- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യ പ്രസ്‌ക്ലബ് ഫിലഡൽഫിയ ചാപ്റ്ററിനു പുതിയ നേതൃത്വം
ഫിലഡൽഫിയ: അമേരിക്കയിലെ അച്ചടി, ദൃശ്യമാദ്ധ്യമ രംഗത്തെ മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ്‌ക്ലബ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്ററിനു പുതിയ നേതൃത്വം.പുതിയ ഭാരവാഹികളായി ജോബി ജോർജ് (പ്രസിഡന്റ്), ജോർജ് നടവയൽ (വൈസ് പ്രസിഡന്റ്), ജോർജ് ഓലിക്കൽ (സെക്രട്ടറി), അരുൺ കോവാട്ട് (ജോയിന്റ് സെക്രട്ടറി), ജീമോൻ ജോർജ് (ട്രഷറർ), ജിജി കോശി (ജ
ഫിലഡൽഫിയ: അമേരിക്കയിലെ അച്ചടി, ദൃശ്യമാദ്ധ്യമ രംഗത്തെ മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ്‌ക്ലബ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്ററിനു പുതിയ നേതൃത്വം.
പുതിയ ഭാരവാഹികളായി ജോബി ജോർജ് (പ്രസിഡന്റ്), ജോർജ് നടവയൽ (വൈസ് പ്രസിഡന്റ്), ജോർജ് ഓലിക്കൽ (സെക്രട്ടറി), അരുൺ കോവാട്ട് (ജോയിന്റ് സെക്രട്ടറി), ജീമോൻ ജോർജ് (ട്രഷറർ), ജിജി കോശി (ജോയിന്റ് ട്രഷറർ) എന്നിവരെയും ബോർഡ് അംഗങ്ങളായി സുധ കർത്ത, വിൻസന്റ് ഇമ്മാനുവൽ, എബ്രാഹം മാത്യു, ജോസ് മാളേക്കൽ എന്നിവരേയും തെരഞ്ഞെടുത്തു.
ഫെബ്രുവരി 28നു ചേർന്ന ജനറൽ ബോഡിയിൽ 2015 ലെ പ്രവർത്തനങ്ങളെ വിലയിരുത്തി. ഷിക്കാഗോയിൽ നടന്ന നാഷണൽ കോൺഫ്രൻസിനു മുന്നാടിയായി ഫിലഡൽഫിയായിൽ സംഘടിപ്പിച്ച റീജണൽ കൺവൻഷനോടനുബന്ധിച്ച് 'മാദ്ധ്യമങ്ങളും സാമൂഹ്യ പ്രശ്‌നങ്ങളും', 'മാദ്ധ്യമങ്ങളും ബിസനസ് സമൂഹവും' എന്നീ വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാറുകൾ പുതിയൊരനുഭമായിരുന്നുവെന്നു പൊതുയോഗം അഭിപ്രായപ്പെട്ടു. ഇന്ത്യ പ്രസ്‌ക്ലബിന്റെ ദേശീയ നേതൃത്വത്തിൽ നിന്നെത്തിയ ജോർജ് ജോസഫ്, ടാജ് മാത്യു എന്നിവർ സെമിനാറിനു നേതൃത്വം നൽകി. ജീമോൻ ജോർജ് കൺവൻഷൻ ചെയർമാനായി പ്രവർത്തിച്ചു.
യോഗത്തിൽ മുൻ നാഷണൽ സെക്രട്ടറി വിൻസന്റ് ഇമ്മാനുവൽ, ജോബി ജോർജ് എന്നിവർ പ്രസംഗിച്ചു.
ഫിലഡൽഫിയായിലെ സാമൂഹിക സാംസ്‌കാരിക, ആത്മീയ സംഘടനകളും ബിസിനസ് സ്ഥാപനങ്ങളും പ്രസ്‌കോൺഫറൻസുകൾ നടത്തുന്നതിനു ബന്ധപ്പെടുക: ജോബി ജോർജ് (215) 470 2400, ജോർജ് ഓലിക്കൽ (215) 873 4365, ജീമോൻ ജോർജ് (267) 970 4267.



