- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധ്യപ്രദേശിലെ കോൺഗ്രസ് നേതാവിന്റെ മരണം; ഹാപ്പിനസ് മിനിസ്റ്ററെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്: ജനങ്ങളുടെ ക്ഷമയും സന്തോഷവും വർദ്ധിപ്പിക്കാൻ മധ്യപ്രദേശ് സർക്കാർ നിയമിച്ച ഹാപ്പിനസ് മിനിസ്റ്റർ ഒളിവിൽ: മന്ത്രിയെ പിടിക്കാൻ പരക്കം പാഞ്ഞ് പൊലീസ്
ഭോപ്പാൽ: കോൺഗ്രസ് നേതാവിന്റെ കൊലപാതക കേസിൽ അറസ്റ്റിലാകുമെന്ന് ആയതോടെ മധ്യപ്രദേശിലെ ഹാപ്പിനസ് മിനിസ്റ്റർ ഒളിവിൽ പോയി. 53കാരനായ ലാൽ സിങ് ആര്യയാണ് അറസ്റ്റ് ഭയന്ന് ഒളിവിൽ പോയത്. ഇയാൾക്കയി പൊലീസ് തിരച്ചിൽ ആരംഭിച്ചു. 2009ൽ കോൺഗ്രസ് നേതാവായിരുന്ന മഖൻലാൽ ജാതവിനെ വെടിവെച്ചു കൊന്ന കേസിലാണ് ലാൽ സിങിനെ പൊലീസ് തിരയുന്നത്. ഇയാളെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടതോടെയാണ് മന്ത്രി ഒളിവിൽ പോയത്. ചൊവ്വാഴ്ച കോടതി ഉത്തരവ് വന്നതിന് പിന്നാലെ ഇദ്ദേഹം മുങ്ങുകയായിരുന്നു. 2009ൽ മറ്റൊരു കോൺഗ്രസ് മത്സരാർത്ഥിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ജാതവ് വെടിയേറ്റ് മരിക്കുന്നത്. ഈ കേസിൽ ലാൽസിങ് ആര്യയെ അറസ്റ്റ് ചെയ്യാൻ ഭൈൻഡ് കോടതി ചൊവ്വാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പിന്നാലെ ഇയാൾ മുങ്ങുകയും ചെയ്തു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നാലെ മുങ്ങുകയായിരുന്നു. ഇന്ത്യയിലെ ഏക ഹാപ്പിനസ് ഡിപ്പാർട്ട്‌മെന്റാണ് മധ്യപ്രദേശിലേത്. മധ്യപ്രദേശിലെ ബിജെപി സർക്കാർ 2016ൽ സ്ഥാപിച്ചതാണ് ഹാപ്പിനസ് ഡിപ്പാർട്ട്മ
ഭോപ്പാൽ: കോൺഗ്രസ് നേതാവിന്റെ കൊലപാതക കേസിൽ അറസ്റ്റിലാകുമെന്ന് ആയതോടെ മധ്യപ്രദേശിലെ ഹാപ്പിനസ് മിനിസ്റ്റർ ഒളിവിൽ പോയി. 53കാരനായ ലാൽ സിങ് ആര്യയാണ് അറസ്റ്റ് ഭയന്ന് ഒളിവിൽ പോയത്. ഇയാൾക്കയി പൊലീസ് തിരച്ചിൽ ആരംഭിച്ചു. 2009ൽ കോൺഗ്രസ് നേതാവായിരുന്ന മഖൻലാൽ ജാതവിനെ വെടിവെച്ചു കൊന്ന കേസിലാണ് ലാൽ സിങിനെ പൊലീസ് തിരയുന്നത്. ഇയാളെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടതോടെയാണ് മന്ത്രി ഒളിവിൽ പോയത്.
ചൊവ്വാഴ്ച കോടതി ഉത്തരവ് വന്നതിന് പിന്നാലെ ഇദ്ദേഹം മുങ്ങുകയായിരുന്നു. 2009ൽ മറ്റൊരു കോൺഗ്രസ് മത്സരാർത്ഥിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ജാതവ് വെടിയേറ്റ് മരിക്കുന്നത്. ഈ കേസിൽ ലാൽസിങ് ആര്യയെ അറസ്റ്റ് ചെയ്യാൻ ഭൈൻഡ് കോടതി ചൊവ്വാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പിന്നാലെ ഇയാൾ മുങ്ങുകയും ചെയ്തു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നാലെ മുങ്ങുകയായിരുന്നു.
ഇന്ത്യയിലെ ഏക ഹാപ്പിനസ് ഡിപ്പാർട്ട്‌മെന്റാണ് മധ്യപ്രദേശിലേത്. മധ്യപ്രദേശിലെ ബിജെപി സർക്കാർ 2016ൽ സ്ഥാപിച്ചതാണ് ഹാപ്പിനസ് ഡിപ്പാർട്ട്‌മെന്റ്. പൗരന്മാരുടെ സന്തോഷവും കഷമയും വർദ്ധിപ്പിക്കാനും യോഗയിലൂടെയും മെഡിറ്റേഷനിലൂടെയും എല്ലാ പൗരന്മാരുടെയും ചുണ്ടുകളിലും ചിരി പടർത്താനും വേണ്ടി മധ്യപ്രദേശ് സർക്കാർ സ്ഥാപിച്ചതാണ് ഈ വകുപ്പ്. ഇന്ത്യയിലെ ഒരേ ഒരു വകുപ്പാണ ഇത്. ഡിസംബർ 19ന് മുമ്പ് കോടതിയിൽ ഹാജരാകണമെന്ന് ഇയാൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പൊലീസിന് ഇതുവരെ ഇയാളെ കണ്ടെത്താനായിട്ടില്ല.