- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിക്‌സ് യോഗം കഴിഞ്ഞാലും പുട്ടിൻ മടങ്ങില്ല; അമേരിക്കയ്ക്കും യൂറോപ്പിനുമെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയെ ഒപ്പം നിർത്താൻ റഷ്യൻ പ്രസിഡന്റ് ഒരു ദിവസം കൂടി മാറ്റിവെക്കും; ഒപ്പുവെക്കുന്ന 18 കരാറുകളിൽ ഒരെണ്ണത്തിനുമാത്രം റഷ്യക്ക് ലഭിക്കുന്നത് 39,000 കോടി
അയൽരാജ്യത്തുനിന്നുള്ള ശത്രുതയും ഭീഷണിയും വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ പ്രതിരോധ മേഖലയിൽ റഷ്യയുമായി കൂടുതൽ അടുക്കുന്നു. ബ്രിക്‌സ് ഉച്ചകോടിക്കായി ഗോവയിലെത്തുന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിൻ ഉച്ചകോടിക്കുശേഷം ഒപ്പുവെക്കുന്ന സുപ്രധാന കരാറുകളിലൊന്ന് പ്രതിരോധ രംഗത്ത് ഇന്ത്യയെ ഏറെ കരുത്തുറ്റ രാഷ്ട്രമാക്കും. റഷ്യൻ നിർമ്മിതമായ അഞ്ച് എസ്-400 ട്രയംഫ് മിസൈൽ പ്രതിരോധ സംവിധാനമാണ് ഇന്ത്യ വാങ്ങുന്നത്. 39,000 കോടി രൂപയുടെ ഇടപാടാണിത്. ശത്രുരാജ്യത്തുനിന്ന് വരുന്ന മിസൈലുകൾ, വിമാനങ്ങൾ, ഡ്രോണുകൾ എന്നിവയുൾപ്പെടെയുള്ള ഭീഷണികളെ 400 കിലോമീറ്റർ അകലെനിന്നുപോലും കണ്ടെത്തി നശിപ്പിക്കാൻ കഴിയുന്ന സംവിധാനമാണിത്. ഇതുൾപ്പെടെ 18 കരാറുകളിലാണ് ഇന്ത്യയും റഷ്യയും ഒപ്പുവെക്കുക. ഏറെക്കാലമായി കാത്തിരിക്കുന്ന കാമോവ് 226ടി ഹെലിക്കോപ്ടറുകളുടെ സംയുക്ത നിർമ്മാണ കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കും. 100 കോടി ഡോളർ വരുന്ന ഈ ഇടപാട് മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിലാണ് വരിക. 200 ഹെലിക്കോപ്ടറുകളാണ് ഇന്ത്യ നിർമ്മിക്കുക. പൊതുമേഖലാ സ്
അയൽരാജ്യത്തുനിന്നുള്ള ശത്രുതയും ഭീഷണിയും വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ പ്രതിരോധ മേഖലയിൽ റഷ്യയുമായി കൂടുതൽ അടുക്കുന്നു. ബ്രിക്‌സ് ഉച്ചകോടിക്കായി ഗോവയിലെത്തുന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിൻ ഉച്ചകോടിക്കുശേഷം ഒപ്പുവെക്കുന്ന സുപ്രധാന കരാറുകളിലൊന്ന് പ്രതിരോധ രംഗത്ത് ഇന്ത്യയെ ഏറെ കരുത്തുറ്റ രാഷ്ട്രമാക്കും.
റഷ്യൻ നിർമ്മിതമായ അഞ്ച് എസ്-400 ട്രയംഫ് മിസൈൽ പ്രതിരോധ സംവിധാനമാണ് ഇന്ത്യ വാങ്ങുന്നത്. 39,000 കോടി രൂപയുടെ ഇടപാടാണിത്. ശത്രുരാജ്യത്തുനിന്ന് വരുന്ന മിസൈലുകൾ, വിമാനങ്ങൾ, ഡ്രോണുകൾ എന്നിവയുൾപ്പെടെയുള്ള ഭീഷണികളെ 400 കിലോമീറ്റർ അകലെനിന്നുപോലും കണ്ടെത്തി നശിപ്പിക്കാൻ കഴിയുന്ന സംവിധാനമാണിത്.
ഇതുൾപ്പെടെ 18 കരാറുകളിലാണ് ഇന്ത്യയും റഷ്യയും ഒപ്പുവെക്കുക. ഏറെക്കാലമായി കാത്തിരിക്കുന്ന കാമോവ് 226ടി ഹെലിക്കോപ്ടറുകളുടെ സംയുക്ത നിർമ്മാണ കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കും. 100 കോടി ഡോളർ വരുന്ന ഈ ഇടപാട് മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിലാണ് വരിക. 200 ഹെലിക്കോപ്ടറുകളാണ് ഇന്ത്യ നിർമ്മിക്കുക.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സും റഷ്യൻ റോസ്‌റ്റെക് സ്‌റ്റേറ്റ് കോർപറേഷനും ചേർന്നാണ് കരാറിലേർപ്പെടുന്നത്. 2015 ഒക്ടോബറിലാണ് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യ സ്വന്തമാക്കുന്നു എന്ന വാർത്ത ആദ്യം പുറത്തുവന്നത്. സൂപ്പർസോണിക്, ഹൈപ്പർസോണിക് വേഗങ്ങളിൽ സഞ്ചരിക്കാൻ കഴിയുന്ന സംവിധാനമാണിത്.
പ്രതിരോധ രംഗത്തും ആണവ രംഗത്തും ഇന്ത്യയും റഷ്യയുമായുള്ള സഹകരണം ശക്തമാക്കുന്ന കരാറുകളാണ് പുട്ടിനും നരേന്ദ്ര മോദിയും ഒപ്പുവെക്കുക. കൂടങ്കുളം ആണവോർജ പദ്ധതിയുടെ മൂന്നും നാലും യൂണിറ്റുകളും ചിലപ്പോൾ പുട്ടിൻ ഉദ്ഘാടനം ചെയ്‌തേക്കും.
സൈനിക സാങ്കേതിക മേഖലയിൽ ഇരുരാജ്യങ്ങളും സഹകരണത്തിന്റെ പുതിയ പാതയിലാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ പുട്ടിൻ അഭിപ്രായപ്പെട്ടിരുന്നു. ബ്രിക്‌സ് ഉച്ചകോടിക്ക് സമാന്തരമായി നടക്കുന്ന ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പ്രതിരോധ രംഗത്ത് പുതിയ കരുത്തായി മാറുന്ന കരാറുകൾ പിറവിയെടുക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് പുട്ടിൻ നൽകുന്നത്.