- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരയിലോ വെള്ളത്തിലോ ടേക്കോഫോ ലാൻഡിങ്ങോ അനായാസം; ഏതു മലയിടുക്കിലും ഇറങ്ങി പണി ചെയ്യും; ജപ്പാനിൽനിന്നും ഇന്ത്യ വാങ്ങുന്ന 10,000 കോടിയുടെ വിമാനങ്ങൾ യുദ്ധഭൂമിയിൽ അതി നിർണായകം
ന്യൂഡൽഹി: ഏതുസാഹചര്യത്തിലും സ്മാർട്ടായി പ്രവർത്തിക്കുന്ന ജാപ്പനീസ് വിമാനം സ്വന്തമാക്കാനുള്ള നീക്കം ഇന്ത്യ വീണ്ടും പുനരാരംഭിക്കുന്നു. നവംബർ 11-12 ദിവസങ്ങൡ ജപ്പാൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഡസൻ യുഎസ്-2ഐ വിമാനം വാങ്ങാനുള്ള കരാറിൽ ഒപ്പുവച്ചേക്കും. 10,000 കോടി രൂപയുടേതാണ് ഈ ഇടപാട്. ആണവ നിർവ്യാപന കരാറിനെക്കുറിച്ചുള്ള ചർച്ചയാണ് മോദിയുടെ ജപ്പാൻ സന്ദർശനത്തിന്റെ കാതലെങ്കിലും, വിമാനക്കരാർ കൂടി അതിൽ വരുമെന്നാണ് സൂചന. നാവികസേനയ്ക്കും തീര സംരക്ഷണ സേനയ്ക്കുമായാണ് യുഎസ്-2ഐ വിമാനങ്ങൾ ഇന്ത്യ വാങ്ങാനുദ്ദേശിക്കുന്നത്. 12 വിമാനങ്ങളാണ് വാങ്ങുന്നത്. ആറെണ്ണം നാവിക സേനയ്ക്കും ആറെണ്ണം തീരസംരക്ഷണ സേനയ്ക്കും. കരയിൽനിന്നും വെള്ളത്തിൽനിന്നും ടേക്ക് ഓഫ് ചെയ്യുന്നതിനും ലാൻഡ് ചെയ്യുന്നതിനും സംവിധാനമുള്ള വിമാനമാണിത്. ചെറിയ ഏരിയയിൽനിന്നുപോലും ടേക്ക് ഓഫ് ചെയ്യാനാകും. രക്ഷാപ്രവർത്തന ദൗത്യങ്ങൾക്കുവേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത വിമാനമാണിത്. എന്നാൽ, ഏത് സാഹചര്യത്തിലും ഇത് പ്രവർത്തിക്കും. 30 പേർക്ക് യാത്ര ചെ
ന്യൂഡൽഹി: ഏതുസാഹചര്യത്തിലും സ്മാർട്ടായി പ്രവർത്തിക്കുന്ന ജാപ്പനീസ് വിമാനം സ്വന്തമാക്കാനുള്ള നീക്കം ഇന്ത്യ വീണ്ടും പുനരാരംഭിക്കുന്നു. നവംബർ 11-12 ദിവസങ്ങൡ ജപ്പാൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഡസൻ യുഎസ്-2ഐ വിമാനം വാങ്ങാനുള്ള കരാറിൽ ഒപ്പുവച്ചേക്കും. 10,000 കോടി രൂപയുടേതാണ് ഈ ഇടപാട്.
ആണവ നിർവ്യാപന കരാറിനെക്കുറിച്ചുള്ള ചർച്ചയാണ് മോദിയുടെ ജപ്പാൻ സന്ദർശനത്തിന്റെ കാതലെങ്കിലും, വിമാനക്കരാർ കൂടി അതിൽ വരുമെന്നാണ് സൂചന. നാവികസേനയ്ക്കും തീര സംരക്ഷണ സേനയ്ക്കുമായാണ് യുഎസ്-2ഐ വിമാനങ്ങൾ ഇന്ത്യ വാങ്ങാനുദ്ദേശിക്കുന്നത്. 12 വിമാനങ്ങളാണ് വാങ്ങുന്നത്. ആറെണ്ണം നാവിക സേനയ്ക്കും ആറെണ്ണം തീരസംരക്ഷണ സേനയ്ക്കും.
കരയിൽനിന്നും വെള്ളത്തിൽനിന്നും ടേക്ക് ഓഫ് ചെയ്യുന്നതിനും ലാൻഡ് ചെയ്യുന്നതിനും സംവിധാനമുള്ള വിമാനമാണിത്. ചെറിയ ഏരിയയിൽനിന്നുപോലും ടേക്ക് ഓഫ് ചെയ്യാനാകും. രക്ഷാപ്രവർത്തന ദൗത്യങ്ങൾക്കുവേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത വിമാനമാണിത്. എന്നാൽ, ഏത് സാഹചര്യത്തിലും ഇത് പ്രവർത്തിക്കും. 30 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.
ഏഷ്യ-പസഫിക് മേഖലയിൽ ശക്തമായ സാന്നിധ്യമായ ചൈനയ്ക്കുള്ള മറുപടിയെന്നോണമാണ് ഇന്ത്യ യുഎസ്-2ഐ വിമാനങ്ങൾ വാങ്ങുന്നത്. സൗത്ത് ചൈന കടലിൽ ചൈന നടത്തുന്ന അധിനിവേശങ്ങളെ ശക്തമായി എതിർക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ജപ്പാനും. ഓസ്‌ട്രേലിയ, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുമായി ചതുർരാഷ്ട്ര ചർച്ച നടത്താൻ അമേരിക്ക നീക്കം നടത്തിയിരുന്നെങ്കിലും അതിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയാണ് ഇന്ത്യ. എന്നാൽ, ഈ വ്യോമ കരാർ അത്തരമൊരു ചർച്ചയ്ക്കുകൂടി വഴി തുറന്നേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നതിൽനിന്ന് വിട്ടുനിൽക്കുന്ന ജപ്പാൻ ആദ്യമായി നടത്തുന്ന പ്രതിരോധ ഇടപാടാണ് ഈ വിമാനക്കരാർ എന്ന പ്രത്യേകതയുമുണ്ട്. 2013-ൽ ആരംഭിച്ച ചർച്ച വിമാനങ്ങളുടെ ഉയർന്ന വിലയെച്ചൊല്ലി തടസ്സപ്പെട്ടുനിൽക്കുകയായിരുന്നു. വിലകുറയ്ക്കാമെന്ന് ജപ്പാൻ സമ്മതിച്ചതോടെയാണ് കരാറിന് പുതുജീവൻവച്ചത്.