- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബർ സുരക്ഷാ ഭീഷണിയിലും ഹാക്കിംഗിലും ഇന്ത്യ നാലാംസ്ഥാനത്ത്; ഇക്കാര്യത്തിൽ അമേരിക്കയും ചൈനയും ബ്രസീലും മാത്രം ഇന്ത്യക്ക് മുന്നിൽ; ഹാക്കിങ് കുറയ്ക്കാൻ ചൈനയ്ക്ക് കഴിഞ്ഞപ്പോൾ ഇന്ത്യയിൽ വർധിച്ചു; ഇമെയിലുകളിലൂടെയുള്ള കൊള്ളയടി വർധിക്കുന്നു
ന്യൂഡൽഹി: സൈബർ സുരക്ഷാ ഭീഷണിയുടെയും ഇത്തരം തട്ടിപ്പുകളുടെയും കാര്യത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് നാലാംസ്ഥാനമാണുള്ളതെന്ന് സിമെന്റക് പഠനം വെളിപ്പെടുത്തുന്നു. ഇക്കാര്യത്തിൽ യുഎസും ബ്രസീലുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യങ്ങൾ. ഇത്തരം 34 ശതമാനം തട്ടിപ്പുകളും അമേരിക്കയിലും ചൈനയിലുമാണ് അരങ്ങേറുന്നതെന്നും ഈ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നു. 2016ൽ ഇമെയിൽ മുഖാന്തിരമുള്ള സൈബർ ആക്രമണങ്ങളും തട്ടിപ്പുകളും വർധിച്ചിട്ടുണ്ട്. അതായത് ഇമെയിൽ തട്ടിപ്പുകളിലൂടെ കഴിഞ്ഞ വർഷം മില്യൺ കണക്കിന് ഡോളറുകളുടെ വെർച്വൽ ബാങ്ക് കൊള്ളയാണ് നടന്നിരിക്കുന്നത്. ഐഒടിയും ക്ലൗഡും നിലവിൽ ഇത്തരം ഭീഷണികൾക്ക് കൂടുതലായി വിധേയമാവുന്നുവെന്നും കണ്ടെത്തിയിരിക്കുന്നു. ഈ അടുത്ത കാലത്ത് ഹാക്കിംഗുകൾ ഫലപ്രദമായി കുറയ്ക്കാൻ ചൈനയ്ക്ക് കഴിഞ്ഞപ്പോൾ ഇന്ത്യയിൽ ഇവ വർധിച്ച് വരുന്നുവെന്നും മുന്നറിയിപ്പുണ്ട്. അതായത് 2015ൽ ചൈനയിൽ 24 ശതമാനം ഹാക്കിംഗുണ്ടായിരുന്നുവെങ്കിൽ 2016ൽഅത് 10 ശതമാനമാക്കി കുറയ്ക്കാൻ ചൈനയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ
ന്യൂഡൽഹി: സൈബർ സുരക്ഷാ ഭീഷണിയുടെയും ഇത്തരം തട്ടിപ്പുകളുടെയും കാര്യത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് നാലാംസ്ഥാനമാണുള്ളതെന്ന് സിമെന്റക് പഠനം വെളിപ്പെടുത്തുന്നു. ഇക്കാര്യത്തിൽ യുഎസും ബ്രസീലുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യങ്ങൾ. ഇത്തരം 34 ശതമാനം തട്ടിപ്പുകളും അമേരിക്കയിലും ചൈനയിലുമാണ് അരങ്ങേറുന്നതെന്നും ഈ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നു. 2016ൽ ഇമെയിൽ മുഖാന്തിരമുള്ള സൈബർ ആക്രമണങ്ങളും തട്ടിപ്പുകളും വർധിച്ചിട്ടുണ്ട്. അതായത് ഇമെയിൽ തട്ടിപ്പുകളിലൂടെ കഴിഞ്ഞ വർഷം മില്യൺ കണക്കിന് ഡോളറുകളുടെ വെർച്വൽ ബാങ്ക് കൊള്ളയാണ് നടന്നിരിക്കുന്നത്.
ഐഒടിയും ക്ലൗഡും നിലവിൽ ഇത്തരം ഭീഷണികൾക്ക് കൂടുതലായി വിധേയമാവുന്നുവെന്നും കണ്ടെത്തിയിരിക്കുന്നു. ഈ അടുത്ത കാലത്ത് ഹാക്കിംഗുകൾ ഫലപ്രദമായി കുറയ്ക്കാൻ ചൈനയ്ക്ക് കഴിഞ്ഞപ്പോൾ ഇന്ത്യയിൽ ഇവ വർധിച്ച് വരുന്നുവെന്നും മുന്നറിയിപ്പുണ്ട്. അതായത് 2015ൽ ചൈനയിൽ 24 ശതമാനം ഹാക്കിംഗുണ്ടായിരുന്നുവെങ്കിൽ 2016ൽഅത് 10 ശതമാനമാക്കി കുറയ്ക്കാൻ ചൈനയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത് 2015ൽ 3.4 ശതമാനമായിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം അത് 5.1 ശതമാനമായി കുതിച്ച് കയറുകയായിരുന്നുവെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
സമീപകാലത്ത് ബംഗ്ലാദേശ്, വിയറ്റ്നാം, ഇക്വഡോർ, പോളണ്ട് എന്നിവിടങ്ങളിൽ നടന്ന ഓൺലൈൻ ബാങ്ക് ആക്രമണങ്ങളുമായി നോർത്തുകൊറിയക്ക് ബന്ധമുണ്ടെന്നും സിമെന്റക് സർവേ കണ്ടെത്തിയിരിക്കുന്നു.ഇത് ധിക്കാരപരമായ ആക്രമണമായിരുന്നുവെന്നും ഒരു രാജ്യം ഇതാദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു ഫിനാൻഷ്യൽ സൈബർ കുറ്റകൃത്യം നേരിട്ട് ചെയ്യുന്നതെന്നും ഇതിലൂടെ കണ്ടെത്തുകയായിരുന്നുവെന്നുമാണ് സിമെന്റക്കിന്റ ഡയറക്ടറായ(സോല്യൂഷൻ പ്രൊഡക്ട് മാനേജ്മെന്റ് -ഏഷ്യൻ-പസിഫിക്ക്, ആൻഡ് ജപ്പാൻ) തരുൺ കൗര വെളിപ്പെടുത്തുന്നു.ഇതിലൂടെ 94 മില്യൺ ഡോളറാണ് അടിച്ച് മാറ്റിയിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
2016ൽ യാഹൂ ഡാറ്റകളും വൻതോതിൽ ചോർന്നിരുന്നു. 2014ൽ 500 മില്യൺ യാഹൂ യൂസർമാരുടെ ഡാറ്റകൾ ചോർന്നിരുന്നു. മാസങ്ങൾക്ക് ശേഷം തങ്ങളുടെ ഒരു ബില്യൺ യൂസർ അക്കൗണ്ടുകൾ ചോർന്നുവെന്ന് വെളിപ്പെടുത്തി കമ്പനി വീണ്ടും ഞെട്ടിച്ചിരുന്നു. നാളിതുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഡാറ്റാ മോഷണമായിട്ടാണിതിനെ കണക്കാക്കുന്നത്. കഴിഞ്ഞ എട്ട് വർഷങ്ങൾക്കിടെ 7 ബില്യൺ ഓൺലൈൻ ഐഡന്റിറ്റികൾ മോഷ്ടിക്കപ്പെട്ടുവെന്നും സിമെന്റക്ക് സർവേ വെളിപ്പെടുത്തുന്നു. 2016ൽ മാത്രം 1.1 ബില്യണിലധികം ഐഡന്റികളാണ് ഡാറ്റാ നിയമലംഘനത്തിലൂടെ മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. 2015ൽ 563 മില്യൺ ഐഡന്റിറ്റികളായിരുന്നു മോഷ്ടിക്കപ്പെട്ടിരുന്നത്. അതായത് ഒരു വർഷം കൊണ്ട് മോഷണം ഏതാണ്ട് ഇരട്ടിയായിരിക്കുന്നുവെന്ന് ചുരുക്കം.
131 ഇമെയിലുകളിൽ ഒന്നിലെന്ന തോതിൽ യൂസർമാർക്ക് ഹാക്കിങ് ഭീഷണിയുയർത്തുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ അഞ്ച് വർഷങ്ങൾക്കിടെ ഇത് ഏറ്റവും അപകടകരമായ അവസ്ഥയിലെത്തിയിരിക്കുകയാണ്.