- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോൽവി അറിയാതെ ഇന്ത്യ ലോകകപ്പ് ഹോക്കി ക്വാർട്ടറിൽ; കാനഡയെ തകർത്തത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്; ഇരട്ട ഗോൾ നേട്ടത്തോടെ തകർപ്പൻ പ്രകടനവുമായി ലളിത് ഉപാധ്യായ
ഭുവനേശ്വർ: പതിനാലാമത് ഹോക്കി ലോകകപ്പിൽ ആഥിധേയരായ ഇന്ത്യ ക്വാർട്ടറിൽ. പൂൾ സിയിലെ മൂന്നാം മത്സരത്തിൽ കാനഡയെ തകർത്താണ് ഇന്ത്യയുടെ മുന്നേറ്റം. വിജയത്തോടെ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യൻ നിര നേരിട്ട് ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരേ അഞ്ചു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ലളിത് ഉപാധ്യായ ഇന്ത്യയ്ക്കായി ഇരട്ട ഗോളുകൾ നേടി. ലളിത് തന്നെയാണ് കളിയിലെ താരവും. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ടു ജയവും ഒരു സമനിലയും ഉൾപ്പെടെ ഇന്ത്യയ്ക്ക് ഏഴു പോയിന്റുണ്ട്. ബെൽജിയത്തിനും ഇത്രയും പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഇന്ത്യ മുന്നിലെത്തുകയായിരുന്നു. ഗ്രൂപ്പിലെ രണ്ട് മൂന്ന് സ്ഥാനക്കാർക്ക് ക്വാർട്ടറിലെത്താൻ ക്രോസ് ഓവർ മത്സരം കളിക്കേണ്ടതുണ്ട്.12-ാം മിനിറ്റിൽ ഹർമൻപ്രീത് സിങ്ങിലൂടെ ഇന്ത്യ മുന്നിലെത്തി. തുടക്കം മുതൽ തന്നെയുള്ള ഇന്ത്യൻ ആക്രമണങ്ങളുടെ ഫലമായിരുന്നു ആ ഗോൾ. മത്സരത്തിൽ ഇന്ത്യ പിടിമുറുക്കുമെന്ന ഘട്ടത്തിൽ 39-ാം മിനിറ്റിൽ സൺ ഫ്രോറിസിലൂടെ കാനഡ തിരിച്ചടിച്ചു. പിന്നാലെ 46-ാം മിനിറ്റിൽ ചിഗ്ലെൻസന ഇന്ത്യയ്ക്ക് ലീഡ് നൽക
ഭുവനേശ്വർ: പതിനാലാമത് ഹോക്കി ലോകകപ്പിൽ ആഥിധേയരായ ഇന്ത്യ ക്വാർട്ടറിൽ. പൂൾ സിയിലെ മൂന്നാം മത്സരത്തിൽ കാനഡയെ തകർത്താണ് ഇന്ത്യയുടെ മുന്നേറ്റം. വിജയത്തോടെ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യൻ നിര നേരിട്ട് ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരേ അഞ്ചു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ലളിത് ഉപാധ്യായ ഇന്ത്യയ്ക്കായി ഇരട്ട ഗോളുകൾ നേടി. ലളിത് തന്നെയാണ് കളിയിലെ താരവും.
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ടു ജയവും ഒരു സമനിലയും ഉൾപ്പെടെ ഇന്ത്യയ്ക്ക് ഏഴു പോയിന്റുണ്ട്. ബെൽജിയത്തിനും ഇത്രയും പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഇന്ത്യ മുന്നിലെത്തുകയായിരുന്നു. ഗ്രൂപ്പിലെ രണ്ട് മൂന്ന് സ്ഥാനക്കാർക്ക് ക്വാർട്ടറിലെത്താൻ ക്രോസ് ഓവർ മത്സരം കളിക്കേണ്ടതുണ്ട്.12-ാം മിനിറ്റിൽ ഹർമൻപ്രീത് സിങ്ങിലൂടെ ഇന്ത്യ മുന്നിലെത്തി. തുടക്കം മുതൽ തന്നെയുള്ള ഇന്ത്യൻ ആക്രമണങ്ങളുടെ ഫലമായിരുന്നു ആ ഗോൾ. മത്സരത്തിൽ ഇന്ത്യ പിടിമുറുക്കുമെന്ന ഘട്ടത്തിൽ 39-ാം മിനിറ്റിൽ സൺ ഫ്രോറിസിലൂടെ കാനഡ തിരിച്ചടിച്ചു.
പിന്നാലെ 46-ാം മിനിറ്റിൽ ചിഗ്ലെൻസന ഇന്ത്യയ്ക്ക് ലീഡ് നൽകി. പിന്നീട് ആക്രമണം അഴിച്ചുവിട്ട ഇന്ത്യ, തൊട്ടടുത്ത മിനിറ്റിൽ ലളിത് ഉപാധ്യായയിലൂടെ ലീഡുയർത്തി. പിന്നാലെ 51-ാം മിനിറ്റിൽ രോഹിദാസും സ്‌കോർ ചെയ്തതോടെ കാനഡയുടെ ചെറുത്തുനിൽപ്പ് അവസാനിച്ചു. 57-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോളോടെ ലളിത് ഇന്ത്യയുടെ ഗോൾ പട്ടിക തികച്ചു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബെൽജിയം, ദക്ഷിണാഫ്രിക്കയെ ഒന്നിനെതിരേ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ബെൽജിയത്തിനായി ഹെൻഡ്രിക്‌സ് (14, 22), ഗോങ്‌നാർഡ് (16), ലൈപേർട്ട് (30), ചാർലിയർ (48) എന്നിവർ ഗോൾ നേടി. നിക്കോളാസാണ് ദക്ഷിണാഫ്രിക്കയുടെ ഏക ഗോൾ നേടിയത്.