ബോബൻ കൊടുവത്ത് (ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ, പ്രസിഡന്റ്), രാജു തരകൻ (ഹെറാൾഡ് എക്സ്‌പ്രസ് ചീഫ് എഡിറ്റർ) ഏബ്രഹാം തെക്കേമുറി (ഫൗണ്ടിങ് ചാപ്റ്റർ പ്രസിഡന്റ്), ഏബ്രഹാം തോമസ്, സണ്ണി മാളിയേക്കൽ, ജോസ് പ്ലാക്കാട്ട് (മുൻ ചാപ്റ്റർ പ്രസിഡന്റുമാർ), രാജൻ മേപ്പുറത്ത് (പ്രവാസി മലയാളി ഫെഡറേഷൻ), മാർട്ടിൻ ജോസഫ് വിങ്ങോലിൽ (ഐപിസിഎൻഎം നോർത്ത് ടെക്‌സസ് ചാപ്റ്റർ ജനറൽ സെക്രട്ടറി) തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്നു നടന്ന ചർച്ചിൽ അലക്‌സ് അലക്‌സാണ്ടർ, ഏലിയാസ് മാർക്കോസ്, രാജൻ ഐസക്ക്, ബെന്നി ജോൺ, രവി എടത്വ, ഏബ്രഹാം മേപ്പുറത്ത്, അനിൽ മാത്യു തുടങ്ങിയവർ തുടർന്നു നടന്ന ചർച്ചയിൽ പങ്കെടുത്തു. സമ്മേളനത്തിൽ പങ്കെടുത്തവർക്ക് നോർത്ത് ടെക്‌സസ് ചാപ്റ്റർ ഡിന്നറും ഒരുക്കിയിരുന്നു.



