- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യോമപ്രതിരോധരംഗത്തു എസ് 400 ട്രയംഫ്, കരസേനയ്ക്കും വ്യോമസേനയ്ക്കും 200 കാമോവ് 226 ഹെലികോപ്റ്ററുകൾ, പടക്കപ്പലുകൾ; 45,000 കോടിയിലേറെ രൂപയുടെ പ്രതിരോധക്കരാറുകൾ റഷ്യയുമായി ഒപ്പുവച്ചു
പനജി: കര, വ്യോമ, നാവിക സേനാക്കരുത്തിൽ ഇന്ത്യയ്ക്കു വൻ മേൽക്കൈ നൽകുന്ന, 45,000 കോടിയിലേറെ രൂപയുടെ പ്രതിരോധക്കരാറുകൾ റഷ്യയുമായി ഒപ്പിട്ടു. ഗോവയിൽ ബ്രിക്സ് ഉച്ചകോടിക്കെത്തിയ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണു പ്രതിരോധവും കൂടംകുളം ആണവനിലയവും സ്മാർട് സിറ്റികളും ഉൾപ്പെടെ 16 കരാറുകൾ ഒപ്പിട്ടത്. വ്യോമപ്രതിരോധരംഗത്തു പകരംവയ്ക്കാനില്ലാത്ത എസ്400 ട്രയംഫ്, കരസേനയ്ക്കും വ്യോമസേനയ്ക്കും അത്യാവശ്യമായ 200 കാമോവ്226 ഹെലികോപ്റ്ററുകൾ, തൽവാർ ഇനത്തിൽപ്പെട്ട നാലു വൻ പടക്കപ്പലുകൾ എന്നിവയാണ് ഇവയിൽ പ്രധാനം. എസ്400 ട്രയംഫ് ആകാശക്കാവൽ 36,000 കോടി രൂപയുടെ കരാർആകാശമാർഗമുള്ള ആക്രമണങ്ങളെ തടയാനും തകർക്കാനും അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം.ന്മ അത്യാധുനിക ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെയും പ്രതിരോധിക്കും ലക്ഷ്യം പോർവിമാനങ്ങളെയും മിസൈലുകളെയും തകർക്കും.400 കിലോമീറ്റർ അകലെയും 30 കിലോമീറ്റർ വരെ ഉയരത്തിലുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കും.ശബ്ദാതിവേഗ വിമാനങ്ങള
പനജി: കര, വ്യോമ, നാവിക സേനാക്കരുത്തിൽ ഇന്ത്യയ്ക്കു വൻ മേൽക്കൈ നൽകുന്ന, 45,000 കോടിയിലേറെ രൂപയുടെ പ്രതിരോധക്കരാറുകൾ റഷ്യയുമായി ഒപ്പിട്ടു. ഗോവയിൽ ബ്രിക്സ് ഉച്ചകോടിക്കെത്തിയ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണു പ്രതിരോധവും കൂടംകുളം ആണവനിലയവും സ്മാർട് സിറ്റികളും ഉൾപ്പെടെ 16 കരാറുകൾ ഒപ്പിട്ടത്.
വ്യോമപ്രതിരോധരംഗത്തു പകരംവയ്ക്കാനില്ലാത്ത എസ്400 ട്രയംഫ്, കരസേനയ്ക്കും വ്യോമസേനയ്ക്കും അത്യാവശ്യമായ 200 കാമോവ്226 ഹെലികോപ്റ്ററുകൾ, തൽവാർ ഇനത്തിൽപ്പെട്ട നാലു വൻ പടക്കപ്പലുകൾ എന്നിവയാണ് ഇവയിൽ പ്രധാനം.
- എസ്400 ട്രയംഫ് ആകാശക്കാവൽ
36,000 കോടി രൂപയുടെ കരാർ
ആകാശമാർഗമുള്ള ആക്രമണങ്ങളെ തടയാനും തകർക്കാനും അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം.
ന്മ അത്യാധുനിക ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെയും പ്രതിരോധിക്കും
- ലക്ഷ്യം
പോർവിമാനങ്ങളെയും മിസൈലുകളെയും തകർക്കും.
400 കിലോമീറ്റർ അകലെയും 30 കിലോമീറ്റർ വരെ ഉയരത്തിലുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കും.
ശബ്ദാതിവേഗ വിമാനങ്ങളെയും മിസൈലുകളെയും വീഴ്‌ത്തും.
- വേഗം
ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗം.
പ്രതിരോധ മിസൈലുകൾ മണിക്കൂറിൽ 10,000 കിലോമീറ്റർ വരെ വേഗത്തിൽ തൊടുക്കും
- ആയുധങ്ങൾ
72 മിസൈൽ വിക്ഷേപിണികൾ. 384 മിസൈലുകൾ വരെ കൈകാര്യം ചെയ്യാം
സവിശേഷത
അഞ്ചുതരം മിസൈലുകൾ കൈകാര്യം ചെയ്യുന്ന ഏക വ്യോമപ്രതിരോധ സംവിധാനം
പൂർണ കംപ്യൂട്ടർവൽക്കൃത സംവിധാനം
- പ്രതിരോധ മിസൈലുകൾ
9എം 96ഇ/9 എം96
- ഭൂതലവ്യോമ പ്രതിരോധ മിസൈൽ
120 കിലോമീറ്റർ ദൂരെനിന്നു ശത്രുമിസൈലുകളെ തകർക്കാം
30 കിലോമീറ്റർ വരെ ഉയരത്തിലും പ്രതിരോധം
48എച്ച്6 ഇ/48എച്ച്6ഇ
- ഭൂതലവ്യോമ പ്രതിരോധ മിസൈൽ
200 കിലോമീറ്റർ വരെ അകലെ ശത്രുമിസൈലുകളെ തകർക്കാം
27 കിലോമീറ്റർ വരെ ഉയരത്തിൽ പ്രതിരോധം
കാമോവ് 226 ടി
ബഹു ദൗത്യം, പല മുഖം
200 ഹെലികോപ്റ്ററുകൾ
6600 കോടി രൂപ
- സവിശേഷത
ഏറ്റവും ദുർഘട സ്ഥിതിയിലും അനായാസം പ്രവർത്തിപ്പിക്കാം
ഒരുസമയം 1500 കിലോഗ്രാം വരെ വഹിക്കാൻ ശേഷിയുള്ളത്
യാത്രാ ഹെലികോപ്റ്ററായും ചരക്കു ഹെലികോപ്റ്ററായും വേഗം മാറ്റിയെടുക്കാം
നീളം 8.6 മീറ്റർ
വീതി 3.2 മീറ്റർ
ഉയരം 4.1 മീറ്റർ
റോട്ടർ വ്യാസം 13.2 മീറ്റർ.