- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2030ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും; ഇന്ത്യ 'ബ്രൈറ്റ് സ്പോട്ട്' എന്ന് അമേരിക്കയിലെ സർക്കാർ ഏജൻസി; ഇന്ത്യ മുന്നേറുന്നത് ജപ്പാൻ, ജർമനി, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളെ പിന്തള്ളി
ന്യൂയോർക്ക്: 2030ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് അമേരിക്കൻ സർക്കാർ ഏജൻസി. ജപ്പാൻ, ജർമനി, ബ്രിട്ടൻ, ഫ്രാൻസ് എന്നീ വികസിത രാജ്യങ്ങളെ പിന്തള്ളിയായിരിക്കും ഇന്ത്യയുടെ മുന്നേറ്റം. യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചറൽ എകണോമിക് റിസർച്ച് സർവീസ് നടത്തിയ പഠനത്തിലാണ് ഇന്ത്യൻ സമ്പദ്ഘടന 2030ൽ 7.4 ശതമാനം ശരാശരി വാർഷിക വളർച്ചയോടെ 439 ലക്ഷം കോടിയാകുമെന്ന് പ്രവചിച്ചത്. ഇതിനെ സാധൂകരിക്കുന്നതാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ വിലയിരുത്തൽ. 'ബ്രൈറ്റ് സ്പോട്ട് ' എന്നാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് മാനേജിങ് ഡയറക്ടർ ക്രിസ്റ്റിന ലഗാഡെ ഇന്ത്യയെ വിശേഷിപ്പിച്ചത്. ഏഷ്യയിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ 2030ഓടെ ജർമനിയെ മറികടക്കുമെന്നും അവർ പറഞ്ഞു. അതിവേഗത്തിൽ വളരുന്ന ഇന്ത്യയുടെ യുവ ജനസംഖ്യ സാമ്പത്തിക വളർച്ചയ്ക്ക് ശക്തിപകരും. ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് സാധനങ്ങൾ, കാറുകൾ, വീടുകൾ എന്നിവക്ക് ആവശ്യകത വർധിക്കും. വരുന്
ന്യൂയോർക്ക്: 2030ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് അമേരിക്കൻ സർക്കാർ ഏജൻസി. ജപ്പാൻ, ജർമനി, ബ്രിട്ടൻ, ഫ്രാൻസ് എന്നീ വികസിത രാജ്യങ്ങളെ പിന്തള്ളിയായിരിക്കും ഇന്ത്യയുടെ മുന്നേറ്റം.
യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചറൽ എകണോമിക് റിസർച്ച് സർവീസ് നടത്തിയ പഠനത്തിലാണ് ഇന്ത്യൻ സമ്പദ്ഘടന 2030ൽ 7.4 ശതമാനം ശരാശരി വാർഷിക വളർച്ചയോടെ 439 ലക്ഷം കോടിയാകുമെന്ന് പ്രവചിച്ചത്.
ഇതിനെ സാധൂകരിക്കുന്നതാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ വിലയിരുത്തൽ. 'ബ്രൈറ്റ് സ്പോട്ട് ' എന്നാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് മാനേജിങ് ഡയറക്ടർ ക്രിസ്റ്റിന ലഗാഡെ ഇന്ത്യയെ വിശേഷിപ്പിച്ചത്. ഏഷ്യയിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ 2030ഓടെ ജർമനിയെ മറികടക്കുമെന്നും അവർ പറഞ്ഞു.
അതിവേഗത്തിൽ വളരുന്ന ഇന്ത്യയുടെ യുവ ജനസംഖ്യ സാമ്പത്തിക വളർച്ചയ്ക്ക് ശക്തിപകരും. ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് സാധനങ്ങൾ, കാറുകൾ, വീടുകൾ എന്നിവക്ക് ആവശ്യകത വർധിക്കും. വരുന്ന 15 വർഷത്തിനുള്ളിൽ 8 ശതമാനം ശരാശരി വാർഷിക വളർച്ചയാണ് നീതി അയോഗ് പ്രവചിച്ചിരിക്കുന്നത്