- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളർച്ചാനിരക്കിന്റെ പേരിൽ കേന്ദ്രസർക്കാരിനെ കുറ്റം പറയാൻ വരട്ടെ! മൽസരാധിഷ്ഠിത സമ്പദ്ഘടനയിൽ ഇന്ത്യയ്ക്ക് 40ാം റാങ്ക് ; ദക്ഷിണേഷ്യയിൽ ഒന്നാമത്; രാജ്യത്തിന് തിരിച്ചടിയാവുന്നതു കൊടുത്താലും മതിയാവാത്ത കൈക്കൂലിയെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ട്
ന്യൂഡൽഹി: നോട്ട് നിരോധനവും, ജിഎസ്ടിയും രാജ്യത്തെ പിറകോട്ടടിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെ കേന്ദ്ര സർക്കാരിന് കച്ചിത്തുരുമ്പായി ലോക് സാമ്പത്തിക ഫോറത്തിന്റെ പുതിയ റിപ്പോർട്ട്.മത്സരസ്വഭാവമുള്ള സമ്പദ്ഘടനയുടെ ആഗോളപ്പട്ടികയിൽ ഇന്ത്യ 40ാം സ്ഥാനത്താണെന്ന് ലോക സാമ്പത്തിക ഫോറം (ഡബ്ല്യുഇഎഫ്) പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ വളർച്ചാനിരക്ക് പ്രതീക്ഷയ്ക്ക് വകനൽകുന്നതാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 137 സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഉള്ളത്. ഇതിൽ സ്വിറ്റ്‌സർലൻഡ് ആണ് ഒന്നാമത്. യുഎസ്, സിംഗപ്പൂർ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബ്രിക്‌സ് അംഗങ്ങളായ ചൈനയും റഷ്യയും ഇന്ത്യയ്ക്ക് മുകളിലാണ്; റാങ്ക് 38. അതേസമയം, ദക്ഷിണാഫ്രിക്കയെയും (61) ബ്രസീലിനെയും (80) ഇന്ത്യ കടത്തിവെട്ടി. ദക്ഷിണേഷ്യയിൽ ഇന്ത്യയാണ് റാങ്കിങ്ങിൽ മുന്നിൽ. ഭൂട്ടാൻ (85), ശ്രീലങ്ക (85), നേപ്പാൾ (88), ബംദേശ് (99), പാക്കിസ്ഥാൻ (115) എന്നിങ്ങനെയാണ് അയൽരാജ്യങ്ങളുടെ സ്ഥാനം. വെല്ലുവിളി ഉയർത്തുന്ന ചൈന 27ാം സ്ഥാ
ന്യൂഡൽഹി: നോട്ട് നിരോധനവും, ജിഎസ്ടിയും രാജ്യത്തെ പിറകോട്ടടിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെ കേന്ദ്ര സർക്കാരിന് കച്ചിത്തുരുമ്പായി ലോക് സാമ്പത്തിക ഫോറത്തിന്റെ പുതിയ റിപ്പോർട്ട്.മത്സരസ്വഭാവമുള്ള സമ്പദ്ഘടനയുടെ ആഗോളപ്പട്ടികയിൽ ഇന്ത്യ 40ാം സ്ഥാനത്താണെന്ന് ലോക സാമ്പത്തിക ഫോറം (ഡബ്ല്യുഇഎഫ്) പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുടെ വളർച്ചാനിരക്ക് പ്രതീക്ഷയ്ക്ക് വകനൽകുന്നതാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 137 സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഉള്ളത്. ഇതിൽ സ്വിറ്റ്‌സർലൻഡ് ആണ് ഒന്നാമത്. യുഎസ്, സിംഗപ്പൂർ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ബ്രിക്‌സ് അംഗങ്ങളായ ചൈനയും റഷ്യയും ഇന്ത്യയ്ക്ക് മുകളിലാണ്; റാങ്ക് 38. അതേസമയം, ദക്ഷിണാഫ്രിക്കയെയും (61) ബ്രസീലിനെയും (80) ഇന്ത്യ കടത്തിവെട്ടി. ദക്ഷിണേഷ്യയിൽ ഇന്ത്യയാണ് റാങ്കിങ്ങിൽ മുന്നിൽ. ഭൂട്ടാൻ (85), ശ്രീലങ്ക (85), നേപ്പാൾ (88), ബംദേശ് (99), പാക്കിസ്ഥാൻ (115) എന്നിങ്ങനെയാണ് അയൽരാജ്യങ്ങളുടെ സ്ഥാനം. വെല്ലുവിളി ഉയർത്തുന്ന ചൈന 27ാം സ്ഥാനത്ത് ഇടം നേടിയിട്ടുണ്ട്.
എല്ലാ അടിസ്ഥാന മേഖലകളിലും മികച്ച പ്രകടനം കാഴ്ചവച്ചതാണ് വളർച്ചാസ്ഥിരത പ്രകടിപ്പിക്കാൻ ഇന്ത്യയെ സഹായിച്ചത്. എന്നാൽ ഇന്ത്യയിൽ ബിസിനസ് ചെയ്യണമെങ്കിൽ കൈക്കൂലി കൊടുക്കണമെന്ന രീതിക്കു മാറ്റമില്ലെന്നു ലോക സാമ്പത്തിക ഫോറം ചൂണ്ടിക്കാട്ടുന്നു.
അടിസ്ഥാന വികസനത്തിൽ 66, ഉന്നത വിദ്യാഭ്യാസത്തിനും പരിശീലനത്തിനും 75, സാങ്കേതിക തയ്യാറെടുപ്പിന് 107 എന്നിങ്ങനെയാണ് ഇനം തിരിച്ചുള്ള റാങ്ക്. രാജ്യത്ത് പൊതുമേഖലയിലെ നിക്ഷേപം വർധിപ്പിക്കാൻ ഇവ സഹായിച്ചിട്ടുണ്ട്. വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് പ്രത്യേകിച്ചും ഇന്റർനെറ്റ് ബാൻഡവിഡ്ത്, മൊബൈൽ ഫോൺ നെറ്റ്, സ്‌കൂളുകളിലെ ഇന്റർനെറ്റ് തുടങ്ങിയ മേഖലയിലും ഇന്ത്യ നല്ല പ്രകടനമാണു പുലർത്തിയത്.
ഗവേഷണ ശക്തിയും (29) സാങ്കേതിക തയ്യാറെടുപ്പും (107) പൊരുത്തപ്പെടാത്തതാണ് ഇന്ത്യയെ പുറകോട്ടടിക്കുന്നത്. ആഗോള സമ്പദ്ഘടനയെ സ്വാധീനിക്കാവുന്ന തരത്തിൽ ഇന്ത്യയുടെ സാങ്കേതിക മേഖല ശക്തിപ്പെടേണ്ടതുണ്ടെന്നും ലോക സാമ്പത്തിക ഫോറം ചൂണ്ടിക്കാട്ടി. നെതർലൻഡ്, ജർമനി, ഹോങ് കോങ്, സ്വീഡൻ, യുകെ, ജപ്പാൻ, ഫിൻലൻഡ് എന്നിവരാണ് നാലു മുതൽ 10 വരെ സ്ഥാനങ്ങളിലുള്ളത്. 12 തരം സൂചികകൾ താരതമ്യപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്.